'ഇങ്ങോട്ടു ആരെങ്കിലും ആക്രമിക്കാന്‍ വന്നാല്‍ മറ്റൊന്നും ആലോചിക്കാതെ കണക്കു തീര്‍ത്തു കൊടുക്കണം'; കോടിയേരിയുടേത് കലാപാഹ്വാനം... മലപ്പുറം എസ്പിക്ക് പരാതിയുമായി യൂത്ത് കൺഗ്രസ്!
മലപ്പുറം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കലാപത്തിന് ആഹ്വാനം ചെയ്തെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലിമെന്റ് കമ്മിറ്റി മലപ്പുറം ജില്ലാപോലീസ് മേധാവിക്ക് പരാതി നല്കി. യൂത്ത്കോണ്‍ഗ്രസ് മലപ്പുറം പാര്‍ലിമെന്റ് പ്രസിഡന്റ് റിയാസ് മുക്കോളിയാണ് പരാതി നല്‍കിയത്. കലാപത്തിന് ആഹ്വാനം ചെയ്ത കോടിയേരിക്കെതിരെ നിയമ നടപടി എടുക്കാന്‍ ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്.
ബുധനാഴ്ച്ച ചങ്ങരംകുളത്ത് വെച്ച് നടന്ന സിപിഎം പൊതുയോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് കോടിയേരി ബാലകൃഷ്ണന് നടത്തിയ പ്രസംഗത്തില്‍ പരസ്യമായി കലാപത്തിന് ആഹ്വാനം ചെയ്യുകയും ,നിയമ സംവിധാനങ്ങളെ വെല്ലുവിളിച്ചു കൊണ്ട് അണികളെ അക്രമത്തിന് പ്രേരിപ്പിക്കുകയും ചെയ്തതായി യൂത്ത് കോണ്‍ഗ്രസ് പരാതിയില്‍ ചൂണ്ടിക്കാട്ടി,

ഇങ്ങോട്ടു ആരെങ്കിലും ആക്രമിക്കാന്‍ വന്നാല്‍ മറ്റൊന്നും ആലോചിക്കാതെ കണക്കു തീര്‍ത്തു കൊടുക്കണമെന്നായിരുന്നു ബുധനാഴ്ച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ചങ്ങരംകുളത്തുവെച്ചു പറഞ്ഞത്.
കണ്ണില്‍ കുത്താന്‍ വരുന്ന ഈച്ചയെ ആട്ടിയോടിക്കുന്നതു പോലെ പ്രതികരിക്കണമെ ന്നായിരുന്നു കോടിയേരിയുടെ ആഹ്വാനം. സിപിഎം പ്രര്‍ത്തകര്‍ ആരും തന്നെ അക്രമ പ്രവര്‍ത്തനങ്ങള്‍ക്കു മുതിരേണ്ടെന്നും ഇങ്ങോട്ടു ആക്രമണത്തിനു വരുന്നവരെ വയറു നിറയെ കൊടുത്തു പറഞ്ഞയച്ചാല്‍ മതിയെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
സിഎ കുഞ്ഞുമോന് സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്ത ശേഷം ചങ്ങരംകുളത്തു നടന്ന സിപിഎം പൊതുയോഗത്തിലാണ് കോടിയേരിയുടെ വിവാദ പ്രസ്താവന. പാര്‍ട്ടി ഓഫീസുകള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ക്കെതിരെ നിയമം കര്‍ശനമാക്കുമെന്നും കോടിയേരി പറഞ്ഞു. കോണ്‍ഗ്രസ് എംഎല്‍എമാരെ പോലും പാര്‍ട്ടിയില്‍ നിലനിര്‍ത്താന്‍ കോണ്‍ഗ്രസിനു കഴിയുന്നില്ലെന്നും എംപിമാരും എംഎല്‍മാരും അടക്കം കോണ്‍ഗ്രസ് നേതോക്കള്‍ പലരും ബിജെപി ക്യാന്പിലേക്കു ചേക്കേറുകയാണെന്നും ഇവര്‍ക്കെങ്ങനെ സംഘ്പരിവാറിനു ബദലാകാന്‍ കഴിയുമെന്നു കോടിയേരി ചോദിച്ചു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications