മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബസിടിച്ചു ബൈക്ക് യാത്രികനായ മലപ്പുറത്തെ യുവ ഡോക്ടര്‍ മരിച്ചു

  • By Desk
Google Oneindia Malayalam News

മലപ്പുറം: ബസിടിച്ചു ബൈക്ക് യാത്രികനായ മലപ്പുറത്തെ യുവഡോക്ടര്‍ മരിച്ചു. വണ്ടൂര്‍ കാരാട് വെള്ളാമ്പുറം കടപ്പാട് കുന്ന് ദീപത്തില്‍ ഡോ. ദിവാകരന്റെ മകന്‍ ഡോ. ദീപു (33) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെ മഞ്ചേരി കരിക്കാട് അമ്പലപ്പടിയിലാണ് അപകടം. തിരൂരിലെ ഭാര്യ വീട്ടിലേക്ക് ബൈക്കില്‍ പോകവേ എതിരെ വന്ന സ്വകാര്യബസ് ഇടിക്കുകയായിരുന്നു. വണ്ടൂരില്‍ പിതാവിന്റെ ഉടമസ്ഥയിലുള്ള ആയുര്‍വേദ ക്ലിനിക്കില്‍ ജോലിചെയ്തുവരികയായിരുന്ന ദീപുവിന്റെ മാതാവ് : ഗോമതി, ഭാര്യ: ഷീജ, 90 ദിവസം പ്രായമായ മകനുണ്ട്, സഹോദരി : ദീപ്തി. മഞ്ചേരി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിച്ചു

<strong><br>മീ ടു: ആരോപണം ഉന്നയിച്ചവർക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് എംജെ അക്ബർ</strong>
മീ ടു: ആരോപണം ഉന്നയിച്ചവർക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് എംജെ അക്ബർ

അതേ സമയം മലപ്പുറത്ത് ഇന്നുണ്ടായ മറ്റൊരു ദുരന്തത്തില്‍ വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ടു മരിച്ചു. ചാലിയാറില്‍ കൂട്ടുകാരുമൊത്തു നീന്താനിറങ്ങിയ വിദ്യാര്‍ഥിയാണ് ഒഴുക്കില്‍പ്പെട്ടു മരിച്ചത്. പോത്തുകല്‍ കോടാലിപ്പൊയില്‍ കൊമ്പന്‍തൊടിക അസൈനാര്‍-സാബിറ ദമ്പതികളുടെ മകന്‍ ശാദില്‍ (14) ആണ് മരിച്ചത്. പോത്തുകല്‍ കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെ ചാലിയാറിന്റെ അമ്പിട്ടാംപൊട്ടി കടവിലാണ് സംഭവം.

dr-deepu

അമ്പിട്ടാംപൊട്ടിയില്‍ കൂട്ടുകാരന്റെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ശാദില്‍. അവിടെ നിന്നു കൂട്ടുകാരുമൊത്തു സമീപത്തെ പുഴയിലേക്ക് നീന്താന്‍ പോയതായിരുന്നു. ഇതിനിടെ അബദ്ധത്തില്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നു വിവാഹ വീട്ടില്‍ നിന്നു ആളുകളത്തെി ശാദിലിനെ കരക്കത്തെിച്ചെങ്കിലും മരിച്ചിരുന്നു. തുടര്‍ന്നു നിലമ്പായില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. സഹോദരി: സഫ.

Malappuram
English summary
young doctor died accident in malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X