ചരിത്രത്തിന്റെ അവശേഷിപ്പ്!! മധ്യകാല കേരളീയ ജീവിതത്തെ കുറിച്ചുള്ള മുളക്കരണങ്ങള്‍ കണ്ടെത്തി
മലപ്പുറം: മധ്യകാല കേരളീയ ജീവിതത്തെ കുറിച്ചുള്ള മുളക്കരണങ്ങള്‍ കണ്ടെത്തി, പേരാമ്പ്രയിലെ നൊച്ചാട് ശ്രീ നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ നിന്നാണ് മധ്യകാല കേരളീയ ജീവിതത്തെ സംബന്ധിക്കുന്ന വിവരങ്ങളടങ്ങിയ മൂന്ന് മുളക്കരണങ്ങള്‍ ഗവേഷകര്‍ക്ക് ലഭിച്ചത്. ക്ഷേത്ര നടത്തിപ്പുമായി ബന്ധപ്പെട്ട വരുമാനം, വിഭവങ്ങളുടെ ഉപയോഗം, ചുമതലക്കാര്‍ എന്നീ വിവരങ്ങള്‍ നല്കുന്ന ഈ അപൂര്‍വ്വ രേഖകള്‍ ആധുനിക കാലത്തെ ഇടങ്ങഴി, പറ, നാഴി എന്നിവയെ സൂചിപ്പികുന്നുണ്ട്.
കൊല്ലവര്‍ഷം 830 അഥവാ 1655 ല്‍ എഴുതിയവയാണ് ഈ കരണങ്ങള്‍. പുരാതന കേരളീയ ലിപിയായ വട്ടെഴുത്തില്‍ നിന്ന് രൂപാന്തരം വന്ന കോലെഴുത്തിലാണ് രേഖകള്‍ തയ്യാറാക്കിയിരിക്കുന്നത്. പണിച്ചിക്കോട്ട് തേവര് ഉരാളരുടെ ചുമതലയും രേഖപ്പെടുത്തിയവയില്പ്പെടുന്നുണ്ട്. മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ഈ ക്ഷേത്രം സമീപകാലത്താണ് പുതുക്കി പണിതത്. സമീപത്തുള്ള ഗോപാല കൃഷ്ണന് ക്ഷേത്രത്തോടനുബന്ധിച്ച് കൂടുതല്‍ ചരിത്രതെളിവുകള്‍ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

പരിസരത്തു നിന്നുള്ള സ്ഥലനാമങ്ങളില്‍ നിന്ന് ക്ഷേത്രം മധ്യ കാലത്ത് വേദ പഠനത്തിനായി ഉപയോഗപ്പെടുത്തിയതിന്റെ സൂചനകള്‍ ലഭ്യമായിട്ടുണ്ട്. ക്ഷേത്ര ഭാരവാഹികള്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ഡോ.പി. ശിവദാസന്റെ നേതൃത്വത്തില്‍ ഗവേഷകര്‍ നൊച്ചാട് സന്ദര്‍ശിച്ചത്. ഗവേഷകരായ ഇ. ശ്രീചിത്ത് (മീഞ്ചന്ത ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്), സജിത്ത് കുമാര്‍ കെ (മടപ്പള്ളി ഗവ. കോളജ്), തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
പ്രാചീന കാലത്ത് കരിങ്കല്‍ പാളികള്‍, പനയോലകള്‍, ചെമ്പേട് എന്നിവക്കൊപ്പം മുളക്കഷ്ണങ്ങളിലും വിലപ്പെട്ട വിവരങ്ങള്‍ എഴുതി സൂക്ഷിക്കുകയും കൈമാറുകയും ചെയ്തിരുന്നു. കേരളത്തില്‍ മാത്രമാണ് മുളക്കരണങ്ങള്‍ കാണപ്പെടുന്നത്. വ്യക്തമായി വായിച്ചെടുക്കാവുന്ന മുളക്കരണങ്ങള്‍ ഡോ. എം ആര് രാഘവവാര്യരുടെ നേതൃത്വത്തില്‍ പരിശോധിച്ചതിനു ശേഷം ഗവേഷകര്‍ സ്ഥലത്ത് കൂടുതല്‍ അന്വേഷണം നടത്തും. ക്ഷേത്രത്തിലെ കഴക കുടുംബാംഗമായ ഭാസ്കരന് നമ്പീശനാണ് മുളക്കരണങ്ങള്‍ കേടുവരാതെ സംരക്ഷിച്ചിരിക്കുന്നത്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications