മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുല്ലപ്പള്ളിയുടെ യോഗത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി, വിശദീകരണം തേടുമെന്ന് മറുപടി!!

Google Oneindia Malayalam News

മലപ്പുറം: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ യോഗത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി എത്തിയതില്‍ വിവാദം. മലപ്പുറം ഏലംകുളത്ത് നടന്ന യോഗത്തിലാണ് സ്ഥാനാര്‍ത്ഥി എത്തിയത്. വിവാദമായതോടെ വിശദീകരണം തേടുമെന്ന് മുല്ലപ്പള്ളി അറിയിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് പറഞ്ഞ് വിട്ടുനില്‍ക്കുകയാണ് കോണ്‍ഗ്രസ്. ഇതിനിടെയാണ് അവരുടെ സ്ഥാനാര്‍ത്ഥി തന്നെ മുല്ലപ്പള്ളിയുടെ യോഗത്തില്‍ പങ്കെടുത്തത്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും, അത് പാര്‍ട്ടിയുടെ ദേശീയ നിലപാടാണെന്നും മുല്ലപ്പള്ളി ഒരിക്കല്‍ കൂടി വ്യക്തമാക്കി.

1

വെല്‍ഫെയര്‍ പാര്‍ട്ടിക്കാരായ സ്ഥാനാര്‍ത്ഥികളുമായി യാതൊരു ബന്ധവും പാടില്ല എന്ന നിര്‍ദേശം നല്‍കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. മുല്ലപ്പള്ളി തന്നെ ഫേസ്ബുക്കില്‍ പങ്കുവെച്ച ഫോട്ടോയാണ് വിവാദമായിരിക്കുന്നത്. യുഡിഎഫ് ആവര്‍ത്തിച്ച് പറയുന്നതാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യത്തിനില്ലെന്ന കാര്യം. എന്നാല്‍ മുല്ലപ്പള്ളയുടെ തന്നെ ചടങ്ങില്‍ സ്ഥാനാര്‍ത്ഥിയെത്തിയത് വലിയ നാണക്കേടായി കോണ്‍ഗ്രസിന് മാറിയിരിക്കുകയാണ്. മുല്ലപ്പള്ളി പങ്കുവെച്ച ചിത്രം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇതോടെയാണ് അദ്ദേഹം വിശദീകരണവുമായി വരാന്‍ നിര്‍ബന്ധിതനായത്.

മലപ്പുറം എലങ്കുളം ഗ്രാമപഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി സംഗമത്തിന്റെ ചിത്രമായിരുന്നു മുല്ലപ്പള്ളി പങ്കുവെച്ചത്. വൈകാതെ തന്നെ ഇത് രാഷ്ട്രീയ ചര്‍ച്ചയായി മാറി. നേതാക്കളും സ്ഥാനാര്‍ത്ഥികളും നിരയായി നില്‍ക്കുന്ന ചിത്രത്തില്‍ മുല്ലപ്പള്ളിയുടെ തൊട്ടുമുന്നിലായി നില്‍ക്കുന്നവരുടെ കൂട്ടത്തില്‍ ഒമ്പതാം വാര്‍ഡ് കുന്നക്കാവിലെ സ്ഥാനാര്‍ത്ഥി സെല്‍മയാണ് ഉണ്ടായിരുന്നത്. അതേസമയം വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകയായ സെല്‍മ യുഡിഎഫ് പിന്തുണയോടെയാണ് മത്സരിക്കുന്നത്. ഇവര്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബ്ലോക്ക് പഞ്ചായത്ത് കുന്നക്കാവ് ഡിവിഷനില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ജനവിധി തേടിയിരുന്നു.

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യം വേണ്ടെന്ന് കെ മുരളധീരന്‍ അടങ്ങുന്ന സമിതിയാണ് തീരുമാനമെടുത്തത്. കോണ്‍ഗ്രസിന്റെ ദേശീയ തലത്തിലുള്ള നയങ്ങള്‍ക്ക് അനുസരിച്ചാണ് നിലപാടുകള്‍ സ്വീകരിക്കുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടി വിഷയം കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗം ചേര്‍ന്ന് തീരുമാനിച്ചതാണ്. യുഡിഎഫിന് പുറത്തുള്ള കക്ഷികളുമായി സഖ്യമില്ല. സംഘടനാ പ്രശ്‌നങ്ങള്‍ അലട്ടാത്ത തിരഞ്ഞെടുപ്പാണിത്. തെരഞ്ഞെടുപ്പ് വേളയില്‍ നേതാക്കള്‍ അഭിപ്രായ പ്രകടനം നടത്തുമ്പോള്‍ സംയമനം പാലിക്കണമെന്നും മുല്ലപ്പള്ളി നേരത്തെ പറഞ്ഞിരുന്നു.

Recommended Video

cmsvideo
കേരളം വലിയ അപകടത്തിലേയ്‌ക്കെന്ന് മുന്നറിയിപ്പ് | Oneindia Malayalam

Malappuram
English summary
welfare party candidate in mullapally ramachandran's meeting controversy erupts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X