മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'ഇങ്ങോട്ടു ആരെങ്കിലും ആക്രമിക്കാന്‍ വന്നാല്‍ മറ്റൊന്നും ആലോചിക്കാതെ കണക്കു തീര്‍ത്തു കൊടുക്കണം'; കോടിയേരിയുടേത് കലാപാഹ്വാനം... മലപ്പുറം എസ്പിക്ക് പരാതിയുമായി യൂത്ത് കൺഗ്രസ്!

  • By Desk
Google Oneindia Malayalam News

മലപ്പുറം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലിമെന്റ് കമ്മിറ്റി മലപ്പുറം ജില്ലാപോലീസ് മേധാവിക്ക് പരാതി നല്‍കി. യൂത്ത്‌കോണ്‍ഗ്രസ് മലപ്പുറം പാര്‍ലിമെന്റ് പ്രസിഡന്റ് റിയാസ് മുക്കോളിയാണ് പരാതി നല്‍കിയത്. കലാപത്തിന് ആഹ്വാനം ചെയ്ത കോടിയേരിക്കെതിരെ നിയമ നടപടി എടുക്കാന്‍ ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്.

<strong>ആന പാപ്പാനെ ചവിട്ടികൊന്നു... ദാരുണാന്ത്യം ആനസവാരി കേന്ദ്രത്തില്‍വെച്ച്...!!!</strong>ആന പാപ്പാനെ ചവിട്ടികൊന്നു... ദാരുണാന്ത്യം ആനസവാരി കേന്ദ്രത്തില്‍വെച്ച്...!!!

ബുധനാഴ്ച്ച ചങ്ങരംകുളത്ത് വെച്ച് നടന്ന സിപിഎം പൊതുയോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പ്രസംഗത്തില്‍ പരസ്യമായി കലാപത്തിന് ആഹ്വാനം ചെയ്യുകയും ,നിയമ സംവിധാനങ്ങളെ വെല്ലുവിളിച്ചു കൊണ്ട് അണികളെ അക്രമത്തിന് പ്രേരിപ്പിക്കുകയും ചെയ്തതായി യൂത്ത് കോണ്‍ഗ്രസ് പരാതിയില്‍ ചൂണ്ടിക്കാട്ടി,

Complaint against Kodiyeri

ഇങ്ങോട്ടു ആരെങ്കിലും ആക്രമിക്കാന്‍ വന്നാല്‍ മറ്റൊന്നും ആലോചിക്കാതെ കണക്കു തീര്‍ത്തു കൊടുക്കണമെന്നായിരുന്നു ബുധനാഴ്ച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചങ്ങരംകുളത്തുവെച്ചു പറഞ്ഞത്.

കണ്ണില്‍ കുത്താന്‍ വരുന്ന ഈച്ചയെ ആട്ടിയോടിക്കുന്നതു പോലെ പ്രതികരിക്കണമെ ന്നായിരുന്നു കോടിയേരിയുടെ ആഹ്വാനം. സിപിഎം പ്രര്‍ത്തകര്‍ ആരും തന്നെ അക്രമ പ്രവര്‍ത്തനങ്ങള്‍ക്കു മുതിരേണ്ടെന്നും ഇങ്ങോട്ടു ആക്രമണത്തിനു വരുന്നവരെ വയറു നിറയെ കൊടുത്തു പറഞ്ഞയച്ചാല്‍ മതിയെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

സിഎ കുഞ്ഞുമോന്‍ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്ത ശേഷം ചങ്ങരംകുളത്തു നടന്ന സിപിഎം പൊതുയോഗത്തിലാണ് കോടിയേരിയുടെ വിവാദ പ്രസ്താവന. പാര്‍ട്ടി ഓഫീസുകള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ക്കെതിരെ നിയമം കര്‍ശനമാക്കുമെന്നും കോടിയേരി പറഞ്ഞു. കോണ്‍ഗ്രസ് എംഎല്‍എമാരെ പോലും പാര്‍ട്ടിയില്‍ നിലനിര്‍ത്താന്‍ കോണ്‍ഗ്രസിനു കഴിയുന്നില്ലെന്നും എംപിമാരും എംഎല്‍മാരും അടക്കം കോണ്‍ഗ്രസ് നേതോക്കള്‍ പലരും ബിജെപി ക്യാന്പിലേക്കു ചേക്കേറുകയാണെന്നും ഇവര്‍ക്കെങ്ങനെ സംഘ്പരിവാറിനു ബദലാകാന്‍ കഴിയുമെന്നു കോടിയേരി ചോദിച്ചു.

Malappuram
English summary
Youth Congress lodged complaint against Kodiyeri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X