മകളെ പീഡിപ്പിച്ച കാമുകനൊപ്പം ഒളിച്ചോടി; മലപ്പുറത്ത് യുവതിയും കാമുകനും അറസ്റ്റില്‍
മലപ്പുറം: മകളെ ലൈംഗികമായി പീഡിപ്പിച്ച കാമുകനൊപ്പം ഒളിച്ചോടിയ അമ്മയെയും കാമുകനെയും പോലീസ് പിടികൂടി. വളാഞ്ചേരി ഇരിമ്പിളിയം സ്വദേശിയായ 28കാരിയും കാമുകന്‍ സുഭാഷുമാണ് അറസ്റ്റിലായത്. മകളെ പീഡിപ്പിച്ചു എന്നറിഞ്ഞിട്ടും കാമുകനൊപ്പം യുവതി ഒളിച്ചോടുകയായിരുന്നു. യുവതിയുമായി ബന്ധം സ്ഥാപിച്ച് വീട്ടിലെത്തിയ കാമുകന്‍ യുവതിയുടെ ഒമ്പത് വയസുള്ള മകളെ പലതവണ പീഡിപ്പിക്കുകയായിരുന്നു. ഇക്കാര്യം പെണ്‍കുട്ടി മാതാവിനോട് പറഞ്ഞു. പുറത്ത് ആരോടും പറയരുതെന്നും പറഞ്ഞാല്‍ സുഭാഷിനൊപ്പം ഞാന്‍ പോകുമെന്നും യുവതി മകളെ ഭീഷണിപ്പെടുത്തിയത്രെ.

എന്നാല്‍ പെണ്‍കുട്ടി വിവരം അച്ഛനോട് പറഞ്ഞു. പോലീസില്‍ പരാതി നല്‍കി. ഇതോടെയാണ് യുവതിയും കാമുകനും ഒളിച്ചോടിയത്. ഒരു വര്‍ഷത്തോളമായി ഇവര്‍ തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഒമ്പതും മൂന്നും വയസുള്ള പെണ്‍മക്കളെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം ഒളിച്ചോടിയത്. ഇരുവര്‍ക്കുമെതിരെ പോക്‌സോ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.












Click it and Unblock the Notifications