മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അമ്പലത്തിലെത്തിയ കാട്ടാന ദീപസ്തംഭം തകര്‍ത്തു

  • By Soorya Chandran
Google Oneindia Malayalam News

കരുളായി: കാട്ടാനകള്‍ നാട്ടലിറങ്ങുന്നതും കൃഷ് നശിപ്പിക്കുന്നതും ഇപ്പോള്‍ പതിവ് വാര്‍ത്തകളാണ്. എന്നാല്‍ കാട്ടാന അമ്പലത്തില്‍ കയറിയാലോ... കല്‍ വിളക്കുകള്‍ തച്ചുടച്ചാലോ...

ഇങ്ങനെ ഒരു സംഭവം ഉണ്ടായി. മറുനാടുകളില്‍ ഒന്നുമല്ല. നമ്മുടെ സ്വന്തം കേരളത്തില്‍. മലയോര ഗ്രാമമായ കരുളായിയില്‍ ആണ് സംഭവം.

കരുളായി ചെമ്മന്തിട്ട ഭഗവതി ക്ഷേത്രത്തിലെത്തിയ കാട്ടാന ദീപസ്തംഭം തകര്‍ത്തു. മനുഷ്യന്റെ വീടാണോ അമ്പലമാണോ എന്നൊന്നും തിരിച്ചറിയാതെയായിരിക്കണം ആനയുടെ വിക്രിയ.

Karulai Map

ഡിസംബര്‍ 8 ഞായറാഴ്ച പുലര്‍ച്ചെയാണ് ആന ഇറങ്ങിയത്. ക്ഷേത്രത്തിനടുത്തുള്ള പുഴക്കടവിലെ ദീപ സ്തംഭമാണ് തകര്‍ത്തത്. കല്‍ വിളക്ക് രണ്ട് കഷ്ടണമായി ഒടിച്ചിട്ടു. ആനക്ക് കല്‍വിളക്കും കവുങ്ങും ഒരുപോലെ ആയിരിക്കണം.

ക്ഷേത്രത്തില്‍ രാവിലെ എത്തിയ അയ്യപ്പ ഭക്തരും ആനയുടെ കലിക്ക് പാത്രമാകേണ്ടതായിരുന്നു. ഓടി രക്ഷപ്പെട്ടതിനാല്‍ അപകടം ഒന്നും സംഭവിച്ചില്ല. ഓടുന്നതിനിടെ വീണ് ഒരു അയ്യപ്പ ഭക്തന് പരിക്കേറ്റിട്ടുണ്ട്.

വനത്തില്‍ നിന്ന് ഏതാണ്ട് രണ്ടര കിലോമീറ്റര്‍ അകലെയാണ് ചെമ്മന്തിട്ട ഭഗവതി ക്ഷേത്രം. പക്ഷേ ആനക്ക് ഇക്കാര്യമൊന്നും അറിയില്ലല്ലോ. ക്ഷേത്ര ജീവനക്കാര്‍ പരാതി നല്‍കിയതിനെച്ചുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥംല സന്ദര്‍ശിച്ചു. നഷ്ടം കണക്കാക്കി അപേക്ഷ നല്‍കിയാല്‍ നഷ്ടപരിഹാരം നല്‍കാമെന്നാണ് വനം വകുപ്പിന്റെ നിലപാട്.

Malappuram
English summary
Wild elephant destroyed temple lamp at Karulayi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X