ശബരിമല കയറാന്‍ പത്രസമ്മേളനം നടത്തിയ യുവതിക്കൊപ്പമുണ്ടായിരുന്ന യുവാവ് മര്‍ദനം, മര്‍ദിച്ചത് 30ഓളംവരുന്ന ആര്‍എസ്എസ്-ബിജെപി സംഘമെന്ന്
മലപ്പുറം: ശബരിമല കയറാന്‍ തെയ്യാറാണെന്ന് പറഞ്ഞ് കൊച്ചിയില്‍ വാര്‍ത്തസമ്മേളനം നടത്തി യുവതികള്‍ക്കൊപ്പമുണ്ടായിരുന്ന മലപ്പുറം വഴിക്കടവ് സ്വദേശിയായ യുവാവിന് മര്‍ദ്ദനമേറ്റു. വഴിക്കടവ് കാരക്കോട് സ്വദേശി പടിഞ്ഞാറേകളത്തില്‍ സംഗീതിനാണ് മര്‍ദ്ദനമേറ്റത്. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.
കാരക്കോട് ക്ഷേത്രത്തിലെ ഉത്സവദിനമായതിനാല്‍ രാത്രി കുളിക്കാനായി പുഴയിലേക്കു സുഹൃത്തുക്കളോടൊത്തു പോകുന്ന വഴി തടഞ്ഞു നിര്‍ത്തിയാണ് മര്‍ദ്ദിച്ചതെന്ന് സംഗീത് പറയുന്നു. 30 ഓളം വരുന്ന സംഘമാണ് വടിയുപയോഗിച്ച് മര്‍ദ്ദിച്ചത്. ആക്രമിച്ചവര്‍ ആര്‍.എസ്.എസ്-ബി.ജെ.പി ക്കാരാണെന്നാണ് സംഗീത് പറയുന്നത്.

ശബരിമലയിലേക്ക് സ്ത്രീകളെ കൊണ്ടു പോകുമോ എന്നു ചോദിച്ചായിരുന്നു ആക്രമണം. മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് ചെവിക്കു പുറകില്‍ പരിക്കേറ്റിട്ടുണ്ട്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ സംഗീത് ചികിത്സ തേടി. നേരത്തെയും ഇക്കാര്യത്തില്‍ സംഗീതിന് ഭീഷണിയുണ്ടായിരുന്നു. ഗുരുവായൂരില്‍ ബ്യൂട്ടിഷ്യനായി ജോലി ചെയ്തു വരികയാണ്.അവിടെ വെച്ചും നിരന്തരം ഭീഷണികളുണ്ടായിരുന്നതായി സംഗീത് പറയുന്നു.
സംഗീതിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മേക്കപ്പ് ആര്‍ട്ടിസ്റ്റായ സംഗീതിന് ഗുരുവായൂരിലെ ജോലിസ്ഥലത്ത് വധഭീഷണിയുണ്ടായിരുന്നെങ്കിലും ഇത് കാര്യമാക്കിയിരുന്നില്ല. നേരത്തെ അവിടെ നാമജപ പ്രതിഷേധവും നടന്നിരുന്നു. ഇതോടെയാണ് നാട്ടിലേക്കു മടങ്ങിയതെന്നും സംഗീത് പറഞ്ഞു.












Click it and Unblock the Notifications