മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൊന്നാനിയിലെ യൂത്ത്‌കോണ്‍ഗ്രസ് മുന്നണി മര്യാദ ലംഘിച്ചു, സംസ്ഥാന നേതൃത്വം വിശദീകരണം തേടി

  • By Desk
Google Oneindia Malayalam News

മലപ്പുറം: ലോകസഭ തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ ഇ ടി മുഹമ്മദ് ബഷീറിനു പകരം മറ്റാരെയെങ്കിലും സ്ഥാനാര്‍ത്ഥിയാക്കണമെന്ന തരത്തില്‍ യൂത്ത് കോണ്‍ഗ്രസ്സ് പൊന്നാനി ലോകസഭ മണ്ഡലം കമ്മിറ്റിയുടെ രാഷ്ട്രീയപ്രമേയത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന നേതൃത്വത്തിന്റെ രൂക്ഷ വിമര്‍ശനം. ഇ ടി മുഹമ്മദ് ബഷീറിനെ ഇകഴ്ത്തുന്ന തരത്തിലുള്ള രാഷ്ട്രീയ പ്രമേയത്തിന്റെ കാര്യത്തില്‍ ലോകസഭ മണ്ഡലം കമ്മിറ്റിയോട് സംസ്ഥാന നേതൃത്വം വിശദീകരണം തേടി.

യൂത്ത്‌കോണ്‍ഗ്രസ് പൊന്നാനി പാര്‍ലിമെന്റ മണ്ഡലം കമ്മിറ്റി മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് നടത്തിയ അനാവശ്യ അഭിപ്രായപ്രകടനങ്ങള്‍ ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. ഘടകകക്ഷികളുടെ സീറ്റിനെ സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് അഭിപ്രായം പറയേണ്ടതില്ല. യു.ഡി.എഫിന് ഏറ്റവും വിജയ സാധ്യതയുള്ള മണ്ഡലത്തില്‍ മന:പൂര്‍വ്വം വിവാദം സൃഷ്ടിക്കുകയായിരുന്നുവെന്നും, ഇക്കാര്യത്തില്‍ വിശദീകരണമാവശ്യപ്പെട്ട് പാര്‍ലിമെന്റ് പ്രസിഡന്റ് യാസര്‍ പൊട്ടച്ചോലക്ക് ഷോക്കോസ്നോട്ടീസയച്ചതായും, വിശദീകരണം ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

youthcongress-1

പൊന്നാനി ലോകസഭ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വ കാര്യത്തിലുണ്ടായ അനാവശ്യ പരാമര്‍ശം അംഗീകരിക്കാനാവില്ലെന്നും മുന്നണി മര്യാദക്ക് നിരക്കാത്തതാണെന്നും യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി അഡ്വ.സിദ്ദീഖ് പന്താവൂര്‍ പറഞ്ഞു. ഘടകകക്ഷികള്‍ക്ക് നല്‍കിയ സീറ്റില്‍ സ്ഥാനാര്‍ത്ഥിത്വം പറയാന്‍ യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റികള്‍ക്ക് അവകാശമില്ല. തെരഞ്ഞെടുപ്പ് മുന്നിലെത്തി നില്‍ക്കുന്ന സമയത്ത് എതിരാളികള്‍ക്ക് വിട കൊടുക്കുന്ന തരത്തിലാണ് രാഷ്ട്രീയപ്രമേയത്തിലെ പരാമര്‍ശങ്ങളെന്ന് സിദ്ധീഖ് പന്താവൂര്‍ പറഞ്ഞു.


ഇബ്രാഹീം സുലൈമാന്‍ സേട്ട്, ജി എം ബനാത്ത് വാലാ, ഇ കെ ഇമ്പിച്ചി ബാവ, ഇ അഹമ്മദ് ഉള്‍പ്പെടെയുള്ള പ്രഗല്‍ഭരും പ്രതിഭാധനരുമായ പാര്‍ലമന്റേറിയന്മാരെ തിരഞ്ഞെടുത്തയച്ച പാരമ്പര്യമാണ് പൊന്നാനി ലോക്‌സഭാ മണ്ഡലത്തിനുള്ളത്. രാജ്യത്തെ ദളിത് പിന്നാക്ക ന്യൂനപക്ഷ ജന വിഭാഗങ്ങളുടെ ശബ്ദമായി പാര്‍ലിമെന്റില്‍ മാറാന്‍ ഇ ടി മുഹമ്മദ് ബഷീറിന് സാധിച്ചിട്ടുണ്ട്. മികച്ച പാര്‍ലിമന്റേറിയന്‍ എന്ന നിലയില്‍ തന്റെ മുന്‍ഗാമികളുടെ നിരയിലേക്ക് ഉയരാന്‍ പൊന്നാനിയുടെ എം പി ഇ ടി മുഹമ്മദ് ബഷീര്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഇക്കാരണങ്ങളാല്‍ പാര്‍ലമെന്റംഗമായി ഇ ടി മുഹമ്മദ് ബഷീര്‍ അനിവാര്യനാമാണ്. വരുന്ന നിരഞ്ഞെടുപ്പില്‍ ഇ ടിയെ വീണ്ടും മുസ്ലീം ലീഗ് പൊന്നാനിയില്‍ നിയോഗിക്കുകയാണെങ്കില്‍ അത് ഉചിതമായ തീരുമാനമാകുമെന്ന് കരുതുന്നതായും സിദ്ധീഖ് പന്താവൂര്‍ പറഞ്ഞു.


പൊന്നാനി ലോകസഭ മണ്ഡലത്തില്‍ യു ഡി എഫ് വിജയം സുനിശ്ചിതമാണെങ്കിലും വിജയം അനായാസകരമാക്കാന്‍ ഇ ടി മുഹമ്മദ് ബഷീറിന് പകരം മറ്റാരെയെങ്കിലും സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്ന ആവശ്യമാണ് രാഷ്ട്രീയപ്രമേയത്തിലൂടെ പൊന്നാനി പാര്‍ലിമെന്റ് മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റി ഉന്നയിച്ചത്. പി കെ കുഞ്ഞാലിക്കുട്ടിയേയൊ അല്ലെങ്കില്‍ മറ്റാരെയെങ്കിലുമൊ സ്ഥാനാര്‍ത്ഥിയാക്കണമെന്നതായിരുന്നു രാഷ്ട്രീയ പ്രമേയത്തിലെ ആവശ്യം.

Malappuram
English summary
youth congress and alliance issue in malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X