മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'സാമ്പാര്‍ മുന്നണി' വിവാദം കത്തും; മുസ്ലിം ലീഗ് തീരുമാനത്തിനെതിരെ കോണ്‍ഗ്രസ്, മുതലെടുത്ത് ഇടതുപക്ഷം

  • By Desk
Google Oneindia Malayalam News

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരിച്ച് മുന്നോട്ട് പോകാനാണ് മുസ്ലിം ലീഗ് തീരുമാനം. യുഡിഎഫിന് പുറത്തുള്ള കക്ഷികളുമായി സഹകരിച്ചുണ്ടാക്കുന്ന സാമ്പാര്‍ മുന്നണിയോട് യോജിപ്പില്ലെന്ന് കോണ്‍ഗ്രസ് വ്യക്താമാക്കി. ലീഗിന്റെ നിലപാട് രാഷ്ട്രീയ കാപട്യമെന്ന് സിപിഐ അഭിപ്രായപ്പെട്ടു. മലപ്പുറത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകള്‍ ആരംഭിക്കും മുമ്പ് തന്നെ വിവാദങ്ങളും പൊങ്ങി.

333

തദ്ദേശ തിരഞ്ഞെടുപ്പില്‍ മുന്നണിക്ക് പുറത്തുള്ള ചെറിയ കക്ഷികളുമായി ധാരണയുണ്ടാക്കാനാണ് ലീഗ് നീക്കം. ഇക്കാര്യം പാര്‍ട്ടി നേതാവ് കുഞ്ഞാലിക്കുട്ടി എംപി തന്നെ വ്യക്തമാക്കി. എന്നാല്‍ ഇത്തരത്തില്‍ സാമ്പാര്‍ മുന്നണിയുണ്ടാക്കുന്നതിനോട് യോജിപ്പില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് വ്യക്തമാക്കി. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നീക്കുപോക്കുണ്ടാക്കുകയാണ് ലീഗ്. ചില ഇടങ്ങളില്‍ അത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നുവെന്നും ലീഗ് നേതാക്കള്‍ പറയുന്നു.

ബിജെപിയെ ഞെട്ടിച്ച് എംഎല്‍എമാരുടെ രാജി; എന്‍പിപി പിന്തുണ പിന്‍വലിച്ചു, മണിപ്പൂര്‍ സര്‍ക്കാര്‍ വീഴുംബിജെപിയെ ഞെട്ടിച്ച് എംഎല്‍എമാരുടെ രാജി; എന്‍പിപി പിന്തുണ പിന്‍വലിച്ചു, മണിപ്പൂര്‍ സര്‍ക്കാര്‍ വീഴും

Recommended Video

cmsvideo
പിണറായിയുടെ മകളെ പര്‍ദ്ദ ഇടിയിക്കുന്നവരോട്... | Oneindia Malayalam

എസ്ഡിപിഐയുമായി ലീഗ് സഹകരിച്ച് മുന്നോട്ട് പോകുമോ എന്ന ചോദ്യവും ഉയര്‍ന്നു കഴിഞ്ഞു. ഇല്ല എന്നാണ് നേതാക്കളുടെ പ്രതികരണം. എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ മുസ്ലിം ലീഗ് നേതാക്കള്‍ എസ്ഡിപിഐ നേതാക്കളുമായി കൊണ്ടോട്ടിയില്‍ നടത്തിയ ചര്‍ച്ച പരസ്യമായിരുന്നു. സമാനമായ സഹകരണം തേടല്‍ എല്ലാ തിരഞ്ഞെടുപ്പിലും മുസ്ലിം ലീഗും സിപിഎമ്മും നടത്താറുണ്ടെന്ന് എസ്ഡിപിഐ നേതാക്കള്‍ പറയുന്നു. ബിജെപി അല്ലാത്ത ഏത് കക്ഷികളുമായും സഹകരിക്കുമെന്നും അവര്‍ വ്യക്തമാക്കുന്നു.

ഇന്ത്യ എതിരില്ലാതെ യുഎന്‍ രക്ഷാസമിതിയിലേക്ക്; അതുല്യ അവസരം, ഇത്തവണ ലക്ഷ്യം നേടുംഇന്ത്യ എതിരില്ലാതെ യുഎന്‍ രക്ഷാസമിതിയിലേക്ക്; അതുല്യ അവസരം, ഇത്തവണ ലക്ഷ്യം നേടും

അതേസമയം, എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവയെ വര്‍ഗീയ കക്ഷികളുടെ ഗണത്തിലാണ് ഇടതുപക്ഷം ഉള്‍പ്പെടുത്തിയിട്ടുള്ളത്. മുസ്ലിം ലീഗ് വര്‍ഗീയ കക്ഷികളെ കൂട്ടുപിടിക്കുന്നുവെന്ന പ്രചാരണം അവര്‍ തുടങ്ങുകയും ചെയ്തു. ഇതോടെ വെട്ടിലായത് ലീഗ് അണികളാണ്. പ്രാദേശികമായി ചോദ്യം ചെയ്യുന്നവരെ ബോധ്യപ്പെടുത്താന്‍ പാടുപെടുകയാണ് അണികള്‍. തിരഞ്ഞെടുപ്പിനോട് അടുക്കുമ്പോള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതയുണ്ടാകുമെന്നും അണികള്‍ പറയുന്നു. കോണ്‍ഗ്രസ് ഉടക്കിട്ട സാഹചര്യത്തില്‍ മുസ്ലിം ലീഗ് നിലപാട് മാറ്റുമോ എന്നറിയാന്‍ ഇനിയും കാത്തിരിക്കണം.

മോദി തുറന്നുപറയൂ... ഇനി എന്താണ് പരിപാടി; 20 ജീവന്‍ നഷ്ടമായി... തുറന്നടിച്ച് സോണിയ ഗാന്ധിമോദി തുറന്നുപറയൂ... ഇനി എന്താണ് പരിപാടി; 20 ജീവന്‍ നഷ്ടമായി... തുറന്നടിച്ച് സോണിയ ഗാന്ധി

Malappuram
English summary
Welfare party alliance: Congress and Muslim League leaders takes different stand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X