മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എച്ച് വണ്‍ എന്‍ വണ്‍: മലപ്പുറത്ത് ഒരു മരണം, മലപ്പുറത്ത് വെസ്റ്റ് നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു!!

  • By Desk
Google Oneindia Malayalam News

മലപ്പുറം: എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് മലപ്പുറത്ത് ഒരു മരണം, കുറ്റിപ്പുറം പൈങ്കണ്ണൂര്‍ പരേതനായ പന്തപ്പറമ്പില്‍ സൈതലവിയുടെ മകന്‍ നൗഷാദ് (37) ആണ് മരിച്ചത്. കഴിഞ്ഞ മാസം 17ന് പനി ബാധിച്ചു കുറ്റിപ്പുറം ഗവ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വളാഞ്ചേരിയിലെയും കോട്ടക്കലിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച്ച രാവിലെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണം നടന്നത്. ഭാര്യ: ബുഷ്‌റ.ഉമ്മ: ആയിഷ ആരോഗ്യ പ്രവര്‍ത്തകര്‍ പ്രദേശത്ത് പ്രധിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.

<br>പട്ടാപ്പകല്‍ വ്യാപാരിയില്‍ നിന്നും അരക്കിലോ സ്വര്‍ണ്ണക്കട്ടി തട്ടിയെടുത്തു: സംഭവം തലശ്ശേരിയിൽ
പട്ടാപ്പകല്‍ വ്യാപാരിയില്‍ നിന്നും അരക്കിലോ സ്വര്‍ണ്ണക്കട്ടി തട്ടിയെടുത്തു: സംഭവം തലശ്ശേരിയിൽ

അതേ സമയം മലപ്പുറം മാറഞ്ചേരി പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ ഒരാള്‍ക്ക് വെസ്റ്റ് നൈല്‍ ഫീവര്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൊതുകുകളുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്കയച്ചു. പരിസരത്തെ വീടുകളില്‍ നിന്നും ശേഖരിച്ച ചെയ്തു. വെസ്റ്റ് നൈല്‍ ഫീവറിന് ഇടയാക്കുന്ന ക്യൂലക്‌സ് വര്‍ണ്മത്തില്‍പ്പെട്ട കൊതുകുകളാണ് മലപ്പുറത്ത് നിന്നെത്തിയ ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ അധികൃതര്‍ ശേഖരിച്ചത്. ഇത് കോട്ടയത്തെ ലാബിലേക്കാണ് പരിശോധനക്ക് അയക്കുക .

h1n1-156252

കൂടാതെ പ്രദേശത്ത് മലിനമായ കുളങ്ങള്‍ അടിയന്തരമായി ശുചീകരിക്കാന്‍ ശനിയാഴ്ച ജനപ്രതിനിധികളുടെയും, നാട്ടുകാരുടെയും നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ തീരുമാനമായി. രോഗം പടര്‍ന്ന് പിടിക്കാനുള്ള സാധ്യതകളെക്കുറിച്ച് ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ക്ക് ബോധവല്ക്കരണ ക്ലാസും നല്‍കി. കുളങ്ങള്‍ ശുചീകരിക്കുന്നതിന് പുറമെ വീടുകളില്‍ നിന്നുള്ള മലിന ജലം പൊതുതോടുകളിലേക്ക് ഒഴുക്കിവിടുന്നത് നിര്‍ത്തലാക്കാന്‍ പ്രദേശവാസികളോട് ആവശ്യപ്പെട്ടു. ഇത്തരത്തില്‍ മലിനജലം ഒഴുക്കിവിടുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഇവര്‍ക്ക് നോട്ടീസ് നല്‍കും.അതേസമയം, ചികിത്സയിലുള്ള രോഗിയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. കൊതുകുകടി മൂലം പകരുന്ന ഈ രോഗം മലപ്പുറം ജില്ലയില്‍ മൂന്നാമതാണ്. ഇതിനുമുമ്പ് കോട്ടക്കല്‍, പരപ്പനങ്ങാടി എന്നിവിടങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്തത്.

മലിനജലത്തില്‍ മുട്ടയിട്ട് പെരുകുന്ന ക്യൂലക്‌സ് വര്‍ണ്മത്തില്‍പ്പെട്ട കൊതുകുകളാണ് അസുഖം പരത്തുന്നത്. മനുഷ്യരില്‍ നിന്ന് നേരിട്ട് മനുഷ്യരിലേക്ക് പകരില്ല. പനി, സന്ധിവേദന, തലവേദന എന്നിവയാണ് ലക്ഷണങ്ങള്‍.ശനിയാഴ്ച നടന്ന ബോധവല്ക്കരണ യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീന മുഹമ്മദലി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഹംസ, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സ്മിതാ ജയരാജന്‍, മാറഞ്ചേരി സി.എച്ച്.സി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇ. പ്രദീപ്, ജൂനിയര്‍ ഹെല്‍ത്ത്ഇന്‍സ്‌പെക്ടര്‍ കെ പി രാജേഷ്, ഹിമ, ആശാ പ്രവര്‍ത്തകര്‍, പ്രദേശവാസികള്‍ എന്നിവര്‍ പങ്കെടുത്തു

Malappuram
English summary
West nile fever confirms in Malappuram, One H1N1 death reported
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X