ഇടതും വിമതനും സജീവം; എന്നിട്ടും കുഞ്ഞാലിക്കുട്ടി പറയുന്നു... വേങ്ങരയില്‍ റെക്കോര്‍ഡ് ഭൂരിപക്ഷം കിട്ടും
മലപ്പുറം: ജില്ലയിലെ താര മണ്ഡലമാണ് വേങ്ങര. മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി മല്‍സരിക്കുന്ന മണ്ഡലം. ലോക്‌സഭാ അംഗത്വം രാജിവച്ച് നിയമസഭയിലേക്ക് ജനവിധി തേടുന്ന കുഞ്ഞാലിക്കുട്ടിക്കെതിരെ അമര്‍ഷം നിലനില്‍ക്കുന്നുണ്ട്. മുസ്ലിം ലീഗ് അനുഭാവി കെപി സബാഹ് സ്വതന്ത്രനായി ജനവിധി തേടുന്നു. കുഞ്ഞാലിക്കുട്ടിയുടെ മടങ്ങി വരവില്‍ പ്രതിഷേധിച്ചാണ് ഇദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം. അതിന് പുറമെ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി ഡിവൈഎഫ്‌ഐ നേതാവ് പി ജിജിയും മല്‍സരിക്കുന്നു. കൂടാതെ ബിജെപിയും. ഇതാണ് വേങ്ങരയിലെ ചിത്രം.

എന്തൊക്കെ തടസങ്ങളുണ്ടായാലും വേങ്ങരയില്‍ ഇത്തവണ റെക്കോര്‍ഡ് ഭൂരിപക്ഷം കിട്ടുമെന്നാണ് കുഞ്ഞാലിക്കുട്ടി പറയുന്നത്. തന്റെ മടങ്ങിവരവില്‍ ജനങ്ങള്‍ ആഹ്ലാദത്തിലാണ് എന്നും അദ്ദേഹം അവകാശപ്പെടുന്നു. ഇപ്പോള്‍ പുറത്തുവരുന്ന അഭിപ്രായ സര്‍വ്വേകളില്‍ വിശ്വാസമില്ലെന്ന് വ്യക്തമാക്കിയ കുഞ്ഞാലിക്കുട്ടി മലപ്പുറം ജില്ല യുഡിഎഫ് തൂത്തുവാരുമെന്നും പറഞ്ഞു. ഇനിയുള്ള ദിവസങ്ങളില്‍ രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമായി മാറുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
മുസ്ലിം ലീഗ് അനുഭാവിയാണ് വേങ്ങരയില്‍ മല്‍സരിക്കുന്ന കെപി സബാഹ്. പ്രതിഷേധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ കുഞ്ഞാലിക്കുട്ടി തന്നെ നിര്‍ത്തിയതാണ് സബാഹിനെ എന്നാണ് സിപിഎം കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. നേരത്തെ സബാഹുമായി സിപിഎം സംസാരിച്ചിരുന്നുവത്രെ. ആദ്യം മല്‍സരത്തിന് തയ്യാറായ അദ്ദേഹം പിന്നീട് പിന്‍മാറിയെന്നും അവര്‍ പറയുന്നു. തുടര്‍ന്നാണ് പി ജിജിയെ മല്‍സരിപ്പിച്ചത് എന്നാണ് സിപിഎം നേതാക്കളുടെ പ്രതികരണം.
തൃപ്പൂണിത്തുറയിൽ അമിത് ഷായുടെ റോഡ് ഷോ, ചിത്രങ്ങൾ കാണാം
Recommended Video
അതിനിടെ എസ്ഡിപിഐ അവരുടെ സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് സബാഹിന് പിന്തുണ പ്രഖ്യാപിച്ചു. മറ്റുപല പ്രാദേശിക കൂട്ടായ്മകളും സബാഹിനൊപ്പം നില്‍ക്കുമെന്നാണ് അറിയിക്കുന്നത്. അതേസമയം, സബാഹിനെ പിന്തിരിപ്പിക്കാന്‍ മുസ്ലിം ലീഗ് ബന്ധമുള്ള വ്യവസായികള്‍ ശ്രമിക്കുന്നു എന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. സമ്മര്‍ദ്ദത്തിന് വഴിപ്പെടില്ല എന്നാണ് സബാഹിന്റെ പ്രതികരണം.
അന്‍വേശി ജെയ്‌നിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications