Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറം കളക്ടറുടെ ഉത്തരവിനെതിരെ പ്രതിഷേധം ശക്തം; ഞങ്ങള്‍ അറിയില്ലെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍

മലപ്പുറം: ജില്ലയിലെ ആരാധനാലയങ്ങളില്‍ 5ല്‍ കൂടുതല്‍ പേര്‍ ഒത്തുചേരരുത് എന്ന കളക്ടര്‍ ഗോപാലകൃഷ്ണന്റെ ഉത്തരവ് വിവാദമാകുന്നു. മത നേതാക്കളുമായി ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം എന്നായിരുന്നു കളക്ടറുടെ ഉത്തരവില്‍ പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുത്ത ജനപ്രതിനിധികള്‍ പറയുന്നത്, ഇങ്ങനെ ഒരു തീരുമാനം തങ്ങള്‍ അറിഞ്ഞില്ല എന്നാണ്. ഓണ്‍ലൈന്‍ വഴിയാണ് കഴിഞ്ഞ ദിവസം കൊറോണ പ്രതിരോധ വിഷയം ചര്‍ച്ച ചെയ്യാന്‍ യോഗം ചേര്‍ന്നത്. ജനപ്രതിനിധികളായി ഇടി മുഹമ്മദ് ബഷീര്‍ എംപി, എംഎല്‍എമാരായ ടിവി ഇബ്രാഹീം, പി അബ്ദുല്‍ ഹമീദ്, അഡ്വ,. എം ഉമ്മര്‍, സി മമ്മൂട്ടി എന്നിവര്‍ പങ്കെടുത്തിരുന്നു.

p

ആരാധനാലയങ്ങളില്‍ എത്തുന്നവരെ നിയന്ത്രിക്കുന്ന കാര്യം കളക്ടര്‍ നിര്‍ദേശമായി മുന്നോട്ട് വച്ചിരുന്നു. യോഗത്തില്‍ പങ്കെടുത്തവര്‍ അക്കാര്യം അംഗീകരിച്ചില്ല. ആരാധനാലയങ്ങളുടെ സ്ഥല സൗകര്യത്തിന് അനുസരിച്ച് ആളുകളെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവേശിപ്പിക്കാമെന്നാണ് അറിയിച്ചത് എന്ന് ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. മത സംഘടനകളുമായി ആലോചിച്ച ശേഷം തീരുമാനം അറിയിക്കാമെന്നും കളക്ടര്‍ പറഞ്ഞിരുന്നു. 5ല്‍ കൂടുതല്‍ പേര്‍ ആരാധനാലയങ്ങളില്‍ ഒത്തുചേരരുത് എന്ന ഉത്തരിവിടാന്‍ കാരണം എന്താണ് എന്ന് അറിയില്ലെന്നും ഇടിയും ടിവി ഇബ്രാഹീം എംഎല്‍എയും പ്രതികരിച്ചു.

കളക്ടറുടെ തീരുമാനത്തിനെതിരെ മതസംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. കളക്ടറുടെ ഉത്തരവ് അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുസ്ലിം സംഘടനകള്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. മുസ്ലിം ലീഗ്, ഇകെ, എപി സുന്നി വിഭാഗങ്ങള്‍, മുജാഹിദ്, ജമാഅത്തെ ഇസ്ലാമി, കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ എന്നീ സംഘടനകളാണ് സംയുക്ത പ്രസ്താവന ഇറക്കിയത്.

കൊറോണ വ്യാപന ഭീതിക്കിടെ ആശുപത്രികളിലെ സാഹചര്യം വിലയിരുത്താനെത്തിയ കര്‍ണാടക മന്ത്രിമാര്‍: ചിത്രങ്ങള്‍ കാണാം

പള്ളികളില്‍ കൊറോണ പ്രോട്ടോകോള്‍ പാലിക്കുന്നുണ്ട്. മറ്റു ജില്ലകളിലില്ലാത്ത നിയന്ത്രണം എന്തുകൊണ്ടാണ് മലപ്പുറത്ത് മാത്രം. മലപ്പുറത്തേക്കാള്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്ത മറ്റു ജില്ലകളില്‍ ഇത്തരം നിയന്ത്രണം കൊണ്ടുവന്നിട്ടില്ല. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കിയവരാണ് മത സംഘടനകള്‍. ലോക്ക്ഡൗണ്‍ കാലത്തിന് സമാനമായ ഉത്തരവാണ് ഇറക്കിയിരിക്കുന്നത്. ദുരന്തനിവാരണ സമിതിയിലെ അംഗങ്ങളുമായി ചര്‍ച്ച ചെയ്യാതെയാണ് കളക്ടര്‍ ഏകപക്ഷീയമായ തീരുമാനം എടുത്തിരിക്കുന്നത് എന്നും വിവിധ സംഘടനകള്‍ പ്രതികരിച്ചു.

ആരാധകരെ ആവേശത്തിലാക്കി നടി തന്യ ഹോപ്പെ: വൈറല്‍ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+