മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സര്‍ട്ടിഫിക്കറ്റ് കിട്ടിയില്ല, പരപ്പനങ്ങാടി വില്ലേജ് ഓഫീസ് അടിച്ചങ്ങ് തകര്‍ത്തു

  • By Soorya Chandran
Google Oneindia Malayalam News

പരപ്പനങ്ങാടി: ഒരു സര്‍ക്കാര്‍ ഓഫീസില്‍ എന്തെങ്കിലും കാര്യങ്ങള്‍ക്ക് കയറി ഇറങ്ങിയിട്ടുള്ളവര്‍ക്കറിയാം അതിന്റെ ബുദ്ധിമുട്ട്. ആവശ്യം നടക്കണമെങ്കില്‍ കുറച്ചധികം ചുറ്റേണ്ടി വരും. നിങ്ങളുടെ സമനില തെറ്റിക്കാന്‍ ഇത് ധാരാളമായിക്കും!

ഇങ്ങനെ ഒരു സംഭവമാണ് പരപ്പനങ്ങാടിയില്‍ നടന്നത്. സര്‍ട്ടിഫിക്കറ്റ് പറഞ്ഞ സമയത്ത് ലഭിക്കാത്തതില്‍ ദേഷ്യം പൂണ്ട യുവാവ് വില്ലേജ് ഓഫീസ് അങ്ങ് അടിച്ച് തകര്‍ത്തു.

Village Office Attack

ജനുവരി 22 വ്യാഴാഴ്ച് ഉച്ചയോടെ ആണ് സംഭവം നടന്നത്. പരപ്പനങ്ങാടി സദ്ദാം ബീച്ച് സ്വദേശിയായ ചേക്കിന്റെ പുരയ്ക്കല്‍ ഹനീഫയായിരുന്നു വില്ലേജ് ഓഫീസില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഇയാളെ പിന്നീട് പോലീസ് എത്തി അറസ്റ്റ് ചെയ്തു.

Village Office Attack1

ഫാമിലി മെമ്പര്‍ഷിപ് സര്‍ട്ടിഫിക്കറ്റിന് വേണ്ടിയായിരുന്നു ഹനീഫ അപേക്ഷിച്ചിരുന്നത്. അക്ഷയ കേന്ദ്രം വഴിയാണ് അപേക്ഷ നല്‍കിയത്. എന്നാല്‍ പറഞ്ഞ ദിവസം ഓഫീസിലെത്തിയപ്പോള്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിയില്ല. ഹനീഫയെ പ്രകോപിതനാക്കാന്‍ ഇത് തന്നെ ധാരാളമായിരുന്നു.

വില്ലേജ് ഓഫീസില്‍ ഈ സമയം ഉണ്ടായിരുന്ന വില്ലേജ് അസിസ്റ്റന്റ് അനില്‍കുമാര്‍ ആണ് കുടുങ്ങിയത്. ഹനീഫയുടെ ആക്രമണം ഇയാളുടെ നേര്‍ക്കായി. ഓഫീസിലെ കമ്പ്യൂട്ടറുകളും പ്രിന്ററും, ഫോണും , ഫയലുകളും എല്ലാം ഹനീഫ നിലത്തെറിഞ്ഞു. സംഭവം അറിഞ്ഞ നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്.

ചിത്രങ്ങള്‍ക്ക് കടപ്പാട്: മലബാറി ന്യൂസ്‌

Malappuram
English summary
Youth attacked Parappanangadi village office for delay in getting certificate.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X