മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മത്സ്യബന്ധനത്തിനിടെ കടലില്‍ മുങ്ങി മരിച്ച ഹംസയുടെ കുടുംബത്തിന് 20 ലക്ഷം സര്‍ക്കാര്‍ സഹായം

  • By Desk
Google Oneindia Malayalam News

മലപ്പുറം: പൊന്നാനി പടിഞ്ഞാറേക്കര അഴിമുഖത്ത് ഫൈബര്‍ വള്ളം മറിഞ്ഞ് കടലില്‍ മുങ്ങി മരിച്ച താനൂര്‍ അഞ്ചുടി സ്വദേശി കുട്ടിയാമുവിന്റെ പുരക്കല്‍ ഹംസയുടെ കുടുംബത്തിന് 20 ലക്ഷം രൂപയുടെ അടിയന്തര സര്‍ക്കാര്‍ ധനസഹായം. മത്സ്യ തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ നിന്ന് 10 ലക്ഷം രൂപയും മത്സ്യഫെഡ്ഡില്‍ നിന്ന് 10 ലക്ഷം രൂപയും അനുവദിക്കുമെന്ന് വി അബ്ദുറഹ്മാന്‍ എം.എല്‍.എ അറിയിച്ചു.

hamza

പൊന്നാനിയിലെ കടലാക്രമണം. മരിച്ച ഹംസ ഇന്‍സെറ്റില്‍

ബുധനാഴ്ച രാവിലെ കൂട്ടായി പടിഞ്ഞാറെക്കര അഴിമുഖത്ത് മത്സ്യബന്ധനത്തിനിടെ ശക്തമായ ഒഴുക്കില്‍പ്പെട്ട് വള്ളം മറിഞ്ഞാണ് ഹംസയെ കടലില്‍ കാണാതായത്. മത്സ്യത്തൊഴിലാളിക്കായി പ്രദേശത്ത് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നെങ്കിലും വ്യാഴാഴ്ച രാവിലെ ചാവക്കാട് ബ്ലാങ്ങാട് കടപ്പുറത്തു നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. മത്സ്യതൊഴിലാളികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി മൃതദേഹം ചാവക്കാട് താലൂക്കാ ശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയില്‍ നിന്നും ഇന്‍ക്വസ്റ്റ്് നടപടികള്‍ പൂര്‍ത്തീകരിച്ചതിന് ശേഷം പൊന്നാനി താലൂക്കാശുപത്രിയിലെത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തി.മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെ അഞ്ചുടി ജുമുഅ മസ്ജിദില്‍ ഖബറടക്കി. അപകടത്തെ തുടര്‍ന്ന് വി അബ്ദുറഹ്മാന്‍ ഇടപെട്ട് അടിയന്തര സമാശ്വാസ നടപടികള്‍ സ്വീകരിക്കുകയായിരുന്നു. പൊന്നാനി കടലില്‍ ബുധനാഴ്ച ഫൈബര്‍ വള്ളം മറിഞ്ഞ് കാണാതായ മല്‍സ്യത്തൊഴിലാളിയുടെ മൃതദേഹം ചാവക്കാടാണ് തീരത്തണഞ്ഞത്.

