Get Updates
Get notified of breaking news, exclusive insights, and must-see stories!

'നല്ല ഭൂരിപക്ഷം ലഭിക്കും, നിലമ്പൂർ തിരിച്ച് പിടിക്കും', അവസാന അഭിമുഖത്തിൽ വിവി പ്രകാശ്

നിലമ്പൂര്‍: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ വിവി പ്രകാശിന്റെ മരണം വേദനയായിരിക്കുകയാണ്. ഹൃദയാഘാതം മൂലമാണ് വിവി പ്രകാശിന്റെ മരണം. തിരഞ്ഞെടുപ്പില്‍ നിലമ്പൂരിലെ വിജയപ്രതീക്ഷകള്‍ കഴിഞ്ഞ ദിവസം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. നിലമ്പൂര്‍ തിരിച്ച് പിടിക്കുമെന്നുളള തികഞ്ഞ ആത്മവിശ്വാസമാണ് അദ്ദേഹം മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചത്.

''യുഡിഎഫ് നല്ല ആത്മവിശ്വാസത്തിലാണ്. ഇത്തവണ നിലമ്പൂര്‍ തിരിച്ച് പിടിക്കുമെന്ന ഉറച്ച ബോധ്യത്തോട് കൂടിയാണ് മുന്നോട്ട് പോകുന്നത്. രണ്ട് കാരണങ്ങള്‍ ആണുളളത്. ഒന്ന് സര്‍ക്കാര്‍ മാറണം എന്നുളള രാഷ്ട്രീയമായ ആഗ്രഹം എല്ലാവര്‍ക്കും ഉണ്ട്. രണ്ടാമത്തെത്, നിലവിലുളള എംഎല്‍എയുടെ പ്രവര്‍ത്തനങ്ങളാണ്. മണ്ഡലത്തോട് ക്രൂരമായ അവഗണന ആണ് ഉണ്ടായത്. പ്രവര്‍ത്തകരെ ഏകോപിപ്പിച്ച് കൊണ്ടുളള ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണ് യുഡിഎഫില്‍ നിന്നുണ്ടായത്''.

''രണ്ട് പ്രളയദുരന്തങ്ങളുണ്ടായ പ്രദേശമാണ്. ആ ദുരന്തബാധിതരോട് സര്‍ക്കാര്‍ കാണിച്ച കടുത്ത അനാസ്ഥ ആളുകളില്‍ കടുത്ത അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട ജനപ്രതിനിധിയുടെ അനാസ്ഥ അതിലേറെ ഭീകരമായി. നല്ല ഭൂരിപക്ഷം നിലമ്പൂരില്‍ ലഭിക്കും. ബൂത്തുകളിലെ കണക്ക് പരിശോദിച്ചപ്പോള്‍ നല്ല ഭൂരിപക്ഷമുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. ജില്ലയിലെ 16 സീറ്റും ജയിക്കും'' എന്നും വിവി പ്രകാശ് പ്രതികരിച്ചിരുന്നു.

vv prakash

കോൺഗ്രസിലേയും മറ്റ് രാഷ്ട്രീയ പാർട്ടികളിലേയും നേതാക്കൾ വിവി പ്രകാശിന് ആദരാജ്ഞലി അർപ്പിച്ച് രംഗത്ത് എത്തി. ഉമ്മൻചാണ്ടിയുടെ അനുശോചനക്കുറിപ്പ് വായിക്കാം: ' പുലര്‍ച്ചെ ഞെട്ടലോടെയാണ് വി.വി പ്രകാശിന്റെ വിയോഗവാര്‍ത്ത അറിഞ്ഞത്. അര്‍പ്പണബോധത്തോടെ പ്രസ്ഥാനത്തിനുവേണ്ടി പൊതുപ്രവര്‍ത്തന രംഗത്ത് നിറഞ്ഞുനിന്ന ആത്മാര്‍ത്ഥതയുള്ള പൊതുപ്രവര്‍ത്തകനെയാണ് വി.വി പ്രകാശിന്റെ അകാല വിയോഗത്തിലൂടെ നഷ്ടമായത്. അദ്ദേഹത്തിന്റെ വിയോഗം പ്രസ്ഥാനത്തിന് നികത്താനാവാത്ത നഷ്ടമാണ്. മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ എന്ന നിലയില്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമായിരുന്നു.

Recommended Video

cmsvideo
    നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി വിവി പ്രകാശ് അന്തരിച്ചു

    മധ്യപ്രദേശിലേക്കും മഹാരാഷ്ട്രയിലേക്കും 22 കൊവിഡ് കോച്ചുകള്‍ കൂടി റെയില്‍വെ അനുവദിച്ചു: ചിത്രങ്ങള്‍

    കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് സംഘടനാരംഗത്തു നിന്ന് കടന്നുവന്ന അദ്ദേഹത്തെ എനിക്ക് അടുത്തുനിന്ന് കാണാനും മനസ്സിലാക്കാനും സാധിച്ചിട്ടുണ്ട്. അദ്ദേഹത്തെ പ്രസ്ഥാനം ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങളില്‍ നൂറ് ശതമാനം ആത്മാര്‍ത്ഥമായി നിറവേറ്റി. സഹപ്രവര്‍ത്തകരോടും പൊതുജനങ്ങളോടും പ്രസ്ഥാനത്തോടും അദ്ദേഹം കാണിച്ച ആത്മാര്‍ത്ഥത മാതൃകാപരമാണ്.
    കുടുംബത്തിന്റെ അഗാധമായ ദുഃഖത്തില്‍ പങ്കുചേരുന്നു. വി.വി പ്രകാശിന്റെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍...'

    നടി പാര്‍വതി നായരുടെ അടിപൊളി ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+