മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാല്‍ക്കോ ടെക്സില്‍ എംഡിയുടെ തൊഴില്‍ പീഡനം; അക്കൗണ്ട്സ് മാനേജര്‍ സഹീര്‍ രാജിവെച്ചു, തടഞ്ഞുവെച്ച ശമ്പളവും ആനുകൂല്യങ്ങളും നല്‍കാന്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി!

  • By Desk
Google Oneindia Malayalam News

മലപ്പുറം: സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കുറ്റിപ്പുറം മാല്‍ക്കോ ടെക്സില്‍ എം.ഡിയുടെ തൊഴില്‍ പീഡനത്തെ തുടര്‍ന്ന് അക്കൗണ്ട്സ് മാനേജര്‍ രാജിവെച്ചു. അക്കൗണ്ടസ് മാനേജരുടെ ചുമതല വഹിക്കുന്ന സഹീര്‍ ആണ് രാജിവെച്ചത്. എം.ഡിയുടെ അഴിമതിയും ദൂര്‍ത്തും സംബന്ധിച്ച് താന്‍ പരാതി നല്‍കിയിരുന്നുവെന്നും ഇതിന്റെ വിദ്വേഷം കാരണം തന്നെ അകാരണമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് സഹീര്‍ പറയുന്നത്.

ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം നീട്ടി; നീട്ടിയത് ആറ് മാസത്തേക്ക്, സംവരണ ഭേദഗതി ബില്ലും പാസാക്കി!

തന്നോടുള്ള വിരോധം വെച്ച് ലീവ് നിഷേധിച്ചും ശമ്പളം തടഞ്ഞുവെച്ചും പീഡിപ്പിക്കുകയാണെന്നും ജീവിക്കാന്‍ മാര്‍ഗമില്ലാത്തതിനാല്‍ തടഞ്ഞുവെച്ച ശമ്പളവും ഗ്രാറ്റുവിറ്റി, ലീവ് എന്‍ക്യാഷ്മെന്റ് എന്നിവ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ജോലിയില്‍ നിന്ന് രാജിവെച്ചുകൊണ്ട് അക്കൗണ്ട്സ് മാനേജര്‍ സഹീര്‍ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, വ്യവസായ വകുപ്പ് സെക്രട്ടറി, സഹകരണ രജിസ്ട്രാറുടെ ചുമതലയുള്ള ഹാന്റ്ലൂം ഡയറക്ടര്‍ എന്നിവര്‍ക്ക് കത്തയച്ചത്.

Saheer


വ്യവസായ വകുപ്പിന് കീഴിയില്‍ പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കുറ്റിപ്പുറം മാല്‍കോ ടെക്സില്‍ 13 വര്‍ഷമായി അക്കൗണ്ട്സ് വിഭാഗത്തില്‍ സ്ഥിരം ജോലിക്കാരനാണ് സഹീര്‍. 2013 മുതല്‍ അക്കൗണ്ട്സ് മാനേജരുമാണ്. തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി പിരിച്ചുവിട്ട് ഇടതു സര്‍ക്കാര്‍ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിയ സ്ഥാപനത്തില്‍ എം.ഡി നടത്തുന്ന അഴിമതി സംബന്ധിച്ച് തെളിവുകള്‍ സഹിതം സഹീര്‍ വ്യവസായ വകുപ്പ് സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു.

ഇതിനെ തുടര്‍ന്ന് നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്ന് സഹീര്‍ പരാതിയില്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ജനുവരി 16 നാണ് എം.ഡി സി.ആര്‍ രമേശിനെതിരെ പരാതി നല്‍കിയിരുന്നത്. ഇതിന് ശേഷം 29 മുതല്‍ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് സഹീര്‍ മെഡിക്കല്‍ ലീവിലായിരുന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന്് രണ്ട് വര്‍ഷത്തേക്ക് ശൂന്യവേതന അവധിക്കായി സഹീര്‍ കത്ത് നല്‍കിയെങ്കിലും ഉന്നതങ്ങളിലുള്ള എം.ഡിയുടെ സ്വാധീനം ഉപയോഗപ്പെടുത്തി ലീവ് അനുവദിക്കുന്നത് തടയുകയാണ് എം.ഡി ചെയ്തത്.

മെഡിക്കല്‍ ലീവ് റദ്ദ് ചെയ്യുന്നതിനായി ഡി.എം.ഒക്ക് നിരന്തരം കത്തെഴുതുകയും ചെയ്തു. എന്നാല്‍ ജില്ലാ ആസ്പത്രി മെഡിക്കല്‍ ബോര്‍ഡ് നടത്തിയ പരിശോധനയില്‍ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. 2019 ജൂലൈ നാല് വരെ മെഡിക്കല്‍ ലീവ് നിര്‍ദേശിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ലീവ് അപേക്ഷ വൈരഗ്യ ബുദ്ധിയോടെ നിരസിക്കുകയും ശമ്പളമടക്കമുള്ളവ തടഞ്ഞുവെക്കുകയുമായിരുന്നു.

