മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ പി കെ ബഷീര്‍ എംഎല്‍എക്കെതിരെ സാക്ഷിമൊഴി, എംഎല്‍എയുടെ പ്രസംഗം പ്രകോപനപരമായിരുന്നെന്ന് കോടതിയില്‍, കേസില്‍ 365 സാക്ഷികള്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ പി കെ ബഷീര്‍ എംഎല്‍എക്കെതിരെ സാക്ഷിമൊഴി, എംഎല്‍എയുടെ പ്രസംഗം പ്രകോപനപരമായിരുന്നെന്ന് കോടതിയില്‍, കേസില്‍ 365 സാക്ഷികളാണുള്ളത്. കുനിയില്‍ ഇരട്ടക്കൊലപാതക കേസിന്റെ വിചാരണ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ പരോഗമിക്കെ ഇന്നലെ കൊല്ലപ്പെട്ടവരുടെ പിതൃസഹോദരന്‍ സുബൈറിനെ വിസ്തരിച്ചു.

<strong>മാധ്യമപ്രവർത്തകൻ ജമാൽ ഗഷോഖിയുടെ കൊലപാതകം; പ്രതികളുടെ ബാഗിന്റെ എക്സറെ ദൃശ്യം പുറത്ത്, തെളിവുകൾ...</strong>മാധ്യമപ്രവർത്തകൻ ജമാൽ ഗഷോഖിയുടെ കൊലപാതകം; പ്രതികളുടെ ബാഗിന്റെ എക്സറെ ദൃശ്യം പുറത്ത്, തെളിവുകൾ...

ഇരട്ട കൊലപാതകം നടക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മുസ്ലിം ലീഗ് സംഘടിപ്പിച്ച പൊതുയോഗത്തില്‍ പി കെ ബഷീര്‍ എം എല്‍ എ നടത്തിയ പ്രസംഗം പ്രകോപനപരമായിരുന്നുവെന്ന് സുബൈര്‍ കോടതി മുമ്പാകെ മൊഴി നല്‍കി. അത്തീഖ് റഹ്മാന്‍ കൊലക്കേസില്‍ ഉള്‍പ്പെട്ടെവര്‍ക്കെതിരെ കോടതി നടപടിയുണ്ടായില്ലെങ്കില്‍ തങ്ങളുടെ കോടതി ശിക്ഷ നടപ്പിലാക്കുമെന്ന് എംഎല്‍എ പ്രസംഗത്തിനിടെ പറഞ്ഞുവെന്നാണ് മൊഴി.

Kuniyil murder case

പൊതുയോഗത്തില്‍ എംഎല്‍എയുടെ പ്രസംഗം പൂര്‍ണമായും ശ്രവിച്ചിരുന്നതായും സുബൈര്‍ കോടതിയെ ബോധിപ്പിച്ചു. അത്തീഖ് റഹ്മാന്‍ കുടുംബധന സഹായ ഫണ്ട് കൈമാറുന്നതിനായി സംഘടിപ്പിച്ച പൊതുയോഗത്തില്‍വെച്ചായിരിന്നു എംഎല്‍എയുടെ പ്രകോപന പരമായ പ്രസംഗം. അത്തീഖിന്റെ മരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് എന്തുസഹായവും നല്‍കുമെന്നും ബഷീര്‍ പ്രസംഗിച്ചിരുന്നു. ഇക്കാര്യം കൊല്ലപ്പെട്ട തന്റെ ഭര്‍ത്താവ് അബൂബക്കര്‍ തന്നോട് പറഞ്ഞിരുന്നുവെന്ന് ഭാര്യ കദീജയും മൊഴി നല്‍കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പി കെ ബഷീറിനെതിരെ ഹൈക്കേടതിയിലുള്ള കേസില്‍ മൊഴി നല്‍കരുതെന്ന് പ്രതിയായ പാറമ്മല്‍ അഹമ്മദ്കുട്ടിയും തന്നെ ഭീഷണിപ്പെടുത്തിയതായും കദീജ പറഞ്ഞു.

അത്തീഖ് റഹ്മാന്‍ വധത്തിന്‌ശേഷം തന്നെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടക്കുന്നതായും പലവാഹനത്തിലും ഒരുസംഘം പിന്‍തുടരുന്നതായും കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് ആസാദ് തന്നോട് പറഞ്ഞിരുന്നതായി ആസാദിന്റെ ഭാര്യയും മൊഴി നല്‍കി. സംഭവത്തില്‍ ദൃക്‌സാക്ഷികളായ മറ്റ് എട്ടുപേരെയും വരുംദിവസങ്ങളില്‍ വിസ്തരിക്കും.

2012 ജൂണ്‍ 10നാണ് കേസിനാസ്പദമായ സംഭവം. കൊളക്കാടന്‍ സഹോദരങ്ങളായ അബൂബക്കര്‍ (കുഞ്ഞാപ്പു 48), സഹോദരന്‍ അബ്ദുള്‍ കലാം ആസാദ് (37) എന്നിവരെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രോസിക്യൂഷന്വേണ്ടി ഇ എം കൃഷ്ണന്‍ നമ്പൂതിരി, വരവത്ത് മനോജ്, ടോം, വി പി വിപിന്‍നാഥും, ഷറഫുദ്ദീന്‍ മുസ്ലിയാര്‍ ഹാജരായി. പ്രതികള്‍ക്കായി അഭിഭാഷകരായ യു എ ലത്തീഫ്, കെ രാജേന്ദ്രന്‍, എം പി ലത്തീഫ് എന്നിവരും ഹാജരായി. ദൃക്‌സാക്ഷികളുള്‍പ്പെടെ 365 സാക്ഷികളാണുള്ളത്.

Malappuram
English summary
Witness statement against PK Basheer MLA for murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X