മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് വനിതാ ഡോക്ടറെ രാത്രിയില്‍ തടഞ്ഞ് നിര്‍ത്തി യുവാവിന്റെ അക്രമണവും ഭീഷണിയും

  • By Desk
Google Oneindia Malayalam News

മലപ്പുറം: മലപ്പുറത്തെ വനിതാഡോക്ടറെ പട്ടാമ്പിയില്‍ തടഞ്ഞു നിര്‍ത്തി അക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത വനിതാഡോക്ടറെ രക്ഷിക്കാന്‍ പോലീസ് നീക്കം. പരാതിയുമായി വന്ന വനിതാ ഡോക്ടറെ കേസില്‍നിന്നും പിന്തിരിപ്പിക്കാനും, കേസിന്റെ നൂലാമാലകള്‍ പറഞ്ഞ് പോലീസ് ഭയപ്പെടുത്തിയതായും വനിതാ ഡോക്ടറുടെ പരാതി.

അന്ന് കേന്ദ്ര മന്ത്രി, ഇന്ന് പ്രധാനമന്ത്രി, യതീഷ് ചന്ദ്ര വീണ്ടും വിവാദത്തിൽ! ഗൗനിച്ചില്ലെന്ന് പരാതിഅന്ന് കേന്ദ്ര മന്ത്രി, ഇന്ന് പ്രധാനമന്ത്രി, യതീഷ് ചന്ദ്ര വീണ്ടും വിവാദത്തിൽ! ഗൗനിച്ചില്ലെന്ന് പരാതി


മലപ്പുറത്തെ സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറും പട്ടാമ്പി സ്വദേശിയുമായ വനിതാ ഡോക്ടറെയാണ് കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ യുവാവ് വഴി തടഞ്ഞ് നിര്‍ത്തി അക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. അശ്ലീലചുവയോടെ സംസാരിച്ചതോടൊപ്പം ഡോക്ടര്‍ സഞ്ചരിച്ച കാറിന് കേടുപാടുകള്‍ വരുത്തുകയും ചെയ്തു. സ്ത്രീകള്‍മാത്രമുണ്ടായിരുന്ന കാര്‍ തടഞ്ഞാണ് അക്രമണമുണ്ടായത്. പട്ടാമ്പി ജംഗ്ഷന് സമീപം കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുന്നത് കണ്ടിട്ടും തടിച്ചു കൂടിയവര്‍ ലേഡി ഡോക്ടര്‍ക്ക് സഹായവുമായി എത്തിയില്ലെന്നും ആക്ഷേപമുണ്ട്. രാത്രി തന്നെ ഡോക്ടറും കുടുംബവും പട്ടാമ്പിയില്‍ പൊലീസ് സേ്റ്റഷനില്‍ പരാതി നല്‍കിയെങ്കിലും പട്ടാമ്പി പോലീസ് ഇതുവരെ പ്രതിയെ അറസ്റ്റ് ചെയ്തില്ല.

പീഡിപ്പിക്കുമെന്ന് ഭീഷണി

പീഡിപ്പിക്കുമെന്ന് ഭീഷണി

കബീര്‍ എന്ന യുവാവാണ് അക്രമിച്ചതെന്നാണ് പറയുന്നതെങ്കിലും ഇതും സ്ഥിരീകരിക്കാനും പോലീസ് തയ്യാറല്ല, രാത്രി ഡോക്ടറുടെ കാറിനു കടന്നു പോകാന്‍ കഴിയാത്ത വിധം ഇയാളുടെ ബൈക്ക് നിര്‍ത്തിയിരുന്നു. മറുവശത്ത് നിന്ന് നിരന്തരം വാഹനങ്ങള്‍ വന്നതിനാല്‍ ഡോക്ടര്‍ ബൈക്ക് എടുക്കാനായി ഹോണ്‍ മുഴക്കി. ഈ ഹോണ്‍ മുഴക്കലാണ് ആക്രമിയെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ബൈക്ക് നീക്കാതെ തന്നെ കാര്‍ തടഞ്ഞു ഇയാള്‍ വനിതാ ഡോക്ടറെയും കുടുംബത്തെയും ആക്രമിക്കുകയായിരുന്നു. കാറിന്റെ മുന്‍ സീറ്റിലേക്ക് കൈനീട്ടി ഇയാള്‍ ഡോക്ടറുടെ നേര്‍ക്ക് കടന്നാക്രമണം നടത്തി. റേപ്പ് ചെയ്യുമെന്നും അടിച്ച് മുഖം പൊളിക്കുമെന്നും ഭീഷണി മുഴക്കി. നിവൃത്തിയില്ലാതെ പോലീസിനെ വിളിക്കുമെന്ന് പറഞ്ഞു ഡോക്ടര്‍ ഇറങ്ങി പുറത്തുവന്നതോടെ ഇയാള്‍ ബൈക്ക് എടുത്ത് രക്ഷപെടുകയായിരുന്നു.

