മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'5 മിനുട്ടില്‍ 10 ലക്ഷം പിരിച്ചില്ലേ? പണം എവിടെ, എംഎല്‍എയുടെ സ്വകാര്യ അക്കൗണ്ടിലാണോ...'

Google Oneindia Malayalam News

കോഴിക്കോട്: കത്വ, ഉന്നാവോ പീഡനത്തിന് ഇരകളായവര്‍ക്ക് വേണ്ടി യൂത്ത് ലീഗ് പിരിച്ചെടുത്ത പണത്തെ ചൊല്ലിയുള്ള വിവാദമായിരുന്നു കഴിഞ്ഞദിവസങ്ങളില്‍. യൂത്ത് ലീഗുമായി ബന്ധമുണ്ടായിരുന്നവര്‍ തന്നെയാണ് ഈ വിവാദത്തിന് തുടക്കമിട്ടത്. എന്നാല്‍ കണക്കുകള്‍ സഹിതം യൂത്ത് ലീഗ് ദേശീയ നേതാവ് മറുപടി പറഞ്ഞു. 48 ലക്ഷം രൂപ പിരിച്ചെന്നും 14 ലക്ഷം രൂപ ഇപ്പോഴും പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ അക്കൗണ്ടിലുണ്ടെന്നുമായിരുന്നു വിശദീകരണം. യൂത്ത് ലീഗ് ഫണ്ട് പിരിവ് പ്രധാന ആയുധമാക്കിയത് ഇടതുപക്ഷത്ത് നിന്ന് മന്ത്രി കെടി ജലീല്‍ ആണ്. അദ്ദേഹം അന്വേഷണം ആവശ്യപ്പെട്ടു. സ്വാഗതം ചെയ്ത് യൂത്ത് ലീഗ് രംഗത്തുവരികയും ചെയ്തു.

p

എന്നാല്‍ ഇപ്പോള്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് പുതിയ വിഷയവുമായി രംഗത്തുവന്നിരിക്കുന്നു. വാട്‌സ്ആപ്പ് ഹര്‍ത്താലിനിടെ താനൂരില്‍ തകര്‍ക്കപ്പെട്ട കടകളുടെ പേരില്‍ പിരിച്ച പണം എവിടെ എന്നാണ് ഫിറോസ് ചോദിച്ചിരിക്കുന്നത്. കെടി ജലീല്‍, താനൂര്‍ എംഎല്‍എ വി അബ്ദുറഹ്മാന്‍ എന്നിവര്‍ മുന്‍കൈയ്യെടുത്തായിരുന്നു പിരിവ്. ഇതുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങള്‍ ഉന്നയിച്ചിരിക്കുകയാണ് പികെ ഫിറോസ്. തന്റെ നിലപാടുകള്‍ക്ക് ബലമേകുന്ന ചില സ്‌ക്രീന്‍ഷോട്ടുകളും അദ്ദേഹം പങ്കുവച്ചു. പികെ ഫിറോസിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ...

ട്വന്റി 20 മോഡല്‍ സിനിമ വീണ്ടും; ക്രൈം ത്രില്ലര്‍ പ്രഖ്യാപിച്ച് മോഹന്‍ലാല്‍, 135 പേര്‍, പേര് നിര്‍ദേശിക്കാംട്വന്റി 20 മോഡല്‍ സിനിമ വീണ്ടും; ക്രൈം ത്രില്ലര്‍ പ്രഖ്യാപിച്ച് മോഹന്‍ലാല്‍, 135 പേര്‍, പേര് നിര്‍ദേശിക്കാം

മന്ത്രിക്ക് പണം മുക്കാം എഫ്ബി പോസ്റ്റ് മുക്കാനാവില്ല....

മന്ത്രി കെ.ടി ജലീല്‍ വാട്‌സ്അപ്പ് ഹര്‍ത്താലുമായി ബന്ധപ്പെട്ട് നടത്തിയ പിരിവിന്റെ കണക്ക് ചോദിച്ച് ഞാനൊരു പോസ്റ്റിട്ടിരുന്നു. അതിനായുള്ള മന്ത്രിയുടെ മറുപടി കണ്ടു. അതില്‍ മന്ത്രി പറയുന്നത് കേവലം ഒന്നേകാല്‍ ലക്ഷം രൂപ മാത്രമാണ് സംഭാവന ലഭിച്ചതെന്നാണ്. എന്നാല്‍ 2018 ഏപ്രില്‍ 18 ന് മന്ത്രിയുടെ ഫെയിസ് ബുക്ക് പോസ്റ്റില്‍ പറയുന്നത് അഞ്ചു ലക്ഷം രൂപ അഞ്ചു മിനുട്ടിനുള്ളില്‍ പിരിഞ്ഞു കിട്ടി എന്നാണ് (സ്‌ക്രീന്‍ഷോട്ട് ഇവിടെ പോസ്റ്റ് ചെയ്യുന്നു). ബാക്കി പണമൊക്കെ ഇപ്പോള്‍ എവിടെ പോയി? മന്ത്രി എന്ന നിലക്ക് അവരെ ഒക്കെ വിളിച്ച് സെറ്റില്‍ ചെയ്തതാണോ? അല്ലെങ്കില്‍ അവര്‍ മന്ത്രിക്കെതിരെ പറയില്ല എന്ന് ഉറപ്പുള്ളത് കൊണ്ടാണോ?

ഏത് പ്രത്യേക ബാങ്ക് അക്കൗണ്ടിലേക്കാണ് പണം ശേഖരിച്ചതെന്ന ചോദ്യത്തിന് ഞാന്‍ പണമൊന്നും പിരിച്ചിട്ടില്ലെന്നും എം.എല്‍.എ വി.അബ്ദുറഹ്മാന്റെ അക്കൗണ്ടിലാണ് ഫണ്ട് ശേഖരിച്ചതെന്നുമാണ് മന്ത്രി പറയുന്നത്. ഒരു ഫണ്ട് ശേഖരണം എങ്ങിനെയാണ് എം.എല്‍.എയുടെ വ്യക്തിപരമായ അക്കൗണ്ടിലേക്ക് ശേഖരിക്കുന്നത്? ഇതിനായി പ്രത്യേക അക്കൗണ്ട് തുടങ്ങണമെന്നല്ലേ മന്ത്രി തന്നെ മുമ്പ് പറഞ്ഞത്. താന്‍ കുഴിച്ച കുഴിയില്‍ താന്‍ മാത്രമല്ല സഹപ്രവര്‍ത്തകനെയും വീഴ്ത്താനല്ലേ ഇതു കൊണ്ട് സാധിച്ചത്.

ബന്ധു നിയമനമുള്‍പ്പടെയുള്ള വിഷയങ്ങളില്‍ അന്വേഷണമാവശ്യപ്പെട്ടപ്പോള്‍ തടസ്സം നിന്ന മന്ത്രി കെ.ടി ജലീലിന്, ഒരു രൂപ പോലും മുക്കിയിട്ടില്ല എന്നുറപ്പുള്ള ഇക്കാര്യത്തിലെങ്കിലും ഒരു വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കാന്‍ ധൈര്യമുണ്ടോ?

Malappuram
English summary
Where is Money? PK Firos ask to KT Jaleel about Fund for Traders in Tanur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X