Get Updates
Get notified of breaking news, exclusive insights, and must-see stories!

കുളിമുറിയില്‍ വീട്ടമ്മയെ മുഖത്ത് കുത്തി; അക്രമി രക്ഷപ്പെട്ടു, മലപ്പുറത്ത് ബ്ലാക്ക്മാന്‍ ശല്യം

മലപ്പുറം: ജില്ലയിലെ മലയോര മേഖലയില്‍ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. ബ്ലാക്ക്മാന്‍ ഭീതിയിലാണ് ഇവിടം. ചോക്കാട് സ്വദേശിയായ വീട്ടമ്മയ്ക്ക് നേരെ കഴിഞ്ഞ രാത്രി ആക്രമണമുണ്ടായി. ബ്ലാക്ക് മാന്റെ ആക്രമണത്തിന് കൂടുതലും ഇരകളാകുന്നത് സ്ത്രീകളാണ്. സാമൂഹിക വിരുദ്ധരും മോഷ്ടാക്കളുമാണ് ബ്ലാക്ക്മാന്‍ എന്ന ഭീതിക്ക് മറവില്‍ പ്രവര്‍ത്തിക്കുന്നതെന്ന് പോലീസ് പറയുന്നു.

മലയോര മേഖലയില്‍ പലയിടത്തും ബ്ലാക്കമാന്‍ ശല്യം രൂക്ഷമായിട്ടും പിടികൂടാന്‍ സാധിക്കാത്തത് പോലീസിന്റെ വീഴ്ചയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അക്രമികളെ പിടിക്കാന്‍ യുവാക്കള്‍ സംഘടിച്ചിരുന്നെങ്കിലും ലോക്ക്ഡൗണ്‍ കാരണം പോലീസ് നിരുല്‍സാഹപ്പെടുത്തുകയാണുണ്ടായത്. വിശദാംശങ്ങള്‍ ഇങ്ങനെ...

നേരം ഇരുട്ടിയാല്‍

നേരം ഇരുട്ടിയാല്‍

നേരം ഇരുട്ടിയാല്‍ വീടിന് നേരെ കല്ലെറിയുക, വെള്ളത്തിന്റെ ടാപ്പ് തുറന്നിടുക, ടാപ്പ് നശിപ്പിക്കുക തുടങ്ങിയ സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. നേരത്തെ ബ്ലാക്ക്മാനെ പിടിക്കാന്‍ യുവാക്കള്‍ സംഘടിച്ചിരുന്നു.

പോലീസ് സംശയിക്കുന്നത്

പോലീസ് സംശയിക്കുന്നത്

മൂന്നാഴ്ചയോളമായി ജില്ലയിലെ മലയോര ഗ്രാമങ്ങളില്‍ വാതിലിനും ജനലിനും മുട്ടുകയും ഭീതി പരത്തുകയും ചെയ്യുകയാണ് ചിലര്‍. എല്ലാത്തിനും പിന്നില്‍ അതാത് പ്രദേശത്തെ സാമൂഹിക വിരുദ്ധരാണ് എന്നാണ് പോലീസ് പറയുന്നത്. അവസരം മുതലെടുത്ത് ബ്ലാക്ക്മാന്റെ മറവില്‍ അക്രമത്തിന് മുതിരുന്നതായും പോലീസ് സംശയിക്കുന്നു.

ചോക്കാടുണ്ടായ സംഭവം

ചോക്കാടുണ്ടായ സംഭവം

കഴിഞ്ഞദിവസം ചോക്കാടുണ്ടായ സംഭവമാണ് ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്തത്. നോമ്പു തുറന്ന ശേഷം കുളിമുറിയില്‍ കയറിയ വീട്ടമ്മയെ മുഖത്ത് ആയുധം ഉപയോഗിച്ച് കുത്തുകയായിരുന്നു. ഉറക്കെ ചിരിച്ച ശേഷമായിരുന്നു ആക്രമണം. അക്രമി വേഗം രക്ഷപ്പെട്ടു. വീട്ടമ്മ രക്തം ഒലിപ്പിച്ച് പുറത്തേക്കോടി വന്നു.

ആരെയും കണ്ടെത്തിയില്ല

ആരെയും കണ്ടെത്തിയില്ല

സമീപ പ്രദേശങ്ങളിലെല്ലാം തിരഞ്ഞെങ്കിലും ആരെയും കണ്ടെത്താന്‍ സാധിച്ചില്ല. വീട്ടമ്മയെ വാണിയമ്പലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ വീട്ടില്‍ രണ്ടുദിവസം മുമ്പും അക്രമി എത്തിയിരുന്നു. ടെറസില്‍ ഉണക്കാനിട്ടിരുന്ന വസ്ത്രങ്ങള്‍ നശിപ്പിക്കുകയും മുളക് പൊടി വിതറുകയും ചെയ്തിരുന്നു.

മണല്‍ കടത്ത് മാഫിയ

മണല്‍ കടത്ത് മാഫിയ

പൂക്കോട്ടുംപാടം, കരുളായി പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളില്‍ നാട്ടുകാരെ ഭീതിയിലാഴ്ത്തി കഴിഞ്ഞാഴ്ച ബ്ലാക്ക്മാന്റെ ശല്യം രൂക്ഷമായിരുന്നു. മണല്‍ കടത്ത് മാഫിയകളും സാമൂഹിക വിരുദ്ധരുമാണ് ഇതിന് പിന്നിലെന്നാണ് പോലീസ് സംശയം പ്രകടിപ്പിച്ചത്. അജ്ഞാനെ പിടിക്കാന്‍ യുവാക്കള്‍ സംഘടിച്ചത് പോലീസ് നിരുല്‍സാഹപ്പെടുത്തുകയായിരുന്നു.

ഒളിഞ്ഞുനോട്ടക്കാര്‍

ഒളിഞ്ഞുനോട്ടക്കാര്‍

കഴിഞ്ഞാഴ്ച കൂറ്റമ്പാറയില്‍ വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറിയ സംഘത്തെ പോലീസ് അറസറ്റ് ചെയ്തിരുന്നു. കൂറ്റമ്പാറയിലെ ഒരു വീട്ടില്‍ അജ്ഞാതനെ കണ്ടിരുന്നു. ഒളിഞ്ഞുനോട്ടക്കാരനാണ് ഇതിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+