മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാമറ വാടകക്ക് വാങ്ങി മുങ്ങുന്ന യുവാവ് പിടിയില്‍, തട്ടിപ്പിന് ആളുകളെ കണ്ടെത്തുന്ന സോഷ്യല്‍മീഡിയയിലൂടെ

  • By Desk
Google Oneindia Malayalam News

മലപ്പുറം: കാമറ വാടകക്ക് വാങ്ങി മുങ്ങുന്ന യുവാവ് പിടിയില്‍. കോഴിക്കോട് സ്വദേശിയായ പ്രതി ശരത് വത്സരാജ്(39) ആണ് പിടിയിലായത്. വടക്കാങ്ങര സ്വദേശിയായ യുവാവിനെ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് വാടകക്ക് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ വിലവരുന്ന രണ്ട് ക്യാമറകള്‍ വാങ്ങി കൊണ്ടുപോയി തിരിച്ചുകൊടുക്കാത്ത കാര്യത്തിന് മങ്കട സേ്റ്റഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു.

ഇതിനിടെ മറ്റൊരു സമാന കേസിലേക്ക് അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് സബ് ജയിലില്‍ വെച്ച് അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുള്ളതാണ് .
ഫേസ്ബുക്കിലൂടെ ഫോട്ടോഗ്രാഫിയിലും ക്യാമറകളില്‍ താത്പര്യമുള്ള വ്യക്തികളെ കണ്ടെത്തി സൗഹൃദം സ്ഥാപിച്ച് ആഡംബരക്കാറുകളില്‍ മറ്റും സ്ഥലത്തെത്തി ഇരകളുടെ വിശ്വാസം നേടിയശേഷം ക്യാമറകളും മറ്റും ഫിലിം ഷൂട്ടിങ്ങിന് ആണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ക്യാമറകള്‍ വാങ്ങുകയും പിന്നീട് വില്‍പ്പന നടത്തുകയുമാണ് പതിവ്.

pic

തട്ടിപ്പിന് ആളുകളെ കണ്ടെത്താന്‍ പ്രതി പ്രധാനമായും ഉപയോഗിക്കുന്ന സോഷ്യല്‍മീഡിയയാണ്.സമാനമായ കേസുകളില്‍ ഇനിയും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.പ്രതിയെ തെളിവെടുപ്പിനായി മങ്കട സബ്ഇന്‍സ്‌പെക്ടര്‍ സതീഷും സംഘവും അ റസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ എടുത്തു.


Malappuram
English summary
Youth arrested who steals camera
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X