മലപ്പുറത്ത് വ്യൂപോയന്റ് കാണാനെത്തിയ യുവാവ് കൊക്കയില്‍ വീണു മരിച്ചു; രക്ഷിക്കാന്‍ ശ്രമിച്ചയാളും വീണു
മലപ്പുറം: എടവണ്ണ പഞ്ചായത്തിലെ കിഴക്കേ ചാത്തല്ലൂരിലുള്ള ആമസോണ്‍ വ്യൂുപോയന്റ് കാണാനെത്തിയ ചട്ടിപ്പറമ്പ് സ്വദേശി കൊക്കയില്‍ വീണു മരിച്ചു. തോട്ടോളി ലത്തീഫിന്റെ മകന്‍ റഹ്മാന്‍ (19) ആണ് മരിച്ചത്. റഹ്മാനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ടുപേര്‍ കൊക്കയില്‍ വീണു. ഇവരില്‍ ഒരാള്‍ക്ക് സാരമായ പരിക്കുണ്ട്. മഴ പെയുന്നതിനാല്‍ വ്യൂപോയന്റ് കാണാന്‍ പോകേണ്ടെന്നും വഴുതി വീഴാന്‍ സാധ്യതയുണ്ടെന്നും നാട്ടുകാരില്‍ ചിലര്‍ ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവത്രെ. നിലമ്പൂര്‍ രാമംകുത്ത് സ്വദേശി അക്ഷയ് (19)നാണ് പരിക്കേറ്റത്. തലയ്ക്കും കൈകാലുകള്‍ക്കും സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

ചട്ടിപ്പറമ്പില്‍ നിന്നെത്തിയതായിരുന്നു റഹ്മാനും സംഘവും. നിലമ്പൂരില്‍ നിന്നാണ് അക്ഷയ് വന്നത്. റഹ്മാനും സുഹൃത്തും കാല്‍ വഴുതി വീണത് കണ്ട അക്ഷയ് രക്ഷിക്കാന്‍ ശ്രമിക്കുകയായിരുനന്നു. ഇതോടെ മൂന്ന് പേരും വീണു. 60 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് വീണത്. റഹ്മാന്റെ സുഹൃത്തിന് സാരമായ പരിക്കില്ലെന്നാണ് വിവരം. അതേസമയം, വിവരമറിഞ്ഞ് പോലീസും അഗ്നിശമന സേനയും നാട്ടുകാരുമെത്തി തിരച്ചില്‍ നടത്തി. റഹ്മാനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും. അക്ഷയുടെ പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.
ഞായറാഴ്ച വൈകീട്ടാണ് റഹ്മാനും സംഘവും മലകയറാന്‍ എത്തിയത്. മഴ പെയ്യുന്നതിനാല്‍ അങ്ങോട്ട് പോകേണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നുവത്രെ. ആറരയോടെയാണ് ഇവര്‍ അപകടത്തില്‍പ്പെട്ട വിവരം പോലീസ് അറിഞ്ഞത്. എട്ടോടെ കൊക്കയിലേക്ക് വീണവരെ കണ്ടെത്തി. കൊളപ്പാടന്‍ മലയിലെ മൂന്ന് കല്ലിനടുത്താണ് ആമസോണ്‍ വ്യൂപോയന്റ്. ഇങ്ങോട്ടുള്ള വഴിയില്‍ ഏലന്‍കല്ലില്‍ വച്ചാണ് ദുരന്തമുണ്ടായത്. റഹ്മാനും സുഹൃത്ത് ദില്‍കുഷുമാണ് ആദ്യം വഴുതി വീണതെന്നും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അക്ഷയ് വീണതെന്നും പറയപ്പെടുന്നു.
മലപ്പുറത്ത് 302 പേര്‍ക്ക് കൊവിഡ് വൈറസ്ബാധ
Recommended Video
മലപ്പുറം: ജില്ലയില്‍ തിങ്കളാഴ്ച 302 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ കെ സക്കീന അറിയിച്ചു. 7.08 ശതമാനമാണ് ടിപിആര്‍. 454 പേരാണ് രോഗമുക്തരായത്. ജില്ലയില്‍ ഇതുവരെ 42,79,002 ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കികഴിഞ്ഞു. ഇതില്‍ 29,02,980 പേര്‍ക്ക് ആദ്യ ഡോസ് വാക്സിനും 13,76,022 പേര്‍ക്ക് രണ്ട് ഡോസ് വാക്സിനുകളുമാണ് നല്‍കിയത്. കോവിഡ് രോഗ ലക്ഷണങ്ങളുള്ളവര്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു. മാസങ്ങള്‍ക്ക് മുമ്പ് നാലായിരം വരെ പ്രതിദിന കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്ത ജില്ലയായിരുന്നു മലപ്പുറം. ഇപ്പോള്‍ സാഹചര്യം പൂര്‍ണമായും മാറിയത് ആശ്വാസകരമാണ്. രോഗമുക്തര്‍ ജില്ലയില്‍ വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications