ഓണത്തിനും പെരുന്നാളിനും വില്പനക്കെത്തിച്ച കഞ്ചാവുമായി യുവാവ് പിടിയില്‍
മലപ്പുറം: ഒന്നര കിലോ കഞ്ചാവു സഹിതം യുവാവിനെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. മേലാറ്റൂര്‍ വെള്ളിയാര്‍ നഗര്‍ അമ്പലക്കുന്നന്‍ ഷബീര്‍ (22) ആണ് അറസ്റ്റിലായത്. ഓണം, പെരുന്നാള്‍ എന്നിവയോടനുബന്ധിച്ച് ജില്ലയില്‍ മയക്കുമരുന്ന് വിപണനം തടയുന്നതിനായി പ്രത്യേക അന്വേഷണ സംഘം നടത്തിയ നീക്കത്തിലാണ് പയ്യനാട് നെല്ലിക്കുത്ത് വച്ച് പ്രതി പിടിയിലായത്.
ഇയാളെ ചോദ്യം ചെയ്തതില്‍ മഞ്ചേരിയിലെ കോളജിലേയും വിദ്യാലയങ്ങളിലേയും വിദ്യാര്‍ഥികള്‍ക്ക് വില്പനക്കായാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു വര്‍ഷത്തോളമായി ഇയാള്‍ പ്രദേശത്ത് കഞ്ചാവ് വിതരണം ചെയ്തു വരികയായിരുന്നു. പ്രദേശത്തെ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘത്തെ കുറിച്ച് പ്രത്യേക അന്വേഷണ സംഘത്തിന് നേരത്തേ വിവരം ലഭിച്ചിരുന്നു. മാസങ്ങളായി നടത്തിയ നിരീക്ഷണത്തിനിടെ പയ്യനാട് സ്വദേശികളായ കാഞ്ഞിരക്കാട്ട് ശിഹാബ്, സുല്‍ഫീക്കര്‍ എന്നിവരെ 4കിലോ കഞ്ചാവുമായി കഴിഞ്ഞ മാസം പിടികൂടിയിരുന്നു. ഇവര്‍ക്ക് കഞ്ചാവ് എത്തിച്ചു നല്കിയ ആളാണ് ഇപ്പോള്‍ പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതില്‍ പ്രദേശത്തെ ചെറുതും വലുതുമായ നിരവധി കഞ്ചാവ് കച്ചവടക്കാരെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ നിരീക്ഷണത്തിലാണെന്നും പോലീസ് പറഞ്ഞു.

ഇവരില്‍ നിന്നും കഞ്ചാവ് വാങ്ങുന്ന വിദ്യാര്‍ഥികളെ കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയെ ചോദ്യം ചെയ്തതില്‍ ഇയാള്‍ക്ക് കഞ്ചാവ് എത്തിച്ചുനല്‍കുന്ന മാഫിയയെക്കുറിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഓണ സീസണില്‍ ആറിരട്ടി വിലക്കാണ് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. കിലോക്ക് 5000 രൂപയ്ക്ക് തമിഴ്നാട്ടില്‍ നിന്നും വാങ്ങുന്ന കഞ്ചാവ് 30,000 രൂപക്കാണ് ഇവര്‍ ഇവിടെ വില്‍പ്പന നടത്തുന്നത്. പ്രതിയെ പരപ്പനങ്ങാടി ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. മഞ്ചേരി സി.ഐ എന്‍.ബി.ഷൈജു, എസ്.ഐ ജലീല്‍ കറുത്തേടത്ത് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ പി.സഞ്ജീവ്, സത്യനാഥന് മനാട്ട്, ശശി കുണ്ടറക്കാട്, മുഹമ്മദ് സലീം, സുബൈര്‍, എന്നിവരാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.
(ഫോട്ടോ അടിക്കുറിപ്പ്)
കഞ്ചാവ് സഹിതം പിടിയിലായ ഷബീര്‍
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications