മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബിഹാറിലെ തോല്‍വിക്ക് കാരണം ഇതാണ്; കുഞ്ഞാലിക്കുട്ടി പറയുന്നു, വോട്ട് ഭിന്നിച്ചു

Google Oneindia Malayalam News

മലപ്പുറം: പിന്നാക്ക-ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിച്ചതാണ് ബിഹാറിലെ മഹാസഖ്യത്തിന്റെ തോല്‍വിക്ക് കാരണം എന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംപി. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിങ്ങളുടെയും പിന്നാക്ക വിഭാഗത്തിന്റെയും വോട്ടുകള്‍ പല പാര്‍ട്ടികള്‍ക്കിടയില്‍ ചിതറി. മുസ്ലിം ലീഗിന് ബിഹാറില്‍ സ്വാധീനമുണ്ടെങ്കിലും മഹാസഖ്യത്തിന് പിന്തുണ നല്‍കാനാണ് തീരുമാനിച്ചത്. അതുപോലെ എല്ലാ പാര്‍ട്ടികളും ചെയ്യേണ്ടിയിരുന്നു. എന്നാല്‍ പിന്നാക്ക-മുസ്ലിം പാര്‍ട്ടികള്‍ തനിച്ച് മല്‍സരിച്ചതോടെ വോട്ടുകള്‍ ഭിന്നിച്ചു. ഇങ്ങനെ സംഭവിച്ചില്ലായിരുന്നു എങ്കില്‍ മഹാസഖ്യം അധികാരത്തിലെത്തുമായിരുന്നു എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

p

ഇനിയുള്ള കാലം ബിജെപിക്ക് അത്ര സുഖകരമായി മുന്നോട്ട് പോകാന്‍ സാധിക്കില്ല. ബിഹാറില്‍ ബിജെപി-ജെഡിയു പാര്‍ട്ടികള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

യുഡിഎഫ് നേതാക്കളെ ജയിലിലടയ്ക്കുമെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ പ്രസ്താവന ശരിയായില്ല. കെഎം ഷാജിക്കെതിരായ കേസ് വേട്ടയാടലിന് ഉദാഹരമാണ്. സാക്ഷിമൊഴി പോലും രേഖപ്പെടുത്താതെയാണ് എംസി ഖമറുദ്ദീനെതിരെ കേസെടുത്തത്. എല്ലാം രാഷ്ട്രീയ പ്രേരിതമാണ്. നിക്ഷേപകര്‍ക്ക് പണം തിരിച്ചുകൊടുക്കാനുള്ള നീക്കവുമായി മുസ്ലിം ലീഗ് മുന്നോട്ട് പോകുമെന്നും ആരോപണ വിധേയര്‍ ഒരു ഡസണ്‍ എല്‍ഡിഎഫിലുമുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഖമറുദ്ദീന്റെ അറസ്റ്റ് യുഡിഎഫിനെ ബാധിക്കില്ല. എല്ലാം മുന്‍കൂട്ടി നടന്ന ഗൂഢാലോചനയുടെ ഭാഗമാണ്. എല്ലാം പൊതുജനങ്ങള്‍ അറിയുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കോണ്‍ഗ്രസ് ജയിച്ചാല്‍ ക്രെഡിറ്റ് രാഹുല്‍ ഗാന്ധിക്ക്, തോറ്റാല്‍... ഇതെന്ത് രാഷ്ട്രീയമെന്ന് ഒവൈസികോണ്‍ഗ്രസ് ജയിച്ചാല്‍ ക്രെഡിറ്റ് രാഹുല്‍ ഗാന്ധിക്ക്, തോറ്റാല്‍... ഇതെന്ത് രാഷ്ട്രീയമെന്ന് ഒവൈസി

മല്ലിക സുകുമാരന്‍ തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെന്ന് പ്രചാരണം; സംവിധായകന്‍ പറയുന്നത്...മല്ലിക സുകുമാരന്‍ തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെന്ന് പ്രചാരണം; സംവിധായകന്‍ പറയുന്നത്...

Malappuram
English summary
What is reason to fail in Bihar: Muslim League leader PK Kunjalikkutty says'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X