സ്‌കൂളില്‍ പഠിക്കുമ്പോള്‍ യുവാവ് കാറില്‍ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; വിവാഹ ശേഷം യുവതിയുടെ പരാതി
മലപ്പുറം: സ്‌കൂളില്‍ പഠിക്കുമ്പോള്‍ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയെത്തുടര്‍ന്ന് യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. പൈങ്കണ്ണൂര്‍ വാല്‍പ്പറമ്പില്‍ ഫസലുദ്ദീനെ(22)യാണ് പോക്‌സോ നിയമപ്രകാരം അറസ്റ്റുചെയ്തത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ യുവാവ് കാറില്‍ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി.
യുവതി വിവാഹിതയായശേഷം യുവാവ് ശല്യം ചെയ്തതോടെയാണ് പീഡനവിവരം പുറത്തുപറഞ്ഞത്. ജില്ലാ പോലീസ് മേധാവിയ്ക്ക് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കുറ്റിപ്പുറം എസ്.ഐ. ഇ.എ. അരവിന്ദന്‍ യുവാവിനെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

അതേ സമയം വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ ബുധനാഴ്ച കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്ത യുവാവിനെ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. കുറ്റിപ്പുറം ഹില്‍ടോപ്പ് പൈങ്കണ്ണൂര്‍ വാല്‍പ്പറമ്പില്‍ ഫസലുദ്ദീന്‍ (22)നെയാണ് ജഡ്ജി എ വി നാരായണന്‍ റിമാന്റ് ചെയ്തത്. 2016 ഒക്‌ടോബറിലും 2018 മാര്‍ച്ചിലുമാണ് കേസിന്നാസ്പദമായ സംഭവം.
2016ല്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രതി സമ്മാനങ്ങള്‍ നല്‍കി പ്രലോഭിപ്പിച്ച് കാറില്‍ കയറ്റി കൊണ്ടു പോയി മാനഭംഗപ്പെടുത്തുകയും ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ഈ ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയും പ്ലസ് ടുവിന് പഠിക്കുന്ന സമയം വീണ്ടും മാനഭംഗപ്പെടുത്തിയെന്നാണ് പരാതി. പെണ്‍കുട്ടിയുടെ വിവാഹ ശേഷവും ഭീഷണി തുടരുകയും ചിത്രങ്ങള്‍ ഭര്‍ത്താവിന് വാട്‌സാപ്പ് വഴി അയച്ചു നല്‍കിയതായും പരാതിയിലുണ്ട്. കുറ്റിപ്പുറം പൊലീസാണ് കേസന്വേഷിക്കുന്നത്.












Click it and Unblock the Notifications