മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഓൺലൈനിൽ ബാഗ് ബുക്ക് ചെയ്തു; സമ്മാനമായി സഫാരി കാർ, 20000രൂപയും അടച്ച് കാത്തിരുന്നു; ഒടുവിൽ സംഭവിച്ചത്

Google Oneindia Malayalam News

മലപ്പുറം: ഓണ്‍ലൈനിലൂടെ സാധനം ബുക്ക് ചെയ്‌പ്പോള്‍ ഒരു കാര്‍ സമ്മനമായി ലഭിച്ചെന്ന സന്ദേശം സഭിച്ചാല്‍ എന്ത് ചെയ്യും. ചിലരാണെങ്കില്‍ കാര്‍ വരുന്നതും കാത്തിരിക്കും. ചിലര്‍ പറ്റിക്കുകയാണെന്ന് കരുതി ഒഴിവാക്കും. എന്നാല്‍ മലപ്പുറത്ത യുവതിക്ക് ഇത്തരത്തിലുള്ള ഒരു സന്ദേശം വന്നപ്പോള്‍ സംഭവിച്ചതാണ് ഞെട്ടിക്കുന്നത്.

car

ഒരു ഓണ്‍ലൈന്‍ കമ്പനിയില്‍ ബാഗ് ബുക്ക് ചെയ്തപ്പോഴാണ് യുവതിക്ക് കാര്‍ സമ്മാനമായി ലഭിച്ചെന്ന സന്ദേശം വന്നത്. സഫാരി കാറാണ് സമ്മാനമായി ലഭിച്ചതെന്നും ഇത് എത്തിക്കുന്നതിനായി 20000 രൂപ കമ്പനിയുടെ അക്കൗണ്ടിലേക്ക് അടക്കണമെന്നും യുവതിയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് പണം അയക്കേണ്ട അക്കൗണ്ട് നമ്പറിന് പുറമെ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയും യുവതിക്ക് അയച്ചുകൊടുത്തു.

Recommended Video

cmsvideo
Russian Vaccine Safe, Induces Antibody Response In Small Human Trials | Oneindia Malayalam

ഇതിന് പിന്നാലെ തന്നെ യുവതി കാര്‍ ലഭിക്കാന്‍ അക്കൗണ്ടിലൂടെ പണം കൈമാറി കാത്തിരിപ്പ് ആരംഭിച്ചു. കാര്‍ ഇന്ന്‌വരും നാളെ വരും എന്ന് ആശ്വസിച്ച് നില്‍ക്കുന്നതിനിടെയിലാണ് യുവതിക്ക് മറ്റൊരു കോള്‍ വരുന്നത്. ഇവര്‍ വീണ്ടും യുവതിയോട് പണം ആവശ്യപ്പെട്ടു. അപ്പോഴാണ് യുവതിക്ക് താന്‍ പറ്റിക്കപ്പെടുകയാണെന്ന് മനസിലായത്. കാര്‍ ലഭിക്കുമെന്ന് കാണിച്ച് തനിക്ക് ലഭിച്ച സന്ദേശം വ്യാജമാണെന്ന് മനസിലായതോടെ യുവതി ഉടന്‍ പെരുമ്പടപ്പ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ സംസ്ഥാനത്തുടനീളം റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. എന്നാല്‍ പലരും നാണക്കേട് ഭയന്ന് പൊലീസില്‍ പരാതിപ്പെടാറില്ല. ഇത്തരം വ്യാജസന്ദേശങ്ങള്‍ ഫോണുകളില്‍ എത്താറുണ്ടെന്ന് നിരവധി പേരും സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ആഘോഷങ്ങളില്ലാതെ ആറന്മുള ഉത്രട്ടാതി ജലോത്സവം; ളാക-ഇടയാറന്മുള പള്ളിയോടം മാത്രംആഘോഷങ്ങളില്ലാതെ ആറന്മുള ഉത്രട്ടാതി ജലോത്സവം; ളാക-ഇടയാറന്മുള പള്ളിയോടം മാത്രം

ഹയര്‍സെക്കണ്ടറി ഏകജാലക പ്രവേശനം; ട്രയല്‍ അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചുഹയര്‍സെക്കണ്ടറി ഏകജാലക പ്രവേശനം; ട്രയല്‍ അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു

'മകനെ തോൽക്കുന്നതു വരെ പഠിപ്പിക്കണമെന്ന് പറഞ്ഞു, അങ്ങനെയാണ് എന്റെ വിദ്യാർത്ഥി ജീവിതം തുടർന്നത്''മകനെ തോൽക്കുന്നതു വരെ പഠിപ്പിക്കണമെന്ന് പറഞ്ഞു, അങ്ങനെയാണ് എന്റെ വിദ്യാർത്ഥി ജീവിതം തുടർന്നത്'

Malappuram
English summary
Young woman From Malappuram lost Rs 20,000 Because Of Fake Message
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X