 അക്രമിയെ സംരക്ഷിക്കാന്‍ ശ്രമമെന്ന്!!

അക്രമിയെ സംരക്ഷിക്കാന്‍ ശ്രമമെന്ന്!!

അതേ സമയം അക്രമി രക്ഷപ്പെടുന്നത് കണ്ടു ഇയാളെ തടയാനോ ലേഡി ഡോക്ടറെ സംരക്ഷിക്കാനോ തടിച്ച് കൂടിയവര്‍ ശ്രമിച്ചില്ലെന്നും വനിതാ ഡോക്ടര്‍ പറഞ്ഞു. തുടര്‍ന്ന് രാത്രി തന്നെ ഡോക്ടര്‍ പട്ടാമ്പി പോലീസ് സ്‌റ്റേഷനില്‍ നേരിട്ട് പോയി പരാതി നല്‍കുകയായിരുന്നു. എന്നാല്‍ പോലീസ് കേസില്‍നിന്നും പിന്തിരിപ്പിക്കാനാണ് ശ്രമിച്ചതെന്ന് ഡോക്ടര്‍ പറയുന്നു. സംഭവ സമയത്ത് സ്‌റ്റേഷനില്‍ എസ്ഐ ഉണ്ടായിരുന്നില്ല. ഉണ്ണിക്കൃഷ്ണന്‍ എന്ന പോലീസുകാരന്‍ കേസില്‍നിന്നും പിന്മാറാന്‍ ആവശ്യപ്പെട്ടുവെന്നും വനിതാ ഡോക്ടര്‍ പറഞ്ഞു.

 പ്രതിക്ക് പോലീസ് ഒത്താശ!!

പ്രതിക്ക് പോലീസ് ഒത്താശ!!


കേസില്‍നിന്നും പിന്മാറിയില്ലെങ്കില്‍ ഏറെ പ്രയാസമുണ്ടാകുമെന്നും കോടതി കയറി ഇറങ്ങേണ്ടിവരുമെന്നും പറഞ്ഞിട്ടും താന്‍ കേസെടുക്കണമെന്ന നിലപാടില്‍ ഉറച്ചുനിന്നു. മറ്റുള്ള ഒരു സ്ത്രീക്കും ഇത്തരം അനുഭവം ഉണ്ടാകാതിരിക്കാനാണ് ഇത്തരത്തില്‍ ചെയ്തതെന്നും ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ പിന്നീട് ഈപോലീസുകാരന്‍ ഭീഷണി സ്വരത്തിലാണ് സംസാരിച്ചതെന്നും കേസിനുപോയാല്‍ പരാതിക്കാരിയായ തന്റെ കാര്‍ ഇവിടെ പിടിച്ചെടുക്കുമെന്നുവരെ പറഞ്ഞതായും വനിതാ ഡോക്ടര്‍ പറഞ്ഞു. സംഭവ സമയത്ത് ഡോക്ടര്‍ക്കൊപ്പം മാതാവും സഹോദരിയും രണ്ടര വയസ്സുള്ള ഇരട്ട മക്കളുമാണ് കാറിലുണ്ടായിരുന്നത്. അക്രമ സമയത്ത് ഇവരെല്ലാം കൂട്ടമായി നിലവിളിച്ചിട്ടും നാട്ടുകാരുടെ കാര്യമായ പിന്തുണ ലഭിച്ചില്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

Malappuram
English summary
Woman doctor threattened in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X