തെരുവുനായ കടിച്ചാൽ ഇനി 5,000 രൂപ ധനസഹായം; അപൂർവമായ സഹായ പദ്ധതിയുമായി നഗരസഭ
തെരുവുനായ കടിച്ചാൽ ഇനി 5,000 രൂപ ധനസഹായം; അപൂർവമായ സഹായ പദ്ധതിയുമായി നഗരസഭ
പൊന്നാനി : അപൂർവമായ സഹായ പദ്ധതിയുമായി നഗരസഭാ ഭരണ സമിതി. പദ്ധതി പ്രകാരം ഇനി മുതൽ തെരുവുനായ കടിച്ചാൽ തുടർ ചികിത്സയ്ക്ക് വേണ്ടി നഗരസഭയുടെ സഹായം ഉണ്ടാകും. അയ്യായിരം രൂപയാണ് ചികിത്സാ സഹായം ആയി നൽകുക.
നഗരസഭാ അധ്യക്ഷ്യന്റെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് അയ്യായിരം രൂപ ചികിത്സാ സഹായം ആയി കിട്ടുന്നത്. പക്ഷെ, ഒരു മാനദണ്ഡം നിലവിൽ ഉണ്ട്.

നായയുടെ കടി ഏറ്റവർ ചികിത്സ നടത്തിയതിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. എങ്കിൽ മാത്രമേ ധന സഹായം ലഭിക്കൂ. നഗരസഭാധ്യക്ഷന് ഈ നേരിട്ട് മെഡിക്കൽ സർട്ടിഫിക്കറ്റിനൊപ്പം അപേക്ഷ സമർപ്പിച്ചാൽ മതിയാകും.
നഗരത്തിൽ തെരുവ് നായ്ക്കളുടെ ആക്രമണം വ്യാപകമാണ്. ഈ സാഹചര്യത്തിലാണ് നഗര സഭ പുതിയ ധന സഹായം മുന്നോട്ട് വെയ്ക്കുന്നത്. അപൂർവമായ സഹായ പദ്ധതിയുമായാണ് നഗരസഭാ ഭരണ സമിതി രംഗത്ത് വന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം ചേർന്ന നഗരസഭയുടെ കൗൺസിൽ യോഗത്തിലാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനം എടുത്തു. ഇതിനോടകം 5 പേർക്ക് സഹായം ലഭ്യമാക്കാനുള്ള നടപടികളും ആയി. കഴിഞ്ഞ ആഴ്ചയിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരുക്കേറ്റവരാണ് നഗരസഭയിൽ അപേക്ഷ നൽകിയത്. ഇവരുടെ അപേക്ഷകളെല്ലാം കൗൺസിൽ യോഗത്തിൽ അംഗീകരിച്ചു.

തെരുവ് നായ്ക്കളുടെ കടിയേറ്റ് ചികത്സ തേടി വന്നവർക്ക് രേഖകളുമായി നഗരസഭയെ സമീപിക്കാവുന്നതാണെന്ന് നഗരസഭാ അധ്യക്ഷൻ ശിവദാസ് ആറ്റുപുറം ഉറപ്പു നൽകി. ഇതോടൊപ്പം തന്നെ തെരുവുനായ്ക്കളുടെ ആക്രമണം ഒഴിവാക്കാൻ ശാശ്വത നടപടികളും തുടങ്ങുന്നതായി നഗരസഭാ അധ്യക്ഷൻ അറിയിച്ചു.

അതേസമയം, കഴിഞ്ഞ ദിവസം മലപ്പുറത്ത് ചെമ്മൻകടവിൽ പിഞ്ചു കുഞ്ഞിന് നേരെ തെരുവ് നായയുടെ ആക്രമണം ഉണ്ടായി. ചെമ്മൻ കടവിൽ പാറക്കൽ റിയാദിന്റെ മകളായ ഇഷയ്ക്കാണ് നായയുടെ കടിയേറ്റത്. 11 മാസം പ്രായമുണ്ട് ഈ കുട്ടിയ്ക്ക്. വീടിന് ഉളളിൽ കളിക്കുമ്പോൾ ആണ് കുട്ടിയിക്ക് നായയുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ കുട്ടിയുടെ മുഖത്തും ദേഹത്തും കടിയേറ്റിരുന്നു. പരിക്കേറ്റ കുട്ടി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ ആണ്. ആക്രമകാരിയായ നായയെ പിന്നീട് നാട്ടുകാർ തല്ലി കൊന്നു.

എന്നാൽ, സമാനമായ സംഭവം അടുത്തിടെ ജില്ലയിൽ വീണ്ടും ഉണ്ടായി. പിതാവിന്റെ കൈയിലിരുന്ന പത്ത് മാസം പ്രായമായ കുഞ്ഞിന് നേരെ തെരുവ് നായയുടെ ആക്രമണം നടന്നു. മേലെ അരിപ്രയിലാണ് സംഭവം നടന്നത്. വീടിന് മുന്നിൽ പിതാവ് കുഞ്ഞുമായി നിൽക്കുന്നതിനിടെ അപ്രതീക്ഷിതമായി ഇവർക്ക് നേരെ തെരുവ് നായയുടെ ആക്രമണം ഉണ്ടാകുകയായിരുന്നു. സംഭവത്തിൽ പിതാവിനും കുഞ്ഞിനും പരിക്കേറ്റു.
വീടിന് മുന്നിൽ നിൽക്കുമ്പോൾ എതിർ വശത്ത് നിന്നെത്തിയ തെരുവുനായ കുഞ്ഞിനെ ചാടി കടിക്കുകയായിരുന്നു. ഉടൻ തന്നെ കുഞ്ഞിനെ മാറ്റിപിടിച്ചതോടെ പിതാവിന്റെ കൈയിൽ നായ കടിച്ചു. തട്ടി മാറ്റിയിട്ടും വിടാതെ ചീറിയടുത്ത നായ കുഞ്ഞിന്റെ തുടയിലും കടിച്ചു. ബഹളം കേട്ട് ഓടി എത്തിയ ഭാര്യയ്‌ക്ക് കുഞ്ഞിനെ കൈമാറിയിട്ടും നായയുടെ ആക്രമണം തുടർന്നിരുന്നു.
മൂന്ന് മിനിറ്റോളം നായയുമായി മൽപിടിത്തം നടത്തിയാണ് പിതാവ് കുഞ്ഞിനെ രക്ഷിച്ചത്. ഇവരെ ആക്രമിക്കുന്നത് തൊട്ട് മുൻപ് മേലെ അരിപ്രയിലെ ബസ് സ്‌റ്റോപ്പിലും തെരുവ് നായയുടെ ആക്രമണം ഉണ്ടായിരുന്നു. ബസ് സ്‌റ്റോപ്പിൽ നിന്ന വിദ്യാർഥിയേയും തിരൂർക്കാട് സ്‌കൂൾപടിക്ക് സമീപം നിന്ന മറ്റൊരു വിദ്യാർഥിയെയും ഇതേ നായ ആക്രമിച്ചിരുന്നു. പരിക്കേറ്റ എല്ലാവരും മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിൽസ തേടി. അതേസമയം, ആക്രമണം നടത്തിയ നായ പിന്നീട് ചത്തു.












Click it and Unblock the Notifications