ഫേസ്ബുക്ക് വഴി വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍: മലപ്പുറത്ത് യുവാവ്അറസ്റ്റില്‍, തീവ്രവാദ സംഘടനകളെ ന്യായീകരിക്കുന്ന രീതിയിലുള്ള പോസ്റ്റുകളും
മലപ്പുറം: ഫേസ്ബുക്ക് വഴി നിരന്തരം മത സാമുദായിക വിദ്വേഷവും വര്‍ഗ്ഗീയതയും ഉണ്ടാക്കുന്ന രീതിയല്‍ പരാമര്‍ശം നടത്തിയ കേസില്‍ മഞ്ചേരി ആനക്കയം കളത്തിങ്ങല്‍പടി സ്വദേശി അസ്‌കര്‍ (47 എന്നയാളെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.
ഇയാളുടെ ഫേസ്ബുക്ക് അക്കൌണ്ടില്‍ നിരന്തരമായി വര്‍ഗ്ഗീയ പരാമര്‍ശങ്ങളും തീവ്രതയുള്ള മെസേജുകളും പോസ്റ്റുകളും പ്രചരിപ്പിക്കുന്നതായി പോലീസിന്റെ രഹസ്യാന്വേഷണത്തില്‍ കണ്ടെത്തുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ പോലീസിന്റെ നിരീക്ഷണത്തിലുമായിരുന്നു.

വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ക്ക് പുറമെ വിവിധ തീവ്രവാദ സംഘടനകളെ ന്യായീകരിക്കുന്ന രീതിയിലുള്ള പോസ്റ്റുകളും ഇയാള്‍ പ്രചരിപ്പിച്ചതായി കണ്ടെത്തി. അതേ സമയം പ്രതിയുടെ വര്‍ഗീയ പരാര്‍ശമങ്ങളും തീവ്രവാദ സംഘടനകളെ ന്യായീകരിക്കുന്ന രീതിയിലുള്ള പോസ്റ്റുകളും പോലീസ് കൂടുതല്‍ പരിശോധിച്ചുവരികയാണ്, ഇയാള്‍ക്ക് തീവ്രവാദ പ്രസ്ഥാനങ്ങളുമായൊന്നും ബന്ധമില്ലെന്ന പ്രാഥമിക നിഗമനത്തിലാണ്‌പോലീസ്.
എങ്കിലും കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായി പ്രതിയെ കൂടുതല്‍ ചെയ്യുമെന്നും, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു. പ്രതിയെ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാന്റ് ചെയ്തു.
മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം മലപ്പുറം ഡി.വൈ.എസ്.പി ജലീല്‍ തോട്ടത്തില്‍, മഞ്ചേരി സിഐ എന്‍.ബി. ഷൈജു, എസ്.ഐ ബൈജു. ഇ.ആര്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കേസന്വേഷണം നടത്തുന്നത്. ഫേസ്ബുക്ക് വഴി നിരന്തരം മത സാമുദായിക വിദ്വേഷവും വര്‍ഗ്ഗീയതയും ഉണ്ടാക്കുന്ന രീതിയല്‍ പരാമര്‍ശം നടത്തിയ പ്രതിക്കെതിരെ ചിലര്‍ പോലീസിനെ സമീപിക്കുകയുംചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രതിയുടെ അക്കൗണ്ട് പോലീസ് നിരീക്ഷിച്ചു തുടങ്ങിയത്.












Click it and Unblock the Notifications