ഇടുതപക്ഷവുമായി അടുപ്പം പുലര്‍ത്തുന്ന എം.ഡി അക്കൗണ്ട്സ് മാനേജരായ സഹീറിനെ പീഡിപ്പിച്ചതിന് പിന്നില്‍ രാഷ്ട്രീയ വിരോധവുമുണ്ട്. അടുത്തകാലത്തായി സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയ ബന്ധുനിയമനമാണ് പീഡനം കനപ്പിക്കാന്‍ എം.ഡിക്ക് സര്‍ക്കാര്‍ പിന്തുണ ലഭിക്കാന്‍ കാരണം. സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനില്‍ മന്ത്രി ബന്ധുവിനെ ജനറല്‍ മാനേജരായി ഡെപ്യൂട്ടേഷന്‍ നിയമനം നടത്തിയത് പത്ത് വര്‍ഷത്തിലേറെ പ്രവൃത്തി പരിചയവും യോഗ്യതയുമുണ്ടായിരുന്ന സഹീറിനെ മറികടന്നാണ്.

എം.കോം ഫിനാന്‍സ്, എം.ബി.എ മാര്‍ക്കറ്റിങ് ബിരുദാന്തര ബിരുദം നേടിയ സഹീറിനെ മറികടന്നാണ് നിയമനം നടത്തിയതെന്ന് പുറത്തുവന്നതോടെ മന്ത്രിയും സര്‍ക്കാറും പ്രതിരോധത്തിലായിരുന്നു. ഇത് സംബന്ധിച്ച് പ്രതികരവുമായി സഹീര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. വ്യവസായ മന്ത്രിയുടെ ഓഫീസ് നേരിട്ട് സഹീറിനെ വിളിച്ച് എം.ഡിക്കെതിരെയുള്ള പരാതി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ സമ്മര്‍ദ്ദത്തിന് വഴങ്ങാതിരുന്നതും സഹീറിനെതിരെ മന്ത്രിതല നീക്കവും ശക്തമായി. ഈ സാഹചര്യ ഉപയോഗപ്പെടുത്തിയാണ് എം.ഡി നിരന്തരം തൊഴില്‍ പീഡനത്തിന് ശ്രമിച്ചത്.

മന്ത്രിയുടെ ബന്ധു രാജിവെച്ചതിനെ തുടര്‍ന്ന് വീണ്ടും ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനിലേക്ക് നടന്ന അഭിമുഖത്തിനും സഹീര്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും മാല്‍ക്കോടെക്സ് എം.ഡി എന്‍.ഒ.സി നല്‍കാത്തതിനാല്‍ ഈ അഭിമുഖത്തിന് സഹീറിന് പങ്കെടുക്കാനും സാധിച്ചിട്ടില്ല. ഇത്തരം പീഡനങ്ങള്‍ സഹിക്കവയ്യാതെയാണ് സഹീര്‍ പുറത്തേക്ക് പോകുന്നത്.

ജോലിയിലെ പ്രവര്‍ത്തന മികവ് പരിഗണിച്ച് സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ മേല്‍ നോട്ട ചുമതല, കണക്ക് പരിശോധന ,പദ്ധതി തയ്യാറാക്കല്‍ നടത്തുന്ന റിയാബിന്റെ ഫിനാന്‍സ് പാനലിലേക്ക് 2013 ല്‍ നാമനിര്‍ദ്ദേശം, മാല്‍കോടെക്സിന്റെ ഐ.എസ്.ഒ നോഡല്‍ ഓഫീസര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഇ ടെന്‍ണ്ടര്‍ പ്രെഫഷണല്‍ ്രൈടനറിയി സൗജന്യ സേവനം, സ്പിന്നിംഗ് മില്ലുകളില്‍ ജി.എസ്.ടി ടാക്സ് സംവധാനം ഗൈഡന്‍സ് നല്‍കിയതിലും മുഖ്യ പങ്കുവഹിക്കുകയും ചെയ്ത ഉദ്യോഗസ്ഥനെയാണ് അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതിനും രാഷ്ട്രീയ വിരോധം വെച്ചും പുകച്ച് പുറത്താക്കിയിരിക്കുന്നത്. മികച്ച സേവനം ചെയ്തിരുന്ന ഉദ്യോഗസ്ഥനെ പുറത്താക്കിയതില്‍ ജീവനക്കാരില്‍ കടുത്ത അമര്‍ഷമുണ്ട്. സ്പിന്നിങ്മില്‍ ഓഫീസേഴ്സ് യൂണിയന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറികൂടിയാണ് സഹീര്‍.

Malappuram
English summary
Workplace harassment by MD in Malco Tex
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X