• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മലപ്പുറത്ത് മുപ്പത്തെട്ടുകാരി യുവതി ആസിഡ് കഴിച്ച് മരിച്ച സംഭവം; സാക്ഷി വിസ്താരം തുടങ്ങി, ഇംഗിതത്തിന് വഴങ്ങാത്തതിനെ തുടര്‍ന്ന് അയല്‍വാസി അപവാദ പ്രചരണം നടത്തി, മരണ കാരണം ഇങ്ങനെ...

  • By Desk

മലപ്പുറം: മുപ്പത്തെട്ടുകാരി ആസിഡ് കഴിച്ച് മരിച്ച കേസിന്റെ സാക്ഷി വിസ്താരം മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്)യില്‍ ആരംഭിച്ചു. എടപ്പറ്റ പാതിരിക്കോട് ബാലവാടിപ്പടി അബുബക്കറിന്റെ ഭാര്യ മൈമൂന (38) ആണ് മരിച്ചത്. 2013 നവംബര്‍ അഞ്ചിന് ഉച്ച കഴിഞ്ഞ് മൂന്നിനാണ് മൈമൂനയെ ആസിഡ് അകത്തു ചെന്ന് അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നവംബര്‍ എട്ടിന് രാവിലെ ആറുമണിക്ക് മരണപ്പെടുകയായിരുന്നു.

വിദ്യാഭ്യാസ വായ്പാ തിരിച്ചടവിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത് 900 കോടി രൂപ; വിനിയോഗിച്ചത് ഒരു കോടി മാത്രം, വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ മാര്‍ച്ചും ധര്‍ണയും നടത്തി!

ഇംഗിതത്തിന് വഴങ്ങാത്തതിനെ തുടര്‍ന്ന് അയല്‍വാസിയായ അജ്മല്‍ എന്ന പതിനെട്ടുകാരന്‍ മൈമൂനയെ കുറിച്ച് അപവാദം പറയുകയും നഗ്‌നഫോട്ടോ കാണിച്ച് ഫോണിലും നേരിലും ഭീഷണിപ്പെടുത്തുകയും ചെയ്തതിലുള്ള മനോവിഷമം മൂലം യുവതി ആത്മഹത്യ ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ഇന്നലെ മരണപ്പെട്ടയുടെ മൈമൂനയുടെ മാതാവ് ആമിന, ഭര്‍ത്താവ് അബുബക്കര്‍ എന്നിവരെയാണ് വിസ്തരിച്ചത്. പത്തൊമ്പത് സാക്ഷികളുള്ള കേസില്‍ പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ സി വാസു ഹാജരായി.

നിലമ്പൂരില്‍ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന മറ്റൊരു കേസിന്റെ വിചാരണ നാളെ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഒന്നില്‍ ആരംഭിക്കും. 2013 ഓഗസ്റ്റ് 31ന് പകല്‍ പതിനൊന്നര മണിക്കാണ് കേസിന്നാസ്പദമായ സംഭവം. തമിഴ്‌നാട് ഡിണ്ടിഗല്‍ ഐലൂര്‍ പെരുമാള്‍ കോവില്‍പ്പെട്ടി സുബ്ബയ്യയുടെ മകന്‍ ബാല്‍ദാസ് (38) ആണ് പ്രതി. ഭാര്യ ലക്ഷ്മിയോടൊത്ത് നിലമ്പൂരില്‍ താമസിച്ചു വരികയായിരുന്നു പ്രതി. സംഭവ ദിവസം ഇരുവരും കുളിക്കാനായി വടപുറം പുഴയിലേക്ക് പോകുകയായിരുന്നു. നിലമ്പൂര്‍ അരുവാക്കോട് വുഡ് കോംപ്ലക്‌സിന് സമീപമുള്ള തേക്കിന്‍തോട്ടത്തില്‍ എത്തിയപ്പോള്‍ ഇരുവരും വഴക്കിലേര്‍പ്പെട്ടു. ലക്ഷ്മിയുടെ ആഭരണങ്ങള്‍ ബാല്‍ദാസ് ആവശ്യപ്പെട്ടതാണ് വഴക്കിന് കാരണം.

ഇതിനെ തുടര്‍ന്ന് ലക്ഷ്മി ചെരിപ്പ് ഊരി ഭര്‍ത്താവിനെ അടിച്ചു. ഇതില്‍ പ്രകോപിതനായ ബാല്‍ദാസ് ചെരിപ്പ് പിടിച്ചു വാങ്ങി ലക്ഷ്മിയുടെ കഴുത്തില്‍ കൈ മുറുക്കി കൊലപ്പെടുത്തുകയും ആഭരണങ്ങള്‍ കവരുകയും ചെയ്തുവെന്നാണ് കേസ്. നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്റ് ചെയ്തിരുന്നു. കേസന്വേഷണത്തിനും തെളിവെടുപ്പിനുമായി 2013 സെപ്തംബര്‍ 25ന് പൊലീസ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി കവര്‍ന്ന സ്വര്‍ണ്ണ കമ്മല്‍ തമിഴ്‌നാട് ഡിണ്ടിഗലിലെ ഐലൂരിലെയും മാല ഏറിയോടിലെ ജ്വല്ലറികളില്‍ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ സി വാസു ഹാജരാകും.

Malappuram

English summary
Woman committed suicide in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X