മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്ക് പകരം ആര്; ഏപ്രില്‍ ആറിന് ലോക്സഭ ഉപതിരഞ്ഞെടുപ്പിലേക്കും വിധിയെഴുത്ത്

Google Oneindia Malayalam News

മലപ്പുറം: കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പും നടക്കും. ഏപ്രില്‍ ആറിന് വോട്ടെടുപ്പ് നടന്ന് മെയ് രണ്ടിനോടെ ഫലം പ്രഖ്യാപിക്കും. പികെ കുഞ്ഞാലിക്കുട്ടി ലോക്സഭാ അംഗത്വം രാജിവെച്ച് കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിയതോടെയാണ് മലപ്പറത്ത് ഉപതിരഞ്ഞെടുപ്പ് കളം ഒരുങ്ങിയത്. ഇരുമുന്നണികളിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ നടന്ന് വരികയാണ്.

മുസ്ലിം ലീഗില്‍ ഇബ്രാഹീം സുലൈമാന്‍ സേട്ടിന്‍റെ മകന്‍ സിറാജ് സേട്ട് അടക്കമുള്ള പേരുകളാണ് ലീഗില്‍ നിന്നും ഉയര്‍ന്ന് വരുന്നത്. എം പി അബ്ദുസമദ് സമദാനി, എന്‍ ഷംസുദ്ദീന്‍, മഞ്ഞളാംകുഴി അലി എന്നിവരുടെ പേരുകളും സാധ്യത പട്ടികയിലുണ്ട്. ലീഗിലേക്ക് മടങ്ങിയിട്ടുണ്ട് സിറാജ് സേട്ടിന്‍റെ മകന് അര്‍ഹമായ പരിഗണന നല്‍കിയില്ലെന്ന വികാരം ലീഗിലുണ്ട്. എംകെ മുനീര്‍ ഉള്‍പ്പടേയുള്ളവര്‍ സിറാജ് സേട്ടിനെ പിന്തുണയ്ക്കുന്നവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

 voting

ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിഷേധിച്ചുള്ള ഭാരതബന്ദ് തുടരുന്നു, ചിത്രങ്ങള്‍

എം പി അബ്ദുസമദ് സമദാനിയുടെ പേരാണ് ആദ്യഘട്ടത്തില്‍ ഉയര്‍ന്നുവന്നിതിരുന്നു. എന്നാല്‍ . ദേശീയ രഷ്ട്രീയത്തില്‍ സജീവമായി ഇടപെടാന്‍ കഴിയുന്ന നേതാവ് വേണമെന്ന അഭിപ്രായത്തില്‍ സിറാജ് സേട്ടിന് ഇപ്പോള്‍ പിന്തുണയേറുകയായിരുന്നു. അതേസമയം സിപിഎം ഇത്തവണയും എസ് എഫ് ഐ നേതാവ് വിപി സാനുവിനെ പരിഗണിക്കാനാണ് സാധ്യത. മറ്റ് പേരുകളൊന്നും വലിയ തോതില്‍ ഇടത് പാളയത്തില്‍ നിന്നും ഉയര്‍ന്ന് വന്നിട്ടില്ല.

തിരുവല്ലയില്‍ യുഡിഎഫിന് ആര്? 2014ല്‍ തീരുമാനിച്ചതെന്ന് വിക്ടര്‍ ടി തോമസ്, പിന്നെ പുതുശേരിയും കോണ്‍ഗ്രസുംതിരുവല്ലയില്‍ യുഡിഎഫിന് ആര്? 2014ല്‍ തീരുമാനിച്ചതെന്ന് വിക്ടര്‍ ടി തോമസ്, പിന്നെ പുതുശേരിയും കോണ്‍ഗ്രസും

ഷാരൂഖ് ഖാന്‍റെ മകള്‍, ക്യൂട്ട് സുന്ദരി സുഹാനയുടെ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
കേരളം പോളിംഗ് ബൂത്തിലേക്ക് | Oneindia Mlayalam

Malappuram
English summary
Malappuram Lok Sabha by-election to be held on April 6
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X