'വിവാഹമോചിതയാണ്, ആരുമില്ല; അനഘയായി അഭിനയിച്ച് തട്ടിയത് ലക്ഷങ്ങള്‍'; ഒടുവില്‍ യുവാവിന് കുരുക്ക്
പരപ്പനങ്ങാടി: പെണ്ണാണെന്ന് തെറ്റിദ്ധരിപ്പിച്ച് വാട്‌സാപ്പിലൂടെ പരിചയപ്പെട്ട യുവാവില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. വിവാഹമോചിതയായ സ്ത്രീയാണെന്ന് വിശ്വസിപ്പിച്ചാണ് യുവാവില്‍ നിന്നും പണം തട്ടിയത്. അരിയെല്ലൂര്‍ സ്വദേശിയായ യുവാവിനെയാണ് ഇയാള്‍ കെണയില്‍ വീഴ്ത്തി ലക്ഷങ്ങള്‍ തട്ടിയത്. സംഭവത്തില്‍ പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് അദ്‌നാനെയാണ് പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ യുവാവില്‍ നിന്ന് പലഘട്ടങ്ങളിലായി മൂന്ന് ലക്ഷം രൂപയോളമാണ് യുവാവില്‍ നിന്നും തട്ടിയെടുത്തത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, അനഘയെന്ന് പറഞ്ഞാണ് ഇയാള്‍ യുവാവുമായി പരിചയത്തിലാകുന്നത്. ഏഴ് മാസങ്ങള്‍ക്ക് മുമ്പായിരുന്നു സംഭവങ്ങളുടെ തുടക്കം.

അനഘയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച യുവാവ് തന്റെ അമ്മ അസുഖബാധിതയാണെന്നും സഹായിക്കണമെന്നും വിശ്വസിപ്പിച്ചു. ഇക്കാര്യം പറഞ്ഞതാണ് ഇയാള്‍ യുവാവില്‍ നിന്നും പണം തട്ടിയത്. ഒരേ സമയത്ത് അനഘ എന്ന പെണ്‍കുട്ടിയായും പെണ്‍കുട്ടിയുടെ അടുത്ത സുഹൃത്തായും ഇരട്ട റോളിലാണ് മുഹമ്മദ് അദ്‌നാന്‍ ഇയാളെ കബളിപ്പിച്ചത്.

ഇയാള്‍ ഒരിക്കല്‍ പോലും നോര്‍മ്മല്‍ കോള്‍ വിളിച്ചിട്ടില്ല, വോയിസ് ചാറ്റ് പോലും ചെയ്തിട്ടില്ല. താന്‍ അനഘയാണെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുന്നതിനായി ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ ഇയാള്‍ പരാതിക്കാരന് അയച്ചുകൊടുക്കുകയായിരുന്നു. പ്രണയത്തില്‍ കുരുങ്ങിയ യുവാവ് വിവാഹം കഴിക്കാനും നേരിട്ട് ഒന്നു കാണുന്നതിനും വേണ്ടി ഒരുപാട് തവണ പെരിന്തല്‍മണ്ണയില്‍ എത്തിയിരുന്നു.

വിവാഹം കഴിക്കാന്‍ പോകുന്ന കുട്ടിയെ കാണിക്കാന്‍ യുവാവ് തന്റെ സഹോദരിമാരെ വരെ കൂട്ടുി പോയിരുന്നെന്നാണ് വിവരം. എന്നാല്‍ താന്‍ കബളിക്കപ്പെട്ടതായി യുവാവിന് സംശയം തോന്നിയതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അനഘ യഥാര്‍ത്ഥ പെണ്‍കുട്ടിയല്ലെന്നും യുവാവാണ് ഇതിന് പിന്നിലെന്നും മനസിലായത്.

തുടര്‍ന്ന് പ്രതിയെ തിരിച്ചറഞ്ഞ ശേഷം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ സമാനമായ തട്ടിപ്പുകള്‍ പലയിടങ്ങളില്‍ നിന്നും തെളിഞ്ഞതായി പൊലീസ് പറഞ്ഞു. ഇയാളുമായി ബന്ധപ്പെട്ട് ഇനിയും പരാതികള്‍ വരാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസ് കരുതുന്നത്. പരപ്പനങ്ങാടി സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ ജെ ജിനേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.












Click it and Unblock the Notifications