കൊവിഡ് രോഗിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; പ്രതി റിമാന്റില്‍, സംഭവം പുറത്തറിഞ്ഞത് ഇങ്ങനെ
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ കൊറോണ രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി റിമാന്റില്‍. ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരനായ പുലാമന്തോള്‍ കുരുവമ്പലം സ്വദേശി പ്രശാന്ത് (33) നെയാണ് പെരിന്തല്‍മണ്ണ കോടതി റിമാന്റ് ചെയ്തത്. ആരോപണം ഉയര്‍ന്നതിന് പിന്നാലെ ഇയാളെ ആശുപത്രി പിരിച്ചുവിട്ടു. ഏജന്‍സി വഴി ആംബുലന്‍സ് ഡ്രൈവറായി വന്ന വ്യക്തിയാണ് പ്രശാന്ത് എന്ന് അധികൃതര്‍ പറഞ്ഞു.

ടൗട്ടേ ചുഴലിക്കാറ്റ് ഗോവന്‍ തീരത്ത്; പനാജിയില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണാം
ഏപ്രില്‍ 27നാണ് സംഭവം. കൊറോണ ബാധിച്ച വണ്ടൂര്‍ സ്വദേശി പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ശാരീരികമായി അവശയായ അവര്‍ക്ക് സ്‌കാനിങ് നിര്‍ദേശിച്ചു. തൊട്ടടുത്ത കെട്ടടത്തിലേക്ക് ആശുപത്രിയുടെ തന്നെ ആംബുലന്‍സിലാണ് കൊണ്ടുപോയത്. ഈ വേളയില്‍ സഹായത്തിനായി കയറിയതായിരുന്നു പ്രശാന്ത്. തുടര്‍ന്നാണ് ആരോപണത്തിനിടയാക്കിയ കാര്യങ്ങള്‍ നടന്നത്. തീരെ അവശയായതിനാലാണ് ആംബുലന്‍സില്‍ കൊണ്ടുപോയത്.
യുവതി രോഗം ഭേദമായി ഈ മാസം 7ന് ആശുപത്രി വിട്ടു. പിന്നീട് ന്യൂമോണിയ ബാധിച്ച് വണ്ടൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സ തേടിയപ്പോഴാണ് അവിടെയുള്ള ഡോക്ടറോട് സംഭവം വിശദീകരിച്ചത്. ഡോക്ടര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പ്രശാന്തിനെ അറസ്റ്റ് ചെയ്തത്. രോഗം ബാധിച്ച് അവശയായതിനാല്‍ പ്രതിരോധിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയില്‍ ആയിരുന്നു യുവതി. പിന്നീട് ന്യൂമോണിയയും ബാധിച്ചു. ഇതാണ് പരാതിപ്പെടാന്‍ വൈകിയത് എന്നാണ് പോലീസിന് ലഭിച്ച മറുപടി. നേരത്തെ ആലപ്പുഴയില്‍ കൊവിഡ് രോഗിയായ യുവതിയെ ആംബുല്‍സില്‍ വച്ച് പീഡിപ്പിച്ചത് വലിയ വിവാദമായിരുന്നു. ഡ്രൈവറെ പിന്നീട് അറസ്റ്റ് ചെയ്തു.
നടി അലേഖ്യ ഹരികയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications