മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിലമ്പൂരിലെ പ്ലസ്ടു വിദ്യാര്‍ഥിനിയെ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ടു... പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, യുവാവിനെ പോലീസ് പൊക്കിയത് ചെന്നൈയില്‍നിന്ന്

  • By Desk
Google Oneindia Malayalam News

മലപ്പുറം: നിലമ്പൂരിലെ പ്ലസ്ടു വിദ്യാര്‍ഥിനിയെ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിനെ ചെന്നൈയില്‍നിന്ന് പിടികൂടി. ഫെയ്‌സ്ബുക്കുവഴി പ്രണയം നടിച്ച് വിവാഹ വാഗ്ദാനം ചെയ്ത് വിദ്യാര്‍ത്ഥിനിയെ തട്ടികൊണ്ടുപോയി പീഢിപ്പിച്ച സംഭവത്തില്‍ തൃശൂര്‍ സ്വദേശിയാണ് ചെന്നൈയില്‍ പിടിയിലായത്. തൃശൂര്‍ പള്ളം പള്ളിക്കല്‍ നായാട്ടുവളപ്പില്‍ അബ്ദുല്‍റഹീ (28)മാണ് അറസ്റ്റിലായത്. ചെന്നൈയില്‍ വീടു വാടകക്കെടുത്ത് താമസിച്ചുവരുന്നതിനിടെയാണ് പ്രത്യേക അന്വേഷണസംഘം അവിടെയെത്തി പിടികൂടിയത്.

<strong>ജമാൽ ഖഷോഗിക്കായി മക്കയിൽ മയ്യത്ത് നിസ്കാരം; സലാത് അല്‍ ഖലിബാണ് ഖഷോഗിക്കായി നിര്‍വഹിച്ചത്</strong>ജമാൽ ഖഷോഗിക്കായി മക്കയിൽ മയ്യത്ത് നിസ്കാരം; സലാത് അല്‍ ഖലിബാണ് ഖഷോഗിക്കായി നിര്‍വഹിച്ചത്

രണ്ടു മാസം മുമ്പാണ് ഫേസ്ബുക്കുവഴി പരിചയപ്പെട്ട് അബ്ദുല്‍റഹീം പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ കെണിയിലാക്കിയത്. വിവാഹവാഗ്ദാനം ചെയ്ത് ഇക്കഴിഞ്ഞ ഒക്ടോബര്‍ 29ന് തട്ടികൊണ്ടുപോവുകയായിരുന്നു. പെണ്‍കുട്ടിയുടെ പക്കലുണ്ടായിരുന്ന ആഭരണങ്ങല്‍ വില്‍പന നടത്തി ഇരുവരും ഷോപ്പിങ് നടത്തി. കോഴിക്കോടു നിന്നും ബസില്‍ ബാംഗ്ലൂരിലേക്കു പോയി. പരിചയക്കാരനായ തൃശൂര്‍ സ്വദേശിയെ സമീപിച്ചെങ്കിലും പെണ്‍കുട്ടിയ കൂടെകണ്ടതോടെ താമസസൗകര്യം ശരിയാക്കി നല്‍കിയില്ല. ഇതോടെ അവിടെ ലോഡ്ജില്‍ തങ്ങി. ബാംഗ്ലൂരില്‍ നിന്നും പുതിയ മൊബൈല്‍ ഫോണും വാങ്ങി.

Abdul Raheem

പിറ്റേന്ന് പെണ്‍കുട്ടിക്കൊപ്പം ബസില്‍ മുംബൈയിലേക്കു പോയി. അവിടെ നിന്നും ട്രെയിനില്‍ ചെന്നൈയിലെത്തുകയായിരുന്നു. അവിടെ പരിചയത്തിലുള്ള ആളുടെ സഹായത്തോടെ വീടു വാടകക്ക് വാങ്ങി ഒന്നിച്ചു താമസിക്കുന്നതിനിടെയാണ് പ്രത്യേക അന്വേഷണ സംഘം ഇരുവരെയും കസ്റ്റഡിയിലെടുത്തത്. നിരവധി പെണ്‍കുട്ടികളെ സോഷ്യല്‍ മീഡിയയിലൂടെ വലയില്‍ വീഴ്ത്തിയതായി റഹീം പോലീസിനോട് സമ്മതിച്ചു. റഹീം മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും പോലീസ് പറഞ്ഞു.

പെണ്‍കുട്ടിയെ കാണാതായതോടെ ബന്ധുക്കള്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. വൈദ്യപരിശോധനക്കു ശേഷം കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ വീട്ടുകാര്‍ക്കൊപ്പം വിട്ടു. റഹീമിനെ നിലമ്പൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസിട്രേറ്റ് കോടതി റിമാന്റ് ചെയ്തു. നിലമ്പൂര്‍ ഇന്‍സ്‌പെക്ടര്‍ കെ.എം ബിജു, എസ്.ഐ റസിയ ബംഗാളത്ത്, എ.എസ്.ഐ രവി, ടി. ശ്രീകുമാര്‍, വി.കെ പ്രദീപ്, കെ.എം ഷാഫി പന്ത്രാല, റഹിയാനത്ത്, സുരേഷ്ബാബു എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.

യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് ഫെയ്‌സ് ബുക്കില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി അശ്‌ളീല സന്ദേശങ്ങള്‍ പ്രചരിപ്പിച്ചുവെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. കോട്ടക്കല്‍ ഇന്ത്യനൂര്‍ മുളഞ്ഞിപ്പുലാന്‍ അബ്ദുല്‍ ലത്തീഫ് (39)ന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ജഡ്ജി സുരേഷ് കുമാര്‍ പോള്‍ തള്ളിയത്. വ്യാജ പ്രൊഫൈലിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ പ്രചരിപ്പിക്കുകയും ഇതുവഴി മാനഹാനിയുണ്ടായി എന്നുമാണ് യുവതിയുടെ പരാതി.

Malappuram
English summary
Youth arrested by police for molesting case in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X