Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫറോക്ക് റെയില്‍വേ സേ്റ്റഷനില്‍വെച്ച് യുവതിയെ പരിചയപ്പെട്ടു, പഠിപ്പിക്കാമെന്ന് പറഞ്ഞ് വിവാഹ വാഗ്ദാനം നല്‍കി, സുഹൃത്തിന്റെ വീട്ടില്‍കൊണ്ടുപോയി പീഡിപ്പിച്ചു, അവസാനം വിവാഹം കഴിക്കില്ലെന്ന്പറഞ്ഞ് പിന്‍മാറിയ പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവും പിഴയും!!

മലപ്പുറം: കോഴിക്കോട് ഫറോക്ക് റെയില്‍വേ സേ്റ്റഷനില്‍വെച്ച് പരിചയപ്പെട്ട യുവതിയെ പഠിപ്പിക്കാമെന്നും മറ്റു പറഞ്ഞ് വിവാഹ വാഗ്ദാനം നല്‍കി സുഹൃത്തിന്റെ വീട്ടില്‍കൊണ്ടുപോയി പീഡിപ്പിച്ച് മുങ്ങാന്‍ ശ്രമിച്ച പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവും പിഴയും. വിവാഹ വാഗ്ദാനം നല്‍കി യുവതിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത യുവാവിനെയാണ് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ഏഴ് വര്‍ഷം കഠിന തടവിനും 75000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്.

താനൂര്‍ കൂട്ടായി പുതിയവീട്ടില്‍ ജംഷീര്‍ (35)നെയാണ് ജഡ്ജി എ വി നാരായണന്‍ ശിക്ഷിച്ചത്. 2016 ജൂലൈ എട്ടിന് ഫറോക്ക് റയില്‍വേ സേ്റ്റഷനില്‍വെച്ചാണ് പ്രതി യുവതിയെ പരിചയപ്പെടുന്നത്. ഇവിടെ വെച്ച് വിവാഹ വാഗ്ദാനം നല്‍കിയ പ്രതി വിവാഹ ശേഷം തുടര്‍ന്ന് പഠിപ്പിക്കാമെന്നും മറ്റും പറഞ്ഞ് പ്രലോഭിപ്പിക്കുകയായിരുന്നു. 2016 ജൂലൈ 13ന് കൊണ്ടോട്ടി മേലങ്ങാടിയിലെ വീട്ടില്‍ നിന്നും യുവതിയെ തട്ടിക്കൊണ്ടു പോവുകയും രണ്ടു ദിവസങ്ങളില്‍ പലയിടങ്ങളിലായി കറങ്ങി തമിഴ്‌നാട് നീലഗിരി തേവര്‍ശോല നിലാക്കോട്ടയിലെ സുഹൃത്തിന്റെ വീട്ടില്‍ എത്തി.

Kozhikode

ഇവിടെ വെച്ചാണ് യുവതിയെ ബലാല്‍സംഗം ചെയ്തത്. പിന്നീട് പ്രതി വിവാഹത്തില്‍ നിന്ന് പിന്മാറിയതോടെ യുവതി കോടതിയെ സമീപിക്കുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം 366 വകുപ്പ് പ്രകാരം തട്ടിക്കൊണ്ടുപോയതിന് അഞ്ചു വര്‍ഷം കഠിന തടവ്, 25000 രൂപ പിഴ, 376 വകുപ്പ് പ്രകാരം ബലാല്‍സംഗത്തിന് ഏഴു വര്‍ഷം കഠിന തടവ്, 50000 രൂപ പിഴ എന്നിങ്ങനെയാണ് ശിക്ഷ.

ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. പിഴസംഖ്യയടക്കാത്ത പക്ഷം ആറുമാസത്തെ അധിക തടവ് അനുഭവിക്കാനും പിഴയൊടുക്കുന്ന പക്ഷം തുക പരാതിക്കാരിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷനു വേണ്ടി ഹാജരായ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ സി വാസു 19 സാക്ഷികളില്‍ 18 പേരെ കോടതി മുമ്പാകെ വിസ്തരിച്ചു. 14 രേഖകളും ഒരു തൊണ്ടി മുതലും ഹാജരാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+