തിരൂര്‍ കൂട്ടായിയില്‍ സംഘര്‍ഷം: ഒരാളെ വെട്ടിക്കൊന്നു, രണ്ട് പേര്‍ക്ക് പരിക്ക്
തിരൂർ: കൂട്ടായി മാസ്റ്റർപടിയിൽ ഇരു സംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാള്‍ വെട്ടേറ്റ് മരിച്ചു. കൂട്ടായി സ്വദേശി യാസര്‍ അറഫാത്താണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. വെട്ടേറ്റ മൂന്ന് പേരെയും തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ വെച്ചാണ് യാസര്‍ മരണപ്പെട്ടത്.

അതേസമയം രാഷ്ട്രീയ സംഘർഷമല്ലെന്ന് പൊലീസ് അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു സംഭവസ്ഥലത്ത് തിരൂർ സി ഐ ടി പി ഫർഷാദ്, എസ് ഐ ജലീൽ കറുത്തേടത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.
Recommended Video

മലപ്പുറം: തിരൂരില്‍ കൂട്ടായിയിൽ ഇരു സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം; യുവാവ് വെട്ടേറ്റ് മരിച്ചു












Click it and Unblock the Notifications