പൊന്നാനിയില്‍ നിന്നും ബുധനാഴ്ച രാവിലെ കടലിലിറങ്ങിയ വള്ളം അഴിമുഖത്തെ തിരയില്‍പ്പെട്ട് മറിഞ്ഞാണ് ഹംസയെ കാണാതായത്. താനൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മാരുതി ബോട്ടില്‍ നിന്നും, മത്സ്യങ്ങള്‍ സംഭരിച്ച് കരക്കെത്തിക്കുന്ന ചെറിയ ഫൈബര്‍ വള്ളമാണ് പൊന്നാനി അഴിമുഖത്തെ ശക്തമായ തിരയില്‍പ്പെട്ട് മറിഞ്ഞത്. ഈ സമയത്ത് മൂന്നു പേരാണ് വള്ളത്തിനകത്തുണ്ടായിരുന്നത്.ഹംസയൊഴികെ മറ്റു രണ്ടു പേരും നീന്തിക്കയറിയിരുന്നു. എന്നാല്‍ ശക്തമായ തിരമാലയില്‍പ്പെട്ട് ഹംസയെ കാണാതാവുകയായിരുന്നു.സംഭവമറിഞ്ഞതിനെത്തുടര്‍ന്ന് പൊന്നാനിയില്‍ നിന്നുള്ള ഫിഷറീസ് ബോട്ടും,പൊന്നാനിയില്‍ നിന്നും, പടിഞ്ഞാറെക്കരയില്‍ നിന്നുമുള്ള മത്സ്യ ബന്ധന ബോട്ടുകളും തിരച്ചിലിനിറങ്ങി. മണിക്കൂറുകളോളം കടലില്‍ തെരച്ചില്‍ നടത്തിയെങ്കിലും കാണാതായ ഇയാളെ കണ്ടെത്താനായിരുന്നില്ല. പ്രതികൂല കാലാവാസ്ഥയായതിനാല്‍ ഏറെ പണിപ്പെട്ടാണ് രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നത്.ഇന്നലെ പുലര്‍ച്ചയാണ് മൃതദേഹം ചാവക്കാട് തീരത്തണഞത്.


പൊന്നാനി താലൂക്കില്‍ ശക്തമായ കടലാക്രമണമാണുള്ളത്. ലൈറ്റ് ഹൗസ് കോമ്പൗണ്ടിലേക്ക് തിരമാലകള്‍ അടിച്ചു കയറി.തീരദേശവാസികള്‍ ആശങ്കയിലാണ്. കാലവര്‍ഷം കനത്തതോടെയാണ്കടലാക്രമണം വര്‍ധിച്ചത്. പൊന്നാനി ലൈറ്റ് ഹൗസ് മുതല്‍ ജില്ലാ തിര്‍ത്തിയായ കാപ്പിരിക്കാട് വരെയുള്ള ഭാഗങ്ങളില്‍ ശക്തമായ കടലേറ്റമാണ് ഉണ്ടായത്. വേലിയേറ്റ സമയങ്ങളിലാണ് കടലാക്രമണമുണ്ടാകുന്നത്. കടല്‍ഭിത്തിയില്ലാത്ത സ്ഥലങ്ങളില്‍ കരയിലേക്ക് തിരമാലകള്‍ ആഞ്ഞടിക്കുകയാണ് .പൊന്നാനി ലൈറ്റ് ഹൗസ് പരിസരം, മരക്കടവ്, അലിയാര്‍ പള്ളി, തെക്കേകടവ് ,മുറിഞ്ഞഴി, പുതുപൊന്നാനി മുനമ്പം ബീവി ജാറം, വെളിയങ്കോട് തണ്ണിത്തുറ, കാപ്പിരിക്കാട് എന്നിവിടങ്ങളിലാണ് ശക്തമായ കടലാക്രമണമുണ്ടാകുന്നത്. പൊന്നാനി ലൈറ്റ് ഹൗസിനു മുന്നില്‍ താല്ക്കാലികമായി ഇട്ട കരിങ്കല്ലുകള്‍ കടലാക്രമണത്തില്‍ തകര്‍ന്നതോടെ തിരമാലകള്‍ ലൈറ്റ് ഹൗസ് കോമ്പൗണ്ടിലേക്ക് നേരിട്ട് കടക്കുകയാണ്.കൂടാതെ ചുറ്റുമതില്‍ തകര്‍ന്നതും ലൈറ്റ് ഹൗസിന് ഭീഷണിയാവുന്നുണ്ട്.ശക്തമായ തിരമാലകളെ പ്രതിരോധിക്കാന്‍ വീടുകള്‍ക്ക് മുന്നില്‍ വലിയ മണല്‍ക്കൂനകള്‍ നിര്‍മ്മിച്ച് രക്ഷതേടുകയാണ് തീരവാസികള്‍

Malappuram
English summary
will give 20 lakh rupees for hamsa's family by sarkar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X