മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് യുവാവിനെ വോട്ട് ചെയ്യാന്‍ അനുവദിക്കാതെ ഇറക്കിവിട്ടതായി പരാതി, പ്രിസൈഡിങ് ഓഫീസര്‍ക്കെതിരെ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കുമെന്ന് യുവാവ്

  • By Desk
Google Oneindia Malayalam News

മലപ്പുറം: പോളിംഗ് സമയം തീരുന്നതിനു മുമ്പ് ബൂത്തില്‍ എത്തിയ യുവാവിനെ വോട്ട് ചെയ്യാന്‍ അനുവദിക്കാതെ പ്രിസൈഡിങ്ങ് ഓഫീസര്‍ ഇറക്കിവിട്ടതായി പരാതി. മീനടത്തൂര്‍ ഗവ ഹൈസ്‌കൂളിലെ 104-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാന്‍ എത്തിയ ഒരിക്കല്‍ ഫര്‍ഹാനെയാണ് പ്രിസൈഡിങ് ഓഫീസര്‍ ഇറക്കിവിട്ടത്.

<strong><br> അടൂരിൽ വോട്ടുകളിൽ വ്യത്യാസം; 843 വോട്ടുകൾ രേഖപ്പെടുത്തി, മെഷീനിലുള്ളത് 820 വോട്ടുകൾ മാത്രം!!</strong>
അടൂരിൽ വോട്ടുകളിൽ വ്യത്യാസം; 843 വോട്ടുകൾ രേഖപ്പെടുത്തി, മെഷീനിലുള്ളത് 820 വോട്ടുകൾ മാത്രം!!

വോട്ടര്‍മാരുടെ നിര നീണ്ടതോടെ ആറിന് പോളിംഗ് അവസാനിക്കില്ല എന്ന് തിരിച്ചറിഞ്ഞ പ്രിസൈഡിംഗ് ഓഫീസര്‍ 5.50 ന് തന്നെ വരിയില്‍ നില്‍ക്കുന്ന വോട്ടര്‍മാര്‍ക്ക് ടോക്കണ്‍ നല്‍കാന്‍ നിര്‍ദേശം നല്‍കി. എന്നാല്‍ 5.56ന് ബൂത്തില്‍ എത്തിയ ഫര്‍ഹാന് ടോക്കണ്‍ നല്‍കാനോ വോട്ട് ചെയ്യാനോ അവസരം നല്‍കിയില്ല.

Election

ബൂത്ത് ഏജന്റുമാരും, മറ്റ് വോട്ടര്‍മാരും വോട്ട് ചെയ്യാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സമയം കഴിഞ്ഞു എന്നു പറഞ്ഞു ഇയാളെ ഇറക്കിവിടുകയായിരുന്നു. എന്നാല്‍ സമയം തീരുന്നതിനുമുമ്പ് വോട്ട് ചെയ്യാന്‍ അനുവദിക്കാത്ത പ്രിസൈഡിങ് ഓഫീസര്‍ക്കെതിരെ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കുമെന്ന് ഫര്‍ഹാന്‍ പറഞ്ഞു. പ്രിസൈഡിങ് ഓഫീസര്‍ പ്രായമായവരോട് പോലും വളരെ മോശമായി പെരുമാറിയതായി നാട്ടുകാര്‍ പരാതിപ്പെട്ടു.

വോട്ടിംഗ് യന്ത്രത്തിന്റെ തകരാര്‍ കാരണം നിരവധി ബൂത്തുകളില്‍ വോട്ടിംഗ് വൈകി. പറമ്പില്‍ പീടിക ജി.എം.എല്‍.പി സ്‌കൂളില്‍ വോട്ടിംഗ് യന്ത്രം കേടായതിനാല്‍ പകരം യന്ത്രം വരുത്തി വോട്ടിംഗ് പുനരാരംഭിച്ചു. നെച്ചി നാത്തില്‍ മദ്‌റസയില്‍ യന്ത്രം പണിമുടക്കിയതിനാല്‍ പകരം യന്ത്രം എത്തിച്ച് മുക്കാല്‍ മണിക്കൂറിന് ശേഷമാണ് വോട്ടിംഗ് തുടങ്ങിയത്.

യൂണിവേഴ്‌സിറ്റി എഞ്ചിനീയറിംഗ് കോളജിലെ ബൂത്തില്‍ രാവിലെ വി.വി പാറ്റ്‌കേടായതിനാല്‍ ഏതാനും സമയം തടസപ്പെട്ടു. ദേവതിയാല്‍ മദ്‌റസയിലെ ബൂത്തില്‍ രാവിലെ വോട്ടിംഗ് മെഷീനും ഉച്ചയ് വി.വി പാറ്റും കേടായി. ചേലേമ്പ്ര 16-ാം നമ്പര്‍ ബൂത്തിലും അരീപ്പാറ മദ്‌റസയിലെ ബൂത്തിലും യന്ത്രം തകരാറിലായി. നിരോല്‍പാലം സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്ത യുവാവ് വി.വി പാറ്റില്‍ താമര ചിഹ്നമാണ് തെളിഞ്ഞതെന്ന പരാതി അല്‍പസമയം പ്രതിഷേധത്തിനിടയാക്കി.

ചേലൂ പാടത്ത് ബൂത്ത് പരിസരത്ത് നിന്ന് വാഹനം നീക്കണമെന്ന ആവശ്യവും പുത്തൂര്‍ പള്ളിക്കലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത് എന്ന നിര്‍ദേശവും പോലീസുമായി വാക്കേറ്റത്തിനിടയാക്കി. കൂനോള്‍മാട് എ.എം.എല്‍.പി സ്‌കൂളിലെ രണ്ട് ബൂത്തില്‍ ആറിന് ശേഷവും ക്യൂവില്‍ നിന്ന 220 പേര്‍ക്ക് ടോക്കണ്‍ നല്‍കി. നെച്ചിനാത്തില്‍ മദ്‌റസയില്‍ അറിന് ശേഷം 150 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഒളകര ജി.എം.എല്‍.പി സ്‌കൂളിലെ ബൂത്തില്‍ ആറിന്് ശേഷം 40 പേര്‍ വോട്ട് ചെയ്തു.

പുത്തൂര്‍ പള്ളിക്കല്‍ സ്‌കൂളില്‍ ആറിന് ശേഷം 50 പേര്‍ വോട്ട് ചെയ്തു. ചേലേമ്പ്ര ചക്കുളങ്ങര മദ്‌റസയിലെ ബൂത്തില്‍ വികലാംഗര്‍ക്ക് വണ്ടി കയറാന്‍ സൗകര്യമില്ലാത്തത് പ്രതിഷേധത്തിനിടയാക്കി. പലരെയും പരാതി അറിയിച്ചിട്ടും പരിഹാരമില്ലാത്തതിനാല്‍ ജില്ലാ കലക്ടര്‍ അമിത് മീണയെ ഫോണില്‍ നേരില്‍ ബന്ധപ്പെട്ടതനുസരിച്ച് കലക്ടര്‍ പ്രത്യേക വാഹനമെത്തിച്ച് മൂന്ന് മണിക്കൂറിന് ശേഷം വികലാംഗര്‍ വോട്ട് രേഖപ്പെടുത്തി.

Malappuram
English summary
Youth against presiding officer in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X