മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്ക് പകരം ആര്? മൂന്ന് പേരുകള്‍... മുസ്ലിം ലീഗില്‍ ചര്‍ച്ച തുടങ്ങി

Google Oneindia Malayalam News

മലപ്പുറം: സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്താന്‍ പികെ കുഞ്ഞാലിക്കുട്ടി എംപി തീരുമാനിച്ച പശ്ചാത്തലത്തില്‍ മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ പകരക്കാരനെ തേടി മുസ്ലിം ലീഗ്. കുഞ്ഞാലിക്കുട്ടി വേങ്ങര നിയമസഭാ മണ്ഡലത്തില്‍ തന്നെ മല്‍സരിക്കുമെന്നാണ് വിവരം.

അതേസമയം, നിലവിലെ വേങ്ങര എംഎല്‍എ കെഎന്‍എ ഖാദറിനെ മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കാനാണ് സാധ്യത. അദ്ദേഹത്തിന്റെ രാഷ്ട്രീയ പരിചയം പാര്‍ലമെന്റില്‍ ശോഭിക്കാന്‍ പര്യാപ്തമാണ് എന്ന് ലീഗ് നേതാക്കള്‍ പറയുന്നു. മറ്റു പേരുകളും ഉയര്‍ന്നിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...

രണ്ടുപേര്‍ കൂടി, പക്ഷേ..

രണ്ടുപേര്‍ കൂടി, പക്ഷേ..

മണ്ണാര്‍ക്കാട് എംഎല്‍എ എന്‍ ഷംസുദ്ദീന്‍, മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് എന്നിവരുടെ പേരുകള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും കെഎന്‍എ ഖാദറിനാണ് സാധ്യത കൂടുതല്‍. മജീദിനെ മലപ്പുറം നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കിയേക്കും.

അബ്ദുല്‍ വഹാബും എത്തുന്നു

അബ്ദുല്‍ വഹാബും എത്തുന്നു

ഏപ്രിലില്‍ കാലാവധി അവസാനിക്കുന്ന രാജ്യസഭാ എംപി അബ്ദുല്‍ വഹാബ് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നാണ് വിവരം. മഞ്ചേരിയില്‍ നിന്നാകും അദ്ദേഹം ജനവിധി തേടുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

എവിടെ മല്‍സരിക്കണം

എവിടെ മല്‍സരിക്കണം

നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ ആരൊക്കെ, എവിടെ മല്‍സരിക്കണമെന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. അതേസമയം, മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ വരുന്ന ഒഴിവാണ് ചര്‍ച്ചയായിരിക്കുന്നത്. നേരത്തെ വേങ്ങര നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നു കുഞ്ഞാലിക്കുട്ടി.

ലീഗ് നേതാക്കള്‍ അന്നേ പറഞ്ഞു

ലീഗ് നേതാക്കള്‍ അന്നേ പറഞ്ഞു

അഹമ്മദിന്റെ വിയോഗത്തോടെയാണ് കുഞ്ഞാലിക്കുട്ടി സ്ഥാനാര്‍ഥിയായത്. അതോടെ ഒഴിവ് വന്ന വേങ്ങര മണ്ഡലത്തില്‍ കെഎന്‍എ ഖാദര്‍ മല്‍സരിച്ചു. കുഞ്ഞാലിക്കുട്ടിയെ തല്‍ക്കാലത്തേക്ക് ലോക്‌സഭയിലേക്ക് പറഞ്ഞയക്കുന്നു എന്നാണ് അന്ന് ലീഗിലെ പ്രാദേശിക നേതാക്കള്‍ പറഞ്ഞിരുന്നത്. ഈ നിലപാട് ശരിയാണെന്ന് തെളിയിക്കുന്ന രീതിയിലാണ് നിലവിലെ ചര്‍ച്ചകള്‍.

കൂടുതല്‍ സീറ്റ് ആവശ്യപ്പെടും

കൂടുതല്‍ സീറ്റ് ആവശ്യപ്പെടും

അതേസമയം, മുസ്ലിം ലീഗ് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുമെന്നാണ് വിവരം. കഴിഞ്ഞ തവണ 24 മണ്ഡലത്തില്‍ മല്‍സരിച്ച് 18 മണ്ഡലത്തില്‍ ജയിച്ചിരുന്നു. ഇത്തവണ 30 മണ്ഡലം ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ധാരണ പ്രകാരം

ധാരണ പ്രകാരം

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ മൂന്ന് സീറ്റാണ് മുസ്ലിം ലീഗ് ആവശ്യപ്പെട്ടത്. വയനാടോ വടകരയോ വേണമെന്നായിരുന്നു ലീഗിന്റെ ആവശ്യം. പക്ഷേ, നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ഇക്കാര്യം അവഗണിക്കപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് നല്‍കാമെന്നായിരുന്നു അന്നത്തെ ധാരണ.

30 സീറ്റിന് അര്‍ഹതയുണ്ട്

30 സീറ്റിന് അര്‍ഹതയുണ്ട്

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 30 സീറ്റില്‍ മല്‍സരിക്കുകയാണ് മുസ്ലിം ലീഗിന്റെ ലക്ഷ്യം. യുഡിഎഫിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസ് 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 87 സീറ്റില്‍ മല്‍സരിച്ചിരുന്നു. ജയിച്ചത് 22 എണ്ണത്തില്‍ മാത്രമാണ്. അതേസമയം, 24 സീറ്റില്‍ മല്‍സരിച്ച മുസ്ലിം ലീഗ് 18 സീറ്റില്‍ ജയിച്ച് ശക്തി തെളിയിച്ചു.

തെക്കന്‍ കേരളം ലക്ഷ്യം

തെക്കന്‍ കേരളം ലക്ഷ്യം

തെക്കന്‍ കേരളത്തില്‍ മുസ്ലിം ലീഗ് ഇത്തവണ കൂടുതല്‍ സീറ്റ് ആവശ്യപ്പെടും. നേരത്തെ തെക്കന്‍ കേരളത്തില്‍ പല മണ്ഡലങ്ങളിലും മുസ്ലിം ലീഗ് മല്‍സരിക്കുകയും വിജയിക്കുകയും ചെയ്തിരുന്നു. മുന്നണിയില്‍ കൂടുതല്‍ കക്ഷികള്‍ എത്തിയതോടെ ലീഗ് സീറ്റുകള്‍ വിട്ടുകൊടുക്കുകയായിരുന്നു.

മമതക്ക് ചെക്ക് വച്ച് സോണിയ ഗാന്ധി; അധിര്‍ രഞ്ജന്‍ ചൗധരി ബംഗാള്‍ അധ്യക്ഷന്‍, ലോക്‌സഭയില്‍ ആര്?മമതക്ക് ചെക്ക് വച്ച് സോണിയ ഗാന്ധി; അധിര്‍ രഞ്ജന്‍ ചൗധരി ബംഗാള്‍ അധ്യക്ഷന്‍, ലോക്‌സഭയില്‍ ആര്?

Malappuram
English summary
Who is Muslim league candidate in Malappuram Lok Sabha Constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X