Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് 55കാരിയു‌ടെ മൃതദേഹം കിണറിനരികിൽ കത്തി കരിഞ്ഞ നിലയിൽ; തൊ‌‌ട്ടടുത്ത് വലിയ മണ്ണെണ്ണ കാനും, ആത്മഹത്യയെന്ന് നിഗമനം

മലപ്പുറം: അമ്പത്തിയഞ്ചുവയസ്സുകാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്തി. എടവണ്ണപ്പാറ വാഴയൂര്‍ കക്കോവ് കൊല്ലേരി ഫാത്തിമയെയാണ് വീടിന്റെ തൊട്ടടുത്ത് കിണറിനരികില്‍ കത്തി കരിഞ്ഞ് മരിച്ച നിലയില്‍ കണ്ടത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം. രാത്രി ഒമ്പതിന് ഉറങ്ങാന്‍ കിടന്നതായി മകള്‍ പറയുന്നു.

കൊല്ലത്ത് അഗ്മാര്‍ക്കിന്റെ പ്രദർശന മേള; ജില്ലാ ഭരണകൂടവും കൊല്ലം കോര്‍പ്പറേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയ പ്രദര്‍ശനമേള ഫെബ്രുവരി 15ന് ആരംഭിക്കും

തുടര്‍ന്ന് പുലര്‍ച്ചെ മൂന്നിന് ഉറക്കമുണര്‍ന്ന സമയത്ത് ഉമ്മയെ കാണാതായപ്പോള്‍ നടത്തിയ തിരച്ചിലിലാണ് വീടിനോട് ചേര്‍ന്നുള്ള കിണറിനരികെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പറയുന്നു. അസ്വാഭാവിക മരണത്തിന് വാഴക്കാട് പോലീസ് കേസെടുത്തു. ഫോറന്‍സിക് പരിശോധനയടക്കം വിശദ പരിശോധന നടത്തും.

Deadbody

ആത്മഹത്യയാണന്നാണ് പ്രാഥമിക നിഗമനം. തൊട്ടടുത്ത് വലിയ മണ്ണണ്ണ കാനും കണ്ടത്തി. മാനസിക അസ്വാസത്യം പ്രകടിപ്പിച്ചിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു .തൊട്ടടുത്ത് ഇവര്‍ക്കായി പുതിയ വീട് പണിയുന്നുണ്ട്. മകളോടൊപ്പമായിരുന്നു താമസം, ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

അതേസമയം പ്രഭാത സവാരിക്കിടെ ബൈക്കിടിച്ച് പരുക്കേറ്റ് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പുത്തൂപ്പാടന്‍ മുസ്തഫ ഹാജി(74) മരണപ്പെട്ടു.മുണ്ടേങ്ങര പള്ളിയില്‍ മയ്യത്തു നമസ്‌കാരം നടത്തി. ഭാര്യ: ഫാത്തിമ (തുവ്വക്കാട്). മക്കള്‍: മന്‍സൂര്‍, റിയാസ്, സജ്‌ന. പരേതനായ സമീര്‍. മരുമക്കള്‍ നസീമ (അരീക്കോട്) ശബ്‌ന(ആമയൂര്‍) സൈഫുദ്ധീന്‍ (ആയിന്തൂര്‍) സഹോദരങ്ങള്‍ ഫാത്തിമ, ആയിശ, ഖൈറുന്നീസ, ഹൈദര്‍അലി, ഇബാദു റഹ്മാന്‍, സാജിദ്, മൊയ്ദീന്‍ കോയ.പരേതനായ മുഹമ്മദ്.

മറ്റൊരു ബൈക്കപകടത്തില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കല്ലിങ്ങക്കണ്ടി പി.പി.ത്വയ്യിബ്(27)ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച തിരൂരങ്ങാടിക്ക് സമീപം നടന്ന ബൈക്ക് അപകടത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. പിതാവ്: മാഹിന്‍ മദനി. സഹോദരങ്ങള്‍: മുഹമ്മദലി, മുഹമ്മദ് ബശീര്‍ (പ്രിന്‍സിപ്പല്‍ മഅദിന്‍ പബ്ലിക് സ്‌കൂള്‍, കടന്നമണ്ണ), ശഹീദ, സുഹൈല. സഹോദരി ഭര്‍ത്താവ്: അബ്ദുന്നാസിര്‍ ( താജ്മഹല്‍ ജ്വല്ലറി കൊണ്ടോട്ടി).

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+