മലപ്പുറം:മക്കളെ കൊന്ന് അമ്മ ആത്മഹത്യക്ക് ശ്രമിച്ചു
മലപ്പുറം: രണ്ട് മക്കളെ കുളത്തിലെറിഞ്ഞു കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരൂര്‍, തിരുന്നാവായയില്‍ ബുധനാഴ്ച പുലര്‍ച്ചെ ആറുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം.
പതിനൊന്ന് വയസ്സുകാരനായ മുഹമ്മദ് ഷിബിന്റെയും എട്ട് വയസ്സുകാരിയായ ഫാത്തിമ റാഷിദിന്റെയും മൃതദേഹമാണ് വീടിന് സമീപമുള്ള കുള്ളത്തില്‍ നിന്ന് കണ്ടെത്തിയത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ഇവരുടെ മാതാവ് ആയിഷ ഇരു കൈകളുടെ ഞരമ്പുകളും അറുത്ത് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

ഗുരുതരാവസ്ഥയില്‍ ഇവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകട നില തരണം ചെയ്‌തെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഭര്‍ത്താവ് റഫീഖുമായി പിണങ്ങിയ യുവതി മക്കള്‍ക്കൊപ്പം സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
അതേ സമയം സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. കല്‍പ്പാഞ്ചേരി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. കുട്ടികളുടെ മൃദേഹം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.












Click it and Unblock the Notifications