മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പിണറായിയുടെ ഫോട്ടോയില്‍ രക്തം അഭിഷേകം ചെയ്ത് യൂത്ത്‌കോണ്‍ഗ്രസുകാര്‍:

  • By Desk
Google Oneindia Malayalam News

മലപ്പുറം: പിണറായിയുടെ ഫോട്ടോയില്‍ രക്തം അഭിഷേകം ചെയ്ത് യൂത്ത്‌കോണ്‍ഗ്രസുകാര്‍. ഷുഹൈബ് വധക്കേസിലെ സിബിഐ അന്വേഷണം തടയുന്നതിന് വേണ്ടി സുപ്രീം കോടതി അഭിഭാഷകരെ നിയോഗിച്ചതിന് 50ലക്ഷത്തില്‍ അധികം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവിട്ടിരിക്കുന്നത്. കൊലയാളികളെ സംരക്ഷിക്കില്ലെന്ന് ഒരു ഭാഗത്ത് പറയുകയും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം ചെലവിട്ട് കൊലയാളികള്‍ക്ക് പൂര്‍ണ്ണ സംരക്ഷണം നല്‍കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് നയമാണ് പിണറായി വിജയന്റേത്.

സിദ്ധാര്‍ഥയുടെ കത്ത് വ്യാജമോ? ഡികെ ശിവകുമാറിന് പിന്നാലെ കത്തില്‍ സംശയവുമായി ആദായ നികുതി വകുപ്പുംസിദ്ധാര്‍ഥയുടെ കത്ത് വ്യാജമോ? ഡികെ ശിവകുമാറിന് പിന്നാലെ കത്തില്‍ സംശയവുമായി ആദായ നികുതി വകുപ്പും

എത്ര മൂടിവെക്കാന്‍ ശ്രമിച്ച് സംരക്ഷിച്ചാലും സത്യം ഒരുനാള്‍ പുറത്ത് വരും, സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ക്ക് ഈ കൊലപാതകത്തില്‍ പങ്കുണ്ട് എന്നത് വ്യക്തമായിരിക്കുന്നു. സത്യം പുറത്ത് വരും വരെ യൂത്ത് കോണ്‍ഗ്രസ്സിന്റെ പോരാട്ടങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കും. രക്തദാഹിയായ ഭരണാധികാരിയാണ് പിണറായി വിജയന്‍, അതു കൊണ്ടാണ് കൊലയാളികളെ സര്‍ക്കാര്‍ പണമുപയോഗിച്ച് സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്.

youthcongress

ഇതില്‍ പ്രതിഷേധിച്ച് മലപ്പുറം പാര്‍ലിമെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പിണറായി വിജയന്റെ ഫോട്ടോയില്‍ പ്രതീകാത്മകമായി രക്തം അഭിഷേകം ചെയ്ത് പ്രതിഷേധിച്ചു. പിണറായി വിജയന്റെ ഫോട്ടോ തലകീഴായ് പിടിച്ച് ഷുഹൈബിന്റെ ഛായാചിത്രം കൈകളിലേന്തി ഡിസിസിയില്‍ നിന്ന് ആരംഭിച്ച പ്രകടനം കുന്നുമ്മല്‍ ജംഗഷനില്‍ സമാപിച്ചു. സി സിസി പ്രസിഡന്റ് വിവി പ്രകാശ് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു.

റിയാസ് മുക്കോളി അദ്ധ്യക്ഷത വഹിച്ചു, വീക്ഷണം മുഹമ്മദ്, പി നിധീഷ്, പി കെ നൗഫല്‍ ബാബു, സി കെ ഹാരിസ്, സജാദ് ബാബു, ജലീല്‍ ആലുങ്ങല്‍, അഡ്വ: വഹാബ് വടക്കേതില്‍, സമീര്‍ മുണ്ടുപറമ്പ്, നാസര്‍ പടിഞ്ഞാറ്റു മുറി, നാസര്‍കോടൂര്‍ കെ വി ഹുസൈന്‍, അജ്മല്‍ വെളിയോട്, എന്നിവര്‍ പ്രസംഗിച്ചു.

Malappuram
English summary
Youth congress workers spreads blood on Pinarayi Vijayan's photo
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X