മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മദ്യപിച്ച് യുവാക്കളുടെ തര്‍ക്കം; ഒടുവില്‍ കത്തിക്കുത്ത്, ഒരാള്‍ മരിച്ചു, മലപ്പുറം താനൂരില്‍ നടന്നത്

  • By Desk
Google Oneindia Malayalam News

താനൂര്‍: മൂലക്കലിനടുത്ത റെയില്‍വെ പാളത്തിനോട് ചേര്‍ന്ന പ്രദേശത്ത് സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കേറ്റം കത്തിക്കുത്തില്‍ കലാശിച്ചു. പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. മറ്റൊരാളുടെ നില ഗുരുതരമായി തുടരുന്നു. വെള്ളിയാഴ്ചയാണ് സംഘര്‍ഷമുണ്ടായത്. പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ഷിഹാബുദ്ദീന്‍ ഇന്ന് രാവിലെയാണ് മരിച്ചത്. അരീക്കാട് സ്വദേശിയും തിരൂര്‍ പുല്ലൂരില്‍ താമസക്കാരനുമാണ് ഷാഹുല്‍ ഹമീദിന്റെ മകന്‍ ശിഹാബുദ്ദീന്‍. സുഹൃത്ത് ബിപി അങ്ങാടി സ്വദേശി അഹ്‌സാന്‍ പരിക്കുകളോടെ ചികില്‍സയിലാണ്.

S

തെയ്യാല സ്വദേശി രാഹുല്‍, ചീരാന്‍ കടപ്പുറത്തെ സുഫിയാന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്ന മറ്റു രണ്ടുപേര്‍. ഇവര്‍ നാലു പേരും റെയില്‍വെ പാളത്തിനടുത്ത് വച്ച് മദ്യപിച്ച് തര്‍ക്കമുണ്ടാകുകയായിരുന്നു. പഴയ തര്‍ക്ക വിഷയങ്ങള്‍ പറഞ്ഞതാണ് സംഘര്‍ഷത്തിലെത്തിലെത്താന്‍ കാരണമായതെന്ന് പറയപ്പെടുന്നു.

നരേന്ദ്ര മോദിയുടെ ആഡംബര ജീവിതം!! ഫോട്ടോ പുറത്തുവിട്ട് കോണ്‍ഗ്രസ് വെട്ടിലായി, രൂക്ഷ വിമര്‍ശനംനരേന്ദ്ര മോദിയുടെ ആഡംബര ജീവിതം!! ഫോട്ടോ പുറത്തുവിട്ട് കോണ്‍ഗ്രസ് വെട്ടിലായി, രൂക്ഷ വിമര്‍ശനം

രണ്ടു രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് നാട്ടുകാര്‍ കണ്ടതും പോലീസ് വിവരം അറിഞ്ഞതും. ശേഷം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ ഷിഹാബുദ്ദീനെ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന എല്ലാവര്‍ക്കും പരിക്കുണ്ട്.

മാസങ്ങള്‍ക്ക് ശേഷം പൃഥ്വിരാജ് വീട്ടിലേക്ക് മടങ്ങി; എങ്കിലും തീര്‍ന്നില്ല... താരത്തിന്റെ പ്രതികരണം...മാസങ്ങള്‍ക്ക് ശേഷം പൃഥ്വിരാജ് വീട്ടിലേക്ക് മടങ്ങി; എങ്കിലും തീര്‍ന്നില്ല... താരത്തിന്റെ പ്രതികരണം...

സുഫിയാനും രാഹുലും ചേര്‍ന്നാണ് മറ്റു രണ്ടു പേരെ കുത്തിയതെന്നാണ് പ്രാഥമിക വിവരം. ഇക്കാര്യത്തില്‍ താനൂര്‍ പോലീസ് വിശദമായ അന്വേഷണം പോലീസ് നടത്തിവരികയാണ്. നാലു പേര്‍ക്കെതിരെയും മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പല പോലീസ് സ്‌റ്റേഷനുകളിലായി കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.

Malappuram
English summary
Youth killed in stabbing at Tanur in Malappuram; Three injured
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X