ആഷിക് കുരുണിയന് പിന്നാലെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിലേക്ക് മലപ്പുറത്തെ മറ്റൊരു താരം കൂടി
മലപ്പുറം: ആഷിക് കുരുണിയന് പിന്നാലെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിലേക്ക് മറ്റൊരു മലപ്പുറത്തെ യുവ താരംകൂടി. ഇത്തവണ അണ്ടര്‍ 19 ഇന്ത്യന്‍ ഫുട്ബോള്‍ ടീമില്‍ ഇടം നേടിയത് മലപ്പുറം അരിമ്പ്ര സ്വദേശി ഷാബാസ് അഹമ്മദാണ്. ശനിയാഴ്ച രാവിലെയാണ് ടീം പ്രഖ്യാപനം വന്നത്. ഷാബാസിനെ കൂടാതെ രണ്ടുമലയാളികളും ടീമിലുണ്ട്. മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് റാഫിയും കോഴിക്കോട് ബേപ്പൂര്‍ സ്വദേശി മുഹമ്മദ് ബാസിത്തുമാണ് അവര്‍.
ഭുവനേശ്വറിലെ ഇന്ത്യന്‍ അണ്ടര്‍-19 ക്യാമ്പില്‍ നിന്ന് ടീം ഞായറാഴ്ച റഷ്യയിലേക്ക് പുറപ്പെടും. സെന്റ് പീറ്റേഴ്സില്‍ 12 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് ടീമിന്റെ ആദ്യ ചാമ്പ്യന്‍ഷിപ്പ് കൂടിയാകും. ചൊവ്വാഴ്ച റഷ്യക്കെതിരെയാണ് ആദ്യകളി. ഏഷ്യാകപ്പിനുള്ള മുന്നൊരുക്കമാണ് ഇന്ത്യക്ക്. സെപ്റ്റംബറില്‍ സൗദി അറേബ്യയിലാണ് ടൂര്‍ണമെന്റ്. അവസാന നാലിലെത്തി ലോകകപ്പ് യാത്ര പൂര്‍ണ്ണമാക്കുക എന്ന ഒരുക്കത്തിലാണ് ടീം തയ്യാറാക്കിയത്. അണ്ടര്‍-16 ടീമിലെ എട്ടുപേരടക്കം 27 പേരായിരുന്നു ക്യാമ്പില്‍. ചേലേമ്പ്ര എന്‍എന്‍എംഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. പിതാവ്: ബഷീര്‍ മൂത്തേടത്ത്. മാതാവ്: എന്‍.പി. സൈദ.

അനസ് എടത്തൊടികയും, ആഷിക് കുരുണിയനും നേരത്തെ മലപ്പുറം ജില്ലയില്‍നിന്നും ഇന്ത്യന്‍ സീനിയര്‍ ടീമില്‍ ഇടം നേടിയിരുന്നു. ആഷിഖ് നിലവിലും ടീമിലുണ്ടെങ്കിലും അടുത്തിടെയാണ് അനസ് ഇന്ത്യന്‍ ടീമില്‍നിന്നും സ്വയം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. മലപ്പുറം അരിമ്പ്ര സ്വദേശി ഷാബാസ് അഹമ്മദിനും ഭാവിയില്‍ സീനിയര്‍ ടീമില്‍ കളിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications