അഞ്ച് വര്‍ഷം പോലീസ് നിങ്ങളുടെ കൈയ്യിലുണ്ടായിരുന്നില്ലേ; എന്തുകൊണ്ട് പിടിച്ചില്ല, ഫിറോസ് ചോദിക്കുന്നു
മലപ്പുറം: ചാരിറ്റി പ്രവര്‍ത്തനത്തിന്റെ മറവില്‍ തട്ടിപ്പ് നടത്തിയെന്ന പ്രചാരണത്തിനെതിരെ തവനൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പില്‍. തന്നെ കള്ളനെന്ന് വിളിക്കുന്നവര്‍ പോലീസും ആഭ്യന്തര വകുപ്പും അഞ്ച് വര്‍ഷം കയ്യിലുണ്ടായിട്ടും എന്തുകൊണ്ട് പിടിച്ചില്ല എന്നാണ് ഫിറോസിന്റെ മറുചോദ്യം. താന്‍ രാഷ്ട്രീയം സൂചിപ്പിച്ച അന്ന് മുതല്‍ തുടങ്ങിയതാണ് ഈ ആക്രമണം. കൂടുതല്‍ വിവാദത്തിന് നില്‍ക്കേണ്ട എന്ന് കരുതി രാഷ്ട്രീയം പറയുന്നതില്‍ നിന്ന് വിട്ടുനിന്നു. രാഷ്ട്രീയത്തിലേക്കില്ലെന്നും ഫേസ്ബുക്കില്‍ പറഞ്ഞു.

എന്റെ ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവര്‍ ആക്രമിച്ചത്. പ്രതിരോധിക്കാനായി അന്ന് പുറത്തിറക്കിയ വീഡിയോകളാണ് തനിക്കെതിരെ എതിരാളികള്‍ പ്രചരിപ്പിക്കുന്നതെന്നും ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞു. താന്‍ മുസ്ലിം ലീഗുകാരനായിരുന്നു എന്നു പറഞ്ഞത് മുതലാണ് ആക്രമണം തുടങ്ങിയത്. ഇവരുടെ പ്രചാരണം വിലപ്പോകില്ല. തന്റെ പ്രവര്‍ത്തനങ്ങളെല്ലാം പരസ്യമായിട്ടായിരുന്നു. സമൂഹ മാധ്യമങ്ങളെ മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തിച്ചത്. രോഗികള്‍ക്ക് പണം നല്‍കിയത് ബാങ്ക് അക്കൗണ്ട് വഴിയാണ്. എന്തെങ്കിലും തിരിമറി നടത്തിയെങ്കില്‍ അന്വേഷിക്കാന്‍ നിരവധി ഏജന്‍സികളുണ്ട്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ഗാന്ധി കേരളത്തില്‍, ചിത്രങ്ങള്‍ കാണാം
ഫിറോസ് കള്ളനാണെന്നാണ് ഇപ്പോള്‍ പറയുന്നത്. ഇതുവരെ തെളിയിക്കാനാകാത്ത ആരോപണം വീണ്ടും ഉന്നയിക്കുകയാണെന്നും ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞു. തവനൂരില്‍ യുഡിഎഫിന് വേണ്ടി ഫിറോസ് കുന്നംപറമ്പിലും എല്‍ഡിഎഫിന് വേണ്ടി കെടി ജലീലുമാണ് മല്‍സരിക്കുന്നത്. മലപ്പുറം ജില്ലയില്‍ ശക്തമായ മല്‍സരം നടക്കുന്ന ഒരു മണ്ഡലം കൂടിയാണിത്.
കൂടുതല്‍ മനോഹരിയായി മാളവിക ശര്‍മ; ചിത്രങ്ങള്‍












Click it and Unblock the Notifications