മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വെസ്റ്റ് നൈല്‍; വിസിആര്‍സി സംഘം ബുധനാഴ്ച്ച മലപ്പുറം ജില്ലയില്‍, മരിച്ച കുട്ടിയുടെ വീട് വിദഗ്ധ പരിശോധന നടത്തും

  • By Desk
Google Oneindia Malayalam News

മലപ്പുറം: വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്ത എആര്‍ നഗറില്‍ കോട്ടയം വെക്ടര്‍ കണ്‍ട്രോള്‍ റിസര്‍ച് സെന്ററില്‍ നിന്നുള്ള സംഘം മാര്‍ച്ച് 20ന് പരിശോധന നടത്തും. പനി ബാധിച്ച് മരണപ്പെട്ട കുട്ടിയുടെ വീടും പരിസരവും സംഘം സന്ദര്‍ശിച്ച് വിലയിരുത്തും. സംസ്ഥാന എന്റമോളജി വിഭാഗത്തില്‍ നിന്നുള്ള സംഘവും ഇന്ന് സ്ഥലം സന്ദര്‍ശിക്കുന്നുണ്ട്. സന്ദര്‍ശനത്തിന് ശേഷം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ കെ.സക്കീനയുടെ അധ്യക്ഷതയില്‍ മലപ്പുറത്ത് യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും.

കൊച്ചിയിലേക്കു പോകുന്ന കണ്ടെയ്‌നര്‍ ലോറിയില്‍ നിന്നു വീര്യം കൂടിയ ഹൈഡ്രോ ക്ലോറിക്ക് ആസിഡ് ചോര്‍ന്നു; സംഭവം മലപ്പുറം- കൂരിയാട് ദേശീയപാത വെച്ച്, മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ടാങ്കറില്‍ നിന്നു ആസിഡ് മാറ്റിയില്ല, പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്

പകര്‍ച്ചവ്യാധികള്‍ തടയാനും രോഗങ്ങള്‍ നിയന്ത്രണ വിധേയമാക്കാനുമായി എല്ലാ ബ്ലോക്കുകളിലും സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപികരിച്ചിട്ടുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ കൊതുക് നശീകരണമടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാണ്. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തുകയും വളര്‍ത്തു മൃഗങ്ങളില്‍ നിന്നും പക്ഷികളില്‍ നിന്നും സാംപിള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. ജീവനില്ലാത്ത രീതിയില്‍ കാണപ്പെടുന്ന മൃഗങ്ങളില്‍ നിന്നും സാംപിളുകള്‍ ശേഖരിക്കുന്നുണ്ട്. സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സഹകരണത്തോടെയും പ്രതിരോധ പ്രവര്‍ത്തനം നടത്തുന്നുണ്ട്. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ഡോക്ടര്‍മാരുടെ യോഗവും ചേര്‍ന്നിരുന്നു.

Fever

1937ല്‍ കിഴക്കന്‍ ആഫ്രിക്കയിലെ വെസ്റ്റ് നൈല്‍ മേഖലയിലാണ് ഈ വൈറസ് ബാധ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ പന്ത്രണ്ടോളം രാജ്യങ്ങളില്‍ രോഗബാധയുണ്ടായി. വെസ്റ്റ് നൈല്‍ വൈറസ് പക്ഷികളില്‍ നിന്നു കൊതുകുകളിലേക്കും കൊതുകുകളിലൂടെ മനുഷ്യരിലേക്കും പകരുന്നു. മനുഷ്യരില്‍ നിന്നു മനുഷ്യരിലേക്ക് നേരിട്ട് പകരില്ല. എന്നാല്‍ രക്തദാനത്തിലൂടെയും അവയവ ദാനത്തിലൂടെയും പകര്‍ന്നേക്കാം. ഗര്‍ഭസമയത്ത് അമ്മയില്‍ നിന്നു കുഞ്ഞിലേക്കും പകരാന്‍ സാദ്ധ്യതയുണ്ട്.

കണ്ണ് വേദന, പനി, ശരീരവേദന, തലവേദന, ഛര്‍ദ്ദി, വയറിളക്കം, ചര്‍മ്മത്തിലെ തടിപ്പുകള്‍ തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. വൈറസ് ബാധയേറ്റ് രണ്ട് ആറ് ദിവസങ്ങളില്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും. വൈറസ് ബാധ തടയാനുള്ള പ്രതിരോധ വാക്‌സിന്‍ ലഭ്യമല്ല. ലക്ഷണങ്ങള്‍ക്കുള്ള സപ്പോര്‍ട്ടീവ് ചികിത്സയാണ് നല്‍കുക. ചികിത്സ ഫലപ്രദമാണെങ്കില്‍ രണ്ട്, മൂന്നാഴ്ച കൊണ്ട് രോഗം ഭേദമാക്കാം. പ്രാരംഭ ഘട്ടത്തില്‍ തന്നെ ചികിത്സ തേടണം. കൊതുക് കൂടുതലുള്ള സ്ഥലങ്ങളില്‍ രോഗം പെട്ടെന്ന് വ്യാപിച്ചേക്കാം. കൊതുകിനെ നശിപ്പിക്കാനും കൊതുക് കടിയേല്‍ക്കാതിരിക്കാനും ശ്രദ്ധിക്കണം.

Malappuram
English summary
West nile fever: VCRC team will visit Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X