മകനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ ബൈക്ക് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന 51 കാരി മരിച്ചു
മലപ്പുറം: മകനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ അപകടത്തില്‍ പെട്ട് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പെരുവള്ളൂര്‍ ചിത്രത്തൊടി മടത്തില്‍ വീട്ടില്‍ അബ്ദുലത്തീഫിന്റെ ഭാര്യ ആത്തിക്ക(51) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച്ച രാവിലെ ഏഴിന് കാടപ്പടിക്കടുത്താണ് അപകടമുണ്ടായത്. ഗുരുതര പരിക്കേറ്റ ആത്തിക്ക കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ ഇന്നലെ രാവിലെ പത്ത് മണിയോടെ മരിച്ചു. മകന്‍ ഷെഫീക്ക് നിസാര പരിക്കോടെ രക്ഷപ്പെട്ടു. മറ്റു മക്കള്‍. ഫാത്തിമ, ഫരീദ, അക്കുമോന്‍, സുമയ്യ.

അരീക്കോട് കീഴുപറമ്പില്‍ ടിപ്പര്‍ലോറി സ്‌കൂട്ടറിലിടിച്ച് ഏഴ് വയസുകാരനായ ഒന്നാം ക്ലാസ് വിദ്യാര്‍ഥി മരണപ്പെട്ടു. മാതാവിനൊപ്പം സ്‌കൂള്‍ വിട്ട് വരികയായിരുന്ന വാലില്ലാപ്പുഴ കോലോത്തും തൊടി അബ്ദുല്‍ ഹമീദിന്റെ മകന്‍ മുഹമ്മദ് ആദില്‍ (ഏഴ്) വീടിന് ഏതാനും ദൂരം അകലെ മരണപ്പെട്ടത്. മാതാവ് ജല്‍സിയ ഓടിച്ച സ്‌കൂട്ടറിന് പിറകില്‍ ടിപ്പറിടിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വ്യാഴാഴ്ച വാലില്ലാ പുഴ ജുമ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടക്കും. ജല്‍സിയയും പരിക്കുകളോടെ ആശുപത്രിയിലാണ്.


Click it and Unblock the Notifications