Get Updates
Get notified of breaking news, exclusive insights, and must-see stories!

21 ദിവസം പ്രായമുള്ള ഇരട്ടകളെയും അമ്മയെയും രാത്രി ഇറക്കിവിട്ടു; ഭര്‍ത്താവിനെതിരെ കേസ്

മലപ്പുറം: സ്ത്രീധന പീഡനങ്ങളും ഗാര്‍ഹിക അതിക്രമങ്ങളും പതിവായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനിടെ മലപ്പുറത്ത് നിന്ന് പുതിയ വാര്‍ത്ത. അമ്മയെയും നാല് കുട്ടികളെയും ഭര്‍ത്താവ് അര്‍ധരാത്രി വീട്ടില്‍ നിന്ന് ഇറക്കിവിട്ടു. മദ്യപിച്ചെത്തിയ ഭര്‍ത്താവ് ഭാര്യയെ മര്‍ദ്ദിക്കുകയും ഇറക്കിവിടുകയുമായിരുന്നു. ഭാര്യയുടെ മാതാവിനെയും ഇറക്കി വിട്ടു എന്നാണ് വിവരം. നാട്ടുകാര്‍ ഇടപെടുകയും അധികൃതരെ അറിയിക്കുകയും ഇവരെ മലപ്പുറത്തെ സ്‌നേഹിത ഭവനിലേക്ക് മാറ്റുകയും ചെയ്തു.

r

സ്ത്രീധനത്തിനെതിരെ പ്രതിഷേധമുയർത്തി എസ്എഫ്ഐ- ചിത്രങ്ങൾ

വണ്ടൂര്‍ ചേന്നംകുളങ്ങരയിലാണ് സംഭവം. ചെന്നംകുളങ്ങര സ്വദേശി ഷമീറിനെതിരെ വണ്ടൂര്‍ പോലീസ് കേസെടുത്തു. തിരുവാലി പഞ്ചായത്തിലെ അഞ്ചാംവാര്‍ഡിലാണ് ഇവരുടെ താമസം. മദ്യപിച്ചെത്തി ഭാര്യയെ മര്‍ദ്ദിക്കുന്നത് പ്രതിയുടെ പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.

Recommended Video

cmsvideo
    Kerala to remove all bad words and phrases against women from text books| Oneindia Malayalam

    വീട്ടില്‍ നിന്ന് ഇറക്കി വിട്ടതിനെ തുടര്‍ന്ന് പ്രദേശത്തെ സ്വകാര്യ സ്‌കൂളിന് മുന്നില്‍ നിന്ന് കരയുകയായിരുന്നു യുവതിയും മക്കളും. ഇതു കണ്ട നാട്ടുകാര്‍ പഞ്ചായത്ത് അധികൃതരെയും പോലീസിനെയും അറിയിച്ചു. പിന്നീട് യുവതി രേഖാമൂലം പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. സ്ത്രീ പീഡനം, ഗാര്‍ഹിക പീഡനം, മര്‍ദ്ദനം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

    ബെഡ് റൂമില്‍ ഹോട്ട് ലുക്കുമായി പൂനം ബജ്വ; അടിപൊളി ഫോട്ടോഷൂട്ട് കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+