പിണറായിയുടെ ഫോട്ടോയില്‍ രക്തം അഭിഷേകം ചെയ്ത് യൂത്ത്കോണ്‍ഗ്രസുകാര്‍:
മലപ്പുറം: പിണറായിയുടെ ഫോട്ടോയില്‍ രക്തം അഭിഷേകം ചെയ്ത് യൂത്ത്കോണ്‍ഗ്രസുകാര്‍. ഷുഹൈബ് വധക്കേസിലെ സിബിഐ അന്വേഷണം തടയുന്നതിന് വേണ്ടി സുപ്രീം കോടതി അഭിഭാഷകരെ നിയോഗിച്ചതിന് 50ലക്ഷത്തില്‍ അധികം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവിട്ടിരിക്കുന്നത്. കൊലയാളികളെ സംരക്ഷിക്കില്ലെന്ന് ഒരു ഭാഗത്ത് പറയുകയും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം ചെലവിട്ട് കൊലയാളികള്‍ക്ക് പൂര്‍ണ്ണ സംരക്ഷണം നല്‍കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് നയമാണ് പിണറായി വിജയന്റേത്.
എത്ര മൂടിവെക്കാന്‍ ശ്രമിച്ച് സംരക്ഷിച്ചാലും സത്യം ഒരുനാള്‍ പുറത്ത് വരും, സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ക്ക് ഈ കൊലപാതകത്തില്‍ പങ്കുണ്ട് എന്നത് വ്യക്തമായിരിക്കുന്നു. സത്യം പുറത്ത് വരും വരെ യൂത്ത് കോണ്‍ഗ്രസ്സിന്റെ പോരാട്ടങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കും. രക്തദാഹിയായ ഭരണാധികാരിയാണ് പിണറായി വിജയന്, അതു കൊണ്ടാണ് കൊലയാളികളെ സര്‍ക്കാര്‍ പണമുപയോഗിച്ച് സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്.

ഇതില്‍ പ്രതിഷേധിച്ച് മലപ്പുറം പാര്‍ലിമെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പിണറായി വിജയന്റെ ഫോട്ടോയില്‍ പ്രതീകാത്മകമായി രക്തം അഭിഷേകം ചെയ്ത് പ്രതിഷേധിച്ചു. പിണറായി വിജയന്റെ ഫോട്ടോ തലകീഴായ് പിടിച്ച് ഷുഹൈബിന്റെ ഛായാചിത്രം കൈകളിലേന്തി ഡിസിസിയില്‍ നിന്ന് ആരംഭിച്ച പ്രകടനം കുന്നുമ്മല്‍ ജംഗഷനില്‍ സമാപിച്ചു. സി സിസി പ്രസിഡന്റ് വിവി പ്രകാശ് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു.
റിയാസ് മുക്കോളി അദ്ധ്യക്ഷത വഹിച്ചു, വീക്ഷണം മുഹമ്മദ്, പി നിധീഷ്, പി കെ നൗഫല്‍ ബാബു, സി കെ ഹാരിസ്, സജാദ് ബാബു, ജലീല്‍ ആലുങ്ങല്‍, അഡ്വ: വഹാബ് വടക്കേതില്‍, സമീര്‍ മുണ്ടുപറമ്പ്, നാസര്‍ പടിഞ്ഞാറ്റു മുറി, നാസര്കോടൂര് കെ വി ഹുസൈന്, അജ്മല്‍ വെളിയോട്, എന്നിവര്‍ പ്രസംഗിച്ചു.
-
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
'മാധ്യമങ്ങളാൽ നിർമ്മിക്കപ്പെട്ട ബിംബമല്ല പിണറായി വിജയൻ, സച്ചിദാനന്ദന്റേത് അരാഷ്ട്രീയ വാദം'; ബി ഉണ്ണികൃഷ്ണൻ -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000












Click it and Unblock the Notifications