• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

തുവ്വൂരില്‍ നിന്നും തട്ടിക്കൊണ്ടുപോയ രണ്ടു യുവാക്കളെ കര്‍ണാടകയില്‍നിന്നും കണ്ടെത്തി

  • By Desk

മലപ്പുറം: മലപ്പുറം കരുവാരക്കുണ്ട് തുവ്വൂരില്‍ നിന്നും തട്ടിക്കൊണ്ടുപോയ രണ്ടു യുവാക്കളെ കണ്ടെത്തി. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശികളായ കരുവാക്കുന്നില്‍ മുഹമ്മദ് ജംസീര്‍(25), പാലത്തിങ്ങല്‍ നിജാസ്(24) എന്നിവരെയാണ് കഴിഞ്ഞദിവസം കര്‍ണാടകയിലെ വിരാജ്പേട്ടയില്‍ നിന്നും കണ്ടെത്തിയത്. പെരിന്തല്‍മണ്ണ ഡിവൈഎസ്പിയുടെ പ്രത്യേകസംഘം മംഗലാപുരം കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതറിഞ്ഞതോടെ സംഘം ഇവരെ ഉപേക്ഷിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. യുവാക്കളെ ക്രൂരമായി മര്‍ദിക്കുകയും പൊള്ളലേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രി പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ യുവാക്കളെ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മന്ത്രിസഭയില്‍ ബിജെപി നല്‍കിയത് പ്രതീകാത്മക പ്രാതിനിധ്യം; അതിന്റെ ആവശ്യമില്ലെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍

മെയ് 29-ന് രാത്രിയിലായിരുന്നു സംഭവം. യുവാക്കളും കൂത്തുപറമ്പ് സ്വദേശി റംഷാദും സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനം ഇടിപ്പിച്ചാണ് എടവണ്ണ കേന്ദ്രീകരിച്ചുള്ള സംഘം ഇവരെ തട്ടിക്കൊണ്ടുപോയത്. ഗള്‍ഫില്‍ നിന്നും കേരളത്തിലേക്ക് വിവിധ വിമാനത്താവളങ്ങള്‍ വഴി അയച്ച കള്ളക്കടത്ത് സ്വര്‍ണം നല്‍കാതെ ചതിച്ചുവെന്ന് പറഞ്ഞാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. ഇതിനിടെ രക്ഷപ്പെട്ട റംഷാദാണ് പോലീസില്‍ അറിയിച്ചത്.

സംഭവത്തില്‍ യുവാക്കള്‍ക്ക് പങ്കില്ലെന്നും റംഷാദ് വിളിച്ചപ്പോള്‍ അവര്‍ക്കൊപ്പം ഇവര്‍ തുവ്വൂരിലെത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. കൊയിലാണ്ടിയില്‍ വെച്ചാണ് മംഗലാപുരം കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘത്തിന് യുവാക്കളെ കൈമാറിയത്. തുടര്‍ന്ന് സുള്ളി, മടിക്കേരി, വിരാജ്പേട്ട തുടങ്ങിയ സ്ഥലങ്ങളില്‍ ഇവരെ ഒളിസങ്കേതങ്ങളിലായിരുന്നു. യുവാക്കളെ തട്ടിക്കൊണ്ടുപോയതായ പരാതിയില്‍ എടവണ്ണ സംഘത്തിലെ അഞ്ചുപേരെ പെരിന്തല്‍മണ്ണയില്‍ പോലീസ് നേരത്തെ അറസ്റ്റുചെയ്തിരുന്നു. കരിപ്പൂര്‍ വിമാനത്താവളം വഴി വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്. സംഘത്തിലെ കൂടുതല്‍പ്പേരെ പിടികൂടാനുണ്ടെന്ന് അന്വേഷണസംഘം അറിയിച്ചു.

Malappuram

English summary
Youth found from Karnataka on Kidnapping case

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more