മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇരുവൃക്കകളും തകരാറിലായ യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ 'ഫുള്‍ജാര്‍ സോഡ' വില്‍പനയുമായി നാട്ടിലെ യുവ കൂട്ടായ്മ

  • By Desk
Google Oneindia Malayalam News

മലപ്പുറം: ഇരുവൃക്കകളും തകരാറിലായി ചികിത്സാ സഹായം തേടുന്ന നാട്ടുകാരായ യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ നാട്ടില്‍ ഹിറ്റായി മാറിയ 'ഫുള്‍ജാര്‍ സോഡ'യുടെ വില്‍പനവുമായി ചങ്ങരംകുളത്തെ യുവ കൂട്ടായ്മ രംഗത്ത്. നാടാകെ തരംഗമായ ഫുള്‍ജാര്‍ സോഡ വില്‍പനയിലൂടെ ലഭിക്കുന്ന പണം മുഴുവന്‍ യുവാവിന്റെ ചികിത്സാ സഹായത്തിനായി ലഭ്യമാക്കാനാണ് നീക്കം.

കോണ്‍ഗ്രസ് നേതാക്കളുടെ 'കൂട്ടക്കൊല'; അന്വേഷണം തടഞ്ഞ് കേന്ദ്രം, മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍കോണ്‍ഗ്രസ് നേതാക്കളുടെ 'കൂട്ടക്കൊല'; അന്വേഷണം തടഞ്ഞ് കേന്ദ്രം, മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍


ചങ്ങരംകുളത്തെ ഏതാനും യുവാക്കളാണ് ഇരുവൃക്കകളും തകരാറിലായി ജീവന്‍ രക്ഷിക്കാന്‍ സഹായം തേടുന്ന പള്ളിക്കുന്ന് സ്വദേശിയായ മന്‍സൂര്‍(23)എന്ന സുഹൃത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ഫുള്‍ജാര്‍ സോഡ കച്ചവടവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. കച്ചവടത്തിന്റെ മുഴുവന്‍ ലാഭവിഹിതവും മന്‍സൂറിന്റെ ചികിത്സാനിധിയിലേക്കുള്ള സഹായമാണ്.

kidneypatient-1

ദിവസവും യുവാക്കളുടെ വലിയ നിരയാണ് ഫുള്‍ജാര്‍സോഡാ കേന്ദ്രങ്ങളില്‍ കാണാനാകുന്നത്. പഴയ ഉപ്പും മുളകുമിട്ട സോഡാ വെളളത്തിന്റെ പുതിയ പതിപ്പാണ് ഫുള്‍ജാര്‍ സോഡ. സോഡയിലേക്ക് നാരങ്ങ, ഇഞ്ചി, മുളക്, മധുര സിറപ്പ് എന്നിവയുടെ കൂട്ട് ചേര്‍ക്കുന്നതാണ് ഈ പുതിയ പാനീയം. സോഡയിലേക്ക് ഇതിന്റെ മിശ്രിതം ചേര്‍ക്കുമ്പോള്‍ തന്നെ നുരഞ്ഞ് പുറത്തേക്കൊഴുകുന്ന ഈ പാനീയം ഉടന്‍തന്നെ കുടിക്കുമ്പോള്‍ ഇതിന്റെ യഥാര്‍ത്ഥ രുചിയറിയാം. നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഒരുപോലെ ഹിറ്റായിരിക്കുന്ന ഫുള്‍ജാര്‍ സോഡയ്ക്ക് 15 രൂപ മുതല്‍ 30 രൂപ വരെ ഈടാക്കുന്നുത്.


ആലംകോട് ഗ്രാമപഞ്ചായത്തിലെ വളയംകുളം- പള്ളിക്കുന്ന് സ്വദേശികളായ കുറുപ്പത്ത് വളപ്പില്‍ മൊയ്തീന്‍, റുഖിയ ദമ്പതികളുടെ രണ്ട് മക്കളില്‍ മൂത്ത മകനായ മന്‍സൂര്‍ (23) ഇരു വൃക്കകളും തകരാറിലായി നിലവില്‍ കോഴിക്കോട് ഇഖ്‌റഅ ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. വൃക്ക മാറ്റിവെക്കുക എന്നത് മാത്രമാണ് ജീവന്‍ നിലനിര്‍ത്തുന്നതിന്ന് ഏക മാര്‍ഗം എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. മകന് വൃക്ക നല്‍കാന്‍ പിതാവ് മൊയ്തീന്‍ തയ്യാറാണ്.

എന്നാല്‍ ഈ നിര്‍ധന കുടുംബത്തിന്ന് ചികിത്സയുമായി ബന്ധപ്പെട്ട് വരുന്ന ഭാരിച്ച ചിലവുകള്‍ വഹിക്കാന്‍ സാധിക്കാത്തതിനാല്‍ നാട്ടുക്കാരുടെ നേതൃത്വത്തില്‍ ഇബ്രാഹിം ചമയം ചെയര്‍മാനായും, ആലംകോട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ.എം ഹാരിസ് കണ്‍വീനറായും, ബദറുദ്ധീന്‍ മാറോളി ട്രഷറര്‍ ആയുമുള്ള മന്‍സൂര്‍ ചികിത്സാ സഹായ സമിതിക്ക് രൂപം നല്‍കുകയും ചെയ്തിട്ടുണ്ട്. ഏകദേശം ഇരുപത് ലക്ഷം രൂപ ചിലവ് വരുന്ന ഈ ചെറുപ്പക്കാരന്റെ ചികിത്സാ ചിലവിലേക്ക് ഉദാരമതികളുടെ സഹായം പ്രതീക്ഷിക്കുകയാണ് കുടുംബം

Malappuram
English summary
Youth coordination to help kidney patient